കുറുക്ക് അര്‍ദ്ധഖരാവസ്ഥയിലായിരിക്കണം. മൃഗങ്ങളിലെ പ്രോട്ടീന്‍ ഒഴിവാക്കാനായി കുറുക്കില്‍ പാല്‍ ചേര്‍ക്കണ്ട. ഇത് വിളര്‍ച്ച വരാനിടയാക്കും. കുറുക്ക് വിരല്‍ കൊണ്ടോ സ്പൂണ്‍ കൊണ്ടോ നല്‍കാം. രുചിക്കായി പഞ്ചസാര ചേര്‍ക്കാം. പഞ്ചസാരയേക്കാള്‍ നല്ലത് ശര്‍ക്കരയും കരിപ്പെട്ടിയുമാണ്. ഇവയില്‍ അയണും ബികോംപ്‌ളക്‌സും ധാരാളമുണ്ട്.
കുറുക്ക് നല്‍കേണ്ട സമയത്ത് തയാറാക്കിയാല്‍ മതി. രാവിലെ തയാറാക്കിയ കുറുക്ക് ദിവസം പലതവണ നല്‍കി യാല്‍ അണുബാധ ഉണ്ടാകാം. കുറുക്ക് ഫ്രിഡ്ജില്‍ വയ്ക്കുന്നത് നല്ലതല്ല, തുറന്നു വയ്ക്കുകയുമരുത്. കുഞ്ഞിന്റെ കൈ വൃത്തിയാക്കിയാല്‍ കുഞ്ഞിനും കുറുക്ക് സ്വയം കഴിക്കാം. ചില കുഞ്ഞുങ്ങള്‍ക്ക് കുറുക്ക് സ്വയം കഴിക്കാനി ഷ്ടമുണ്ടാകും. അവരെ തനിയെ ആഹാരം കഴിക്കാന്‍ അനുവദിക്കുക. ഇത് സ്വ യം പ്രാപ്തമായ ആഹാരശീലത്തി ലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്നു.കഴിയുന്നതും അമ്മ തന്നെ കുഞ്ഞിന് കുറുക്ക് നല്‍കണം. കൈകള്‍ നന്നായി വൃത്തിയാക്കിയിട്ട് കൈ കൊണ്ടോ, സ്പൂണ്‍ കൊണ്ടോ നല്‍കാ വുന്നതാണ്. വീട്ടിലെ മറ്റംഗങ്ങള്‍ കുഞ്ഞിന് കുഞ്ഞിന് ആഹാ രം നല്‍കുന്ന സാഹചര്യം സാധിക്കുമെങ്കില്‍ ഒഴിവാക്കുക.കുഞ്ഞിനെ മലര്‍ത്തി ക്കിടത്തി കുറുക്ക് നല്‍കരുത്. കുഞ്ഞിന് ശ്വസം മുട്ടലും ഭയപ്പാടും വരാം. ഇതേത്തുടര്‍ന്നു കുഞ്ഞ് ആഹാരത്തോട് അകല്‍ച്ച കാണിക്കാ നിയാകും. പതിയെ ധാരാളം സമയമെടുത്ത് കുറുക്ക് നല്‍കിയാല്‍ മതി. കുഞ്ഞ് ആഹാരം ഇഷ്ടപ്പെട്ട് കഴിക്കുകയാ ണ് പ്രധാനം.