കുഞ്ഞുങ്ങൾക്ക് തലയണ ഉപയോഗിക്കാൻ പാടില്ല; കാരണങ്ങൾ ഇതൊക്കെ

Malayalilife
കുഞ്ഞുങ്ങൾക്ക് തലയണ ഉപയോഗിക്കാൻ പാടില്ല; കാരണങ്ങൾ ഇതൊക്കെ

വജാത ശിശുക്കൾക്കും കുഞ്ഞുങ്ങൾക്കും തലയിണ അത്യാവശ്യമായി വേണ്ട ഒന്നല്ല. എന്നുമാത്രമല്ല കുഞ്ഞുങ്ങളെ ആദ്യ രണ്ട് വർഷക്കാലം തലയണ വയ്ക്കാതെ ശീലിപ്പിക്കുന്നതായിരിക്കും നല്ലത്. കുഞ്ഞിന്റ ആരോഗ്യത്തിനും സുരക്ഷിതമായ ഉറക്കത്തിനും തലയിണ അത്യാവശ്യമാണോ? തലയിണ ഉപയോഗിച്ചാലുണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയെന്ന് നോക്കാം. അതിനുള്ള ചില കാരണങ്ങൾ ഇതാ. കുഞ്ഞുങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ തലയണവയ്ക്കുന്നത് നല്ലതാണന്ന് നിങ്ങൾ കരുതുന്നുണ്ടാവും , എന്നാൽ ഈ ധാരണ തെറ്റാണ്.

കുഞ്ഞുങ്ങളുടെ ലോലമായ തല തലയണയിൽ അമരുന്നത് ശ്വാസംമുട്ടലിനുള്ള സാധ്യത ഉയർത്തും.ഇതിന് പുറമെ കുഞ്ഞ് തല അങ്ങോട്ടും ഇങ്ങോട്ടും അനക്കുമ്പോൾ നേർത്ത നാസാദ്വാരങ്ങൾ തലയണയിൽ അമരുന്നത് വായുസഞ്ചാരം തടസ്സപെടുത്തും.ശ്വാസം മുട്ടലിന് പുറമെ എസ്‌ഐഡിഎസ് (സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം) അഥവ തൊട്ടിൽ മരണത്തിനുള്ള സാധ്യത ഇത് ഉയർത്തും. സ്പോഞ്ച് അല്ലെങ്കിൽ തെർമോകോൾ നിറച്ചതാണ് തലയിണ എങ്കിൽ യാദൃശ്ചികമായി ഇവ പുറത്ത് വരുന്നത് ശ്വാസം മുട്ടൽ ഉണ്ടാക്കും. കൂടാതെ കുഞ്ഞുങ്ങളുടെ ചലനത്തിനും തലയണ തടസ്സമാകും.

കുഞ്ഞുങ്ങൾക്കായി ആകർഷകമായ കവറിലെത്തുന്ന പല തലയണകളും സാധാരണ പോളിസ്റ്ററിലോ കോട്ടൺ അല്ലാത്ത വസ്ത്രങ്ങളിലോ ആയിരിക്കും നിർമ്മിച്ചിരിക്കുന്നത്. തലയ്ക്ക് അടിയിൽ ചൂടാകുന്നതിനും ശരീര ഊഷ്മാവിൽ വ്യത്യാസം വരാനും ഇത് കാരണമാകും. തലയണ കാരണം അമിതമായി വിയർക്കുകയും ചൂടാവുകയും ചെയ്യുന്നത് കുഞ്ഞിന്റ ജീവന് തന്നെ ഭീഷണയാകുന്ന ഹൈപ്പർതെർമിയ എന്ന അവസ്ഥയിലേക്ക് നയിക്കാം.

പല തലയണകളും നിരപ്പായിരിക്കില്ല. ദീർഘ സമയം ഉറങ്ങുന്ന വേളയിൽ ഇത്തരം തലയണകൾ കുഞ്ഞുങ്ങളുടെ കഴുത്ത് ഉളുക്കാൻ കരണമാകും.മൃദുലമായ തലയണയിൽ അധിക നേരം ഉറങ്ങുന്നത് കുഞ്ഞുങ്ങളുടെ തല പരന്ന് പോകുന്നതിന് കാരണമാകും. തുടർച്ചയായി തലയിൽ മർദ്ദം അനുഭവപെടുന്നതാണ് ഇതിന് കാരണം.കുഞ്ഞുങ്ങളെ മലർത്തി കിടത്തുന്നത് തൊട്ടിൽ മരണം ഒഴിവാക്കാൻ സഹായിക്കുമെങ്കിലും തലയുടെ ആകൃതിയിൽ മാറ്റം വരാൻ തലയണ വയ്ക്കുന്നത് കാരണമായേക്കാം.

കമന്ന് കിടക്കുന്നതിന് പകരം മലർത്തി കിടത്തി ഉറക്കുക. രണ്ട് വയസ്സ് വരെ തലയണ ഒഴിവാക്കുക. തലയണ വാങ്ങുമ്പോൾ ദൃഢവും നിരപ്പായതും തിരഞ്ഞെടുക്കുക. തലയുടെ ആകൃതി മാറാതിരിക്കാൻ കുഞ്ഞ് ദീർഘ നേരം ഒരു വശത്തേയ്ക്ക് തല വച്ച്‌ കിടക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കിടക്കയ്ക്ക് സമീപം തന്നെ കുഞ്ഞുങ്ങളുടെ തൊട്ടിൽ സ്ഥാപിക്കുക. ഇലക്‌ട്രോണിക് ഉപകരണങ്ങളും ഹീറ്ററും തൊട്ടിലിന് അകലെയാണന്ന് ഉറപ്പ് വരുത്തുക.

Read more topics: # why pillows does not use babies
why pillows does not use babies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES