ഇന്നത്തെ കുട്ടികള്‍ക്ക് പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സമയത്തുള്ള സമ്മര്‍ദ്ധം ചെറുതല്ല. എന്നാല്‍ ഇവിടെയെത്തുന്നതിന് മുമ്പ് തന്നെ സ്‌കൂളിന് ശേഷമുള്ള ക്ലാസ്സുകളും, പാഠ്യേതര പ്രവര്‍ത്തനങ്ങളുമൊക്കെയായി നിരന്തരമായ സമ്മര്‍ദ്ധങ്ങള്‍ കുട്ടിക്കുണ്ടാക്കുകയും അവരെ ക്ഷീണിപ്പിക്കുകയും ചെയ്യും. കുട്ടിയുടെ ആയാസം കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
1. വിജയങ്ങള്‍ക്കായി കുട്ടിയില്‍ ഏറെ സമ്മര്‍ദ്ധമുണ്ടാക്കരുത്. കുട്ടി കഷ്ടപ്പാടനുഭവിക്കുന്നതായി കണ്ടാല്‍ സഹിഷ്ണുത പുലര്‍ത്തുകയും ആക്ഷേപവും ശകാരവും ഒഴിവാക്കുകയും ചെയ്യുക.
2. ചിലപ്പോള്‍ നിങ്ങളുടെ കുട്ടിക്ക് ആത്മവിശ്വാസം നല്‌കേണ്ടതായി വരും. പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍ കുട്ടിയെ ഏറെ സഹായിക്കും.
3. കുട്ടി ആദ്യ തവണത്തെ ശ്രമത്തില്‍(രണ്ടാമത്തേതോ, മൂന്നാമത്തേതോ, നാലാമത്തേതോ ആയാലും) വിജയിക്കാതിരുന്നാലും അത് ലോകാവസാനം പോലെ കരുതേണ്ടതില്ല. എല്ലാവരും മറ്റൊരു അവസരം അര്‍ഹിക്കുന്നു. അത് നല്കുന്നതില്‍ ഉദാരത കാണിക്കുക.
4. കുട്ടിക്ക് താല്പര്യമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധിക്കരുത്. നിങ്ങള്‍ക്ക് പിയാനോ ഇഷ്ടമായിരുന്നു എന്ന് കരുതി നിങ്ങളുടെ കുട്ടികള്‍ക്ക് അതിനോട് താല്പര്യമുണ്ടാകണമെന്നില്ല. ഗിറ്റാറോ, ഡ്രമ്മോ ആണ് അവര്‍ പഠിക്കാനാഗ്രഹിക്കുന്നതെങ്കില്‍ അതിന് അനുവദിക്കുക. ചെയ്യുന്നത് ആസ്വദിക്കുമ്പോള്‍ കുട്ടിക്ക് അത് അത് ഒരു ജോലി പോലെ തോന്നില്ല.
5. കുട്ടിക്കൊപ്പം കാര്യങ്ങള്‍ ചെയ്യുക. അത് പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതോ, വൈകുന്നേരം മ്യൂസിയം സന്ദര്‍ശിക്കുന്നതോ ഒക്കെയാവാം. ചിലപ്പോള്‍ ദിനചര്യകളിലെ മാറ്റമായിരിക്കും അവര്‍ക്ക് പുനര്‍ജ്ജീവന്‍ നല്കുന്നത്.