കുഞ്ഞിന്റെ ആരോഗ്യ പരിപാലനകാര്യത്തില്‍ വിട്ടുവീഴ്ച മനോഭാവം കാണിക്കാത്തവരാണ് അച്ഛനമ്മമാര്‍ . കുഞ്ഞിന്റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ അവരുടെ ഉറക്കത്തിന്റെ കാര്യത്തില്‍ അത്ര ശ്രദ്ധ ചെലുത്താറില്ല . കാരണം ഈ സമയമാകും മാതാപിതാക്കള്‍ അവരുടെ ദൈനംദിന കാര്യത്തിനായി സമയം കണ്ടെത്തുക . എന്നാല്‍ കുഞ്ഞുങ്ങളുടെ ഉറക്കത്തിലും അത്രയും ശ്രദ്ധവേണമെന്നാണ് ആരോഗ്യ വിദഗ്ദ്ധ നിര്‍ദ്ദേശിക്കുന്നത് . കാരണം കുഞ്ഞ് ഉറങ്ങുമ്പോള്‍ ഉണ്ടാവുന്ന വിയര്‍പ്പ് പോലും അപകടകാരിയാണ് . അതു കൊണ്ട് തന്നെ രാത്രി ഉറക്കത്തിനിടയ്ക്കാണെങ്കില്‍ പ്രത്യേക കരുതല്‍ നല്‍കണം .കുഞ്ഞ് അമിതമായി രാത്രിയില്‍ വിയര്‍ക്കുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളെയാണ് സൂചിപ്പിക്കുന്നത് . എന്നാല്‍ പകല്‍ സമയത്തെ കുഞ്ഞിന്റെ വിയര്‍പ്പ് അത്ര അപകടകാരിയല്ല . കുഞ്ഞ് അസാധാരണമാം വിധം , ഉറങ്ങുന്ന സമയത്ത് ം വിയര്‍ക്കുന്നുണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കുക.
<ജന്മനാ തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉളള കുഞ്ഞുങ്ങളില്‍ കാണുന്ന ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് രാത്രി ഉറക്കത്തിലെ വിയര്‍പ്പ് . വാള്‍വിന് തകരാറുണ്ടെങ്കിലും ഇത് സംഭവിക്കാം . കൂടാതെ രാത്രികാലങ്ങളില്‍ കുഞ്ഞുങ്ങളില്‍ ഉറക്കമില്ലാത്തതോ അല്ലെങ്കില്‍ ഉറക്കത്തിന് ഭംഗം വരുകയോ ചെയ്താല്‍ അമിത വിയര്‍പ്പുണ്ടാകാം. സാധാരണ ഇത്തരം പ്രശ്നങ്ങള്‍ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളിലാണ് കാണപ്പെടുന്നത്.
പ്രശ്ന പരിഹാരത്തിനായി ചില മുന്‍കരുതലുകള്‍ നോക്കാം
റൂം ടെംപറേച്ചര്‍ കൃത്യമായി ക്രമീകരിക്കുക.
അനാവശ്യമായ ബ്ളാങ്കറ്റുകള്‍, പുതപ്പുകള്‍ എന്നിവയെല്ലാം മുറിയില്‍ നിന്ന് ഒഴിവാക്കുക.
കുഞ്ഞിന്റെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതെ നോക്കുക.
നല്ല വൃത്തിയുള്ളതും കംഫര്‍ട്ടബിളുമായുള്ള വസ്ത്രങ്ങള്‍ കുഞ്ഞിന് ഉപയോഗിക്കുക.
കുഞ്ഞ് ഉറങ്ങാന്‍ നേരം അനുയോജ്യമായ വസ്ത്രം ധരിപ്പിക്കുക.