പഴയ കാലത്തെ അമ്മമാര്‍ പെണ്‍കുട്ടികളെ മാത്രമാണു വീട്ടുജോലികളില്‍ സഹായിക്കാന്‍ കൂടെ കൂട്ടിയിരുന്നത്. ഇന്ന് കാലം മാറി. സ്ത്രീകളും ജോലിക്കു പോകുകയും വീട്ടുകാര്യങ്ങള്‍ േനാക്കുകയും െചയ്യുന്നു. പുരുഷന്മാരും വീട്ടുജോലികള്‍ ചെയ്യുന്നതാണു ശരിയായ രീതി. ഭാവിയില്‍ വീട്ടുകാര്യങ്ങള്‍ ചെയ്യാന്‍ ചെറിയ പ്രായം മുതല്‍ ആണ്‍കുട്ടികളെ വീട്ടുജോലികള്‍ ശീലിപ്പിക്കാം.
സ്വന്തം കളിപ്പാട്ടങ്ങള്‍ അടുക്കി വയ്ക്കുക തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ ശീലിപ്പിക്കാം. പഠനമേശ വൃത്തിയാക്കുക, സ്‌കൂള്‍ ബാഗില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ സ്വയം ചെയ്യട്ടെ. മുതിരുന്നതനുസരിച്ചു കുട്ടികള്‍ക്കു കൂടുതല്‍ ചുമതലകള്‍ നല്‍കണം. കഴിച്ച പാത്രം കഴുകാനും സ്വന്തം ബെഡ് വിരിക്കാനും മുറികള്‍ വൃത്തിയാക്കാനുമൊക്കെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശീലിക്കട്ടെ.
പണത്തിന്റെ മൂല്യമറിഞ്ഞു വളരാന്‍ കുട്ടികളെ സഹായിക്കണം. ചെറിയ പ്രായത്തിലേ പണക്കുടുക്ക വാങ്ങി നല്‍കുക. പോക്കറ്റ് മണിയായി കിട്ടുന്ന പണം ഈ കുടുക്കയില്‍ നിക്ഷേപിക്കാന്‍ കുട്ടികളെ സഹായിക്കുക. കുട്ടികളുടെ ചെറിയ ആവശ്യങ്ങള്‍ സാധിക്കാന്‍ ഈ പണം ഉപയോഗിക്കാം. സമ്പാദിക്കുന്ന ശീലം കുട്ടികളില്‍ വളര്‍ത്താന്‍ ഇതു സഹായിക്കും.
പങ്ക്് വയ്ക്കലിന്റെ ഗുണം അറിഞ്ഞു വേണം കുട്ടികള്‍ വളരേണ്ടത്. കരുതല്‍, സ്‌നേഹം, സൗഹൃദം ഇവയെല്ലാം പ്രകടിപ്പിക്കാന്‍ പങ്ക് വയ്ക്കലിലൂടെ കഴിയുമെന്ന് കുട്ടികള്‍ക്ക് അറിവ് പകരണം. ചുറ്റുമുള്ളവരോടു കരുതല്‍ കാണി ക്കണമെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഏറ്റവും അടുപ്പമുള്ളവരോടു പങ്ക് വയ്ക്കണമെന്നും കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കണം.
ദിവസം ഒരു തവണയെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക. െചറിയ കുഞ്ഞുങ്ങള്‍ക്കു നേരത്തേ ഭക്ഷണം നല്‍കിയതാണെങ്കിലും കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ചെറിയ ബൗളില്‍ ലഘുഭക്ഷണം നല്‍കി അവരെക്കൂടി ഒപ്പമിരുത്തുക.
സൗഹൃദങ്ങള്‍ ജീവിതത്തില്‍ വളരെ പ്രധാനമാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. കുഞ്ഞുങ്ങളുടെ മാനസികവളര്‍ച്ചയ്ക്കു സൗഹൃദങ്ങള്‍ വളരെ പ്രധാനമാണ്. നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാന്‍ കുട്ടികളെ സഹായിക്കണം.
വായന വളരെ പ്രധാനമാണ്. ഭാഷ, ആശയവിനിമയം, പദസമ്പത്ത് തുടങ്ങിയവ വര്‍ധിപ്പിക്കാനും ഭാവന വളര്‍ത്താനും അറിവ് വര്‍ധിപ്പിക്കാനും വായന സഹായിക്കും. ചെറിയ കുഞ്ഞുങ്ങള്‍ക്കും കഥകള്‍ വായിച്ചു െകാടുക്കാം.