Latest News

കുട്ടികളിലെ തുമ്മല്‍ തടയാം! അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ !

Malayalilife
കുട്ടികളിലെ തുമ്മല്‍ തടയാം! അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ !


ലര്‍ജിയുടെ വിഷമതകള്‍ കൊണ്ട് വലയേണ്ടി വരുന്നത് കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടും പ്രതിസന്ധിയും ഉണ്ടാക്കുന്നു. കുട്ടികളിലെ അലര്‍ജിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കണം. അച്ഛനോ, അമ്മയോ അലര്‍ജി യുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയു ണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണിതിന്റെ കാരണം. കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്.

മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാ റില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ സൂക്ഷിക്കുകയും വേണം. കുട്ടിയുടെ ബെഡ്, തലയണ എന്നിവയ്ക്ക് പൊടി കടക്കാത്ത വിധത്തിലുള്ള കവറു കള്‍ തയ്പിച്ചിടുക. ഈ കവറുകള്‍ രണ്ടാഴ്ചയിലൊന്നെങ്കിലും കഴുകി വൃത്തിയാക്കണം. രണ്ടാഴ്ചയില്‍ ഒരു തവണ വീതം കുട്ടിയുടെ പുതപ്പ്, ബെഡ്ഷീറ്റ് എന്നിവ ചൂടുവെള്ളത്തില്‍ അലക്കുക. ഭിത്തിയില്‍ കലണ്ടര്‍, പെയ്ന്റിങ്ങുകള്‍ എന്നിവ തൂക്കിയിടുന്നത് ഒഴിവാക്കുക.

വസ്ത്രങ്ങള്‍ അഴയില്‍ തൂക്കിയിടരുത്. അവ മടക്കി അലമാരയില്‍ തന്നെ വയ്ക്കുക. മുഷിഞ്ഞ തുണികളും മടക്കിത്തന്നെ വയ്ക്കണം. പഠനമുറിയില്‍ അത്യാവശ്യത്തിനുള്ള പുസ്തകങ്ങളും ബുക്കുകളും മാത്രം സൂക്ഷിക്കുക. അലര്‍ജി പ്രശ്‌നമുള്ള കുട്ടികളുണ്ടെങ്കില്‍ മുറിയില്‍ കാര്‍പറ്റ് ഒഴിവാക്കണം. വാതി ലുകള്‍ക്കും ജനലുകള്‍ക്കും കട്ടി കൂടുതലുള്ള കര്‍ട്ടന്‍ ഇടരുത്. അവയിലടിഞ്ഞു കൂടുന്ന പൊടി തട്ടിക്കളയാന്‍ ബുദ്ധിമുട്ടാണ്. അതേസമയം കനം കുറഞ്ഞ കര്‍ട്ടന്‍ ഉപയോഗിച്ചാല്‍ പൊടി നീക്കം ചെയ്യുന്നതി ന് എളുപ്പമാണ്. നായ്, പൂച്ച, വളര്‍ത്തുപക്ഷികള്‍... കുട്ടികള്‍ക്ക് എത്രയെത്ര ഓമനകളാണ്.

അതുകൊണ്ടുതന്നെ മുതിര്‍ന്നവരേക്കാള്‍ കൂടുതലായി വളര്‍ത്തുമൃഗങ്ങള്‍ മൂലം അലര്‍ജിയുണ്ടാകുന്ന ത് കുട്ടികളിലാണ്. കുട്ടികള്‍ ഇവയെ ധാരാളം സമയം ഓമനിക്കുകയും അടുത്തിടപഴകുകയും ചെയ്യു ന്നത് അലര്‍ജിയെ ക്ഷണിച്ചു വരുത്തുന്നു. പശുക്കള്‍, എരുമ എന്നീ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നു ണ്ടെങ്കില്‍ അവയും അലര്‍ജിക്കു കാരണമാകാം. തുമ്മല്‍, ശരീരമാകെ ചൊറിഞ്ഞുപൊന്തല്‍, ശരീരമാ കെ ചുവന്നു തടിക്കല്‍ എന്നിവയാണ് പെറ്റ് അലര്‍ജിയുടെ പൊതുവായ ലക്ഷണങ്ങള്‍. ഇവ ആസ്ത്മ യായി മാറാം. ഇതോടൊപ്പം ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയും വരാവുന്നതാണ്. വളര്‍ത്തുപക്ഷികളുടെയും മറ്റും തൂവലുകളാണ് കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നത്.

ഇതില്‍ കോഴിയും ഉള്‍പ്പെടുന്നുണ്ട്. പൂച്ചയുടെ ഉമിനീരില്‍ അടങ്ങിയിട്ടുള്ള ഒരു പദാര്‍ത്ഥമാണ് അലര്‍ ജിയുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഒരു തരം ആസ്ത്മയുണ്ടാക്കുമത്രേ. നായയുടെ രോമ ങ്ങളിലും ഉമിനീരിലുമാണ് പ്രധാന അലര്‍ജന്‍ അടങ്ങിയിട്ടുള്ളത്. നായയുമായി അടുത്തിടപഴകുന്ന കുട്ടികളില്‍ നേസല്‍ അലര്‍ജി, വലിവ്, കണ്ണുകള്‍ക്കു ചൊറിച്ചില്‍, നായയുടെ ഉമിനീര്‍ പറ്റിയ ഭാഗം ചൊറിഞ്ഞു തിണര്‍ക്കുക എന്നീ അസുഖങ്ങള്‍ ഉണ്ടാകാം. പശുവിന്റെ രോമങ്ങളും മൂത്രവുമാണ് പൊതുവേ അലര്‍ജിയുണ്ടാക്കുന്നത്. കൈകളിലെ തിണര്‍പ്പാണ് ലക്ഷണം

ആസ്ത്മ, അലര്‍ജിരോഗങ്ങള്‍ എന്നിവ ബാധിച്ചിട്ടുള്ള കുട്ടികള്‍ പൂച്ചയുമായി സമ്പര്‍ക്കം നിര്‍ബന്ധമാ യും കുറയ്ക്കണം. വളര്‍ത്തുമൃഗങ്ങളുമായി കുട്ടികളെ കഴിയുന്നത്ര അകറ്റി നിര്‍ത്തുക. അലര്‍ജി ലക്ഷ ണങ്ങള്‍ കുറഞ്ഞുകൊള്ളും. വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീട്ടിനുള്ളില്‍ കയറ്റരുത്. അവയെ ദിവ സവും കുളിപ്പിച്ച് വൃത്തിയാക്കണം. നിര്‍ബന്ധമായി ആഴ്ചയിലൊന്നു വീതമെങ്കിലും കുളിപ്പിക്കണം. അവയെ കുളിപ്പിച്ചു കഴിഞ്ഞാല്‍, ആ സമയത്ത് നമ്മള്‍ ധരിച്ചിരുന്ന വസ്ത്രം മാറണം.

Read more topics: # parents caring children ,# cold
parents caring children cold

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES