ചിലര്‍ക്ക് ജലദോഷത്തിന്റെയോ നീര്‍ക്കെട്ടിന്റെയോ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് ഏറെ നാളത്തേക്ക് ഭേദമാകാതെ ഇരിക്കാറുണ്ട്. തീരെ ചെറിയ ജോലികള്‍ പോലും ചെയ്യാനാകാത്ത വിധം തലവേദന, തലക്കനം -എന്നീ പ്രശ്നങ്ങളെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെട്ടേക്കാം.
ജലദോഷം മാത്രമല്ല പലപ്പോഴും ഇതിന് കാരണമാകുന്നത്. പനിയെ തുടര്‍ന്നുള്ള അണുബാധ, അലര്‍ജി, പുകവലി, ന്യുമോണിയ പോലെ ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങള്‍- ഇവയെല്ലാം കഫക്കെട്ട് പഴകാനിടയാക്കും. പലപ്പോഴും ഏറെ നാള്‍ മരുന്ന് കഴിക്കുന്നത് മൂലം പാര്‍ശ്വഫലങ്ങള്‍ കൊണ്ടും വലയാന്‍ സാധ്യതയുണ്ട്.
എന്നാല്‍ കഫക്കെട്ട് നിയന്ത്രിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചെറിയ ചികിത്സകളുണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ തന്നെ, ഇവയെല്ലാം ഒന്ന് പരീക്ഷിച്ച് നോക്കുന്നതുകൊണ്ട് മറ്റ് പ്രശ്നങ്ങളുമില്ല. വെളുത്തുള്ളിയാണ് കഫക്കെട്ടിനുള്ള മറ്റൊരു വീട്ടുചികിത്സ. വൈറലോ ഫംഗലോ ആയ പ്രശ്നങ്ങളെയെല്ലാം ചെറുക്കാന്‍ വെളുത്തുള്ളി ഏറെ ഗുണപ്രദമാണ്. വെളുത്തുള്ളി പച്ചയ്ക്കോ അല്ലെങ്കില്‍ അധികം പാകം ചെയ്യാതെ ഭക്ഷണത്തില്‍ കലര്‍ത്തിയോ കഴിച്ചാല്‍ മതിയാകും.
പൈനാപ്പിളാണ് കഫക്കെട്ടിനുള്ള വേറൊരു മറുമരുന്ന്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന 'ബ്രോംലെയ്ന്‍' എന്ന എന്‍സൈം ആസ്ത്മ- മറ്റ് അലര്‍ജികള്‍ മൂലമുണ്ടാകുന്ന കഫക്കെട്ടിനെ ചെറുക്കാന്‍ സഹായകമാണ്. അകത്ത് കെട്ടിക്കിടക്കുന് കഫം പുറത്തുവരാനും പൈനാപ്പിള്‍ നീര് സഹായിക്കുന്നു. ഉള്ളിയും ഒരു പരിധി വരെ കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിനായി ഉള്ളി തീരെ ചെറുതായി അരിഞ്ഞ ശേഷം വെള്ളത്തില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ മുക്കിവയ്ക്കുക. ഈ വെള്ളം മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ ദിവസവും കഴിക്കുക.