ചെറിയ കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരുത്തി പോകുന്നതിന് നിരവധി ദോഷ വശങ്ങളാണ് ഉളളത്. വാഹനത്തില്‍ അകപ്പെടുന്ന കുട്ടികള്‍ കൊടും ചൂടില്‍ ശ്വാസംമുട്ടി മരിക്കാന്‍ ഇടയുണ്ട്. ദീര്‍ഘ നേരം കുട്ടികളെ ഒറ്റയ്ക്ക് വാഹനങ്ങളില്‍ ഇരുത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കും.പിന്‍സീറ്റില്‍ പ്രത്യേക ഇരിപ്പിടത്തിലാണ് ചെറിയ കുട്ടികളെ ഇരുത്തേണ്ടത്.
യാത്രക്കിടെ പിന്‍ സീറ്റിലിരുന്ന് ഉറങ്ങുന്ന കുട്ടികളെ മറന്ന് രക്ഷിതാക്കള്‍ വാഹനം പൂട്ടി പോകുന്ന പതിവ് ഉണ്ടാകുന്നതാണ് അപകടത്തിന് മുഖ്യ കാരണം. പൊരി വെയിലത്ത് മണിക്കൂറുകളോളം വാഹനത്തിലിരിക്കുന്ന കുട്ടികള്‍ക്ക് ശ്വാസ തടസം ഉണ്ടാകുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. വേനല്‍കാലത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുന്ന വാഹനം ചൂടായി അഗ്‌നിബാധ വരെ ഉണ്ടാകാനിടയുണ്ട്. ഒപ്പം വാഹനം ഓടിച്ചുനോക്കാനുള്ള പ്രേരണ കുട്ടികളെ അപകടത്തിലേക്ക് നയിക്കും. കുട്ടികളെ മാത്രമല്ല പ്രായമായവരെയും തനിച്ച് വാഹനത്തിലിരുത്തി പോകരുതെന്നും മുന്നറിയിപ്പുണ്ട്.