Latest News

ഹെലികോപ്റ്റര്‍ പേരന്റ്, ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നുന്നുണ്ടോ. പക്ഷേ സംഭവം അല്‍പ്പം ഗൗരവമുള്ളതാണ്.

Malayalilife
ഹെലികോപ്റ്റര്‍ പേരന്റ്, ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നുന്നുണ്ടോ. പക്ഷേ സംഭവം അല്‍പ്പം ഗൗരവമുള്ളതാണ്.

ഹെലികോപ്റ്റര്‍ പേരന്റ്, ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നുന്നുണ്ടോ. പക്ഷേ സംഭവം അല്‍പ്പം ഗൗരവമുള്ളതാണ്. ഹെലികോപ്റ്റര്‍ പേരന്റ് എന്നതു താരതമ്യേന ഒരു പുതിയ പദപ്രയോഗമാണ്. കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും പ്രത്യേകിച്ച് അവര്‍ മുതിര്‍ന്നതിനു ശേഷവും അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ഉത്കണ്ഠയും അമിതമായ താത്പര്യവും കാണിക്കുന്ന മാതാപിതാക്കളെയാണ് ഹെലികോപ്റ്റര്‍ പേരന്റ് എന്നു വിളിക്കുന്നത്. നിങ്ങള്‍ ഒരു ഹെലികോപ്റ്റര്‍ പേരന്റ് ആണോ എന്നു തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ. 

കുഞ്ഞ് എന്തുകാര്യത്തിലും കൂടുതലായി നിങ്ങെള ആശ്രയിക്കുന്നുണ്ടോ. വളരെ ചെറിയ കാര്യംപോലും തനിയെ ചെയ്യാതെ ഏതു കാര്യത്തിലും കുട്ടികള്‍ മാതാപിതാക്കളെ ആശ്രയിക്കുന്നുണ്ടെങ്കില്‍ അവര്‍ ഒരു ഹെലികോപ്റ്റര്‍ പേരന്റാകാം. കുട്ടികളുടെ അധ്യാപകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താറുണ്ടോ? സ്‌കൂളിലെ വളരെ ചെറിയ കാര്യങ്ങള്‍ പോലും അറിയണമെന്നു നിര്‍ബന്ധം പിടിക്കാറുണ്ട്. കുട്ടിക്കുകള്‍ക്കു മാര്‍ക്കു കുറഞ്ഞുപോയാല്‍ അവരുടെ മാര്‍ക്കിനു വേണ്ടി ടീച്ചറുമായി വഴക്കുണ്ടാക്കുന്ന മാതാപിതാക്കളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളില്‍ ഒരു ഹെലികേപ്റ്റര്‍ പേരന്റ് ഒളിഞ്ഞിരിപ്പുണ്ട്. 

സ്‌കൂളില്‍ നിന്നു പോകുന്ന ചെറിയ യാത്രകള്‍ക്കോ, സുഹൃത്തുക്കളുമായുള്ള കൂടിചേരലുകള്‍ക്കോ കുട്ടികളെ തനിച്ചു വിടാന്‍ അനുവദിക്കാതെ ഒപ്പം പോകാറുണ്ടോ. എവിടെയും കുട്ടികളെ തനിച്ചു വിടാതെ എപ്പോഴും ഒപ്പം പോകുന്ന മാതാപിതാക്കളും ഹെലികോപ്റ്റര്‍ പേരന്റ് വിഭാഗത്തില്‍ വരുന്നവരാണ്. ഏതു സാഹചര്യത്തിലും കുട്ടികളുടെ തെറ്റുകളെ ന്യായീകരിക്കുകയും അവരെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യാറുണ്ടോ? കുട്ടികള്‍ സുഹൃത്തുമായി കലഹിച്ചാല്‍ അതിലും ഇടപെടാറുണ്ടോ? 

കുട്ടികള്‍ സ്വയം ചെയ്യേണ്ട ഏതുകാര്യത്തിലും ഇടപെട്ട് ചെയ്തു കൊടുക്കുന്ന സ്വഭാവം മാതാപിതാക്കള്‍ക്കുണ്ടോ? ഉദാഹരണത്തിന് അവരുടെ ഹോം വര്‍ക്കുകളും പ്രോജക്ടുകളും സ്വമേധയ ചെയ്തു കൊടുക്കുക. അവരുടെ ഡാന്‍സ് പ്രോഗ്രാമിന് കൊറിയോഗ്രഫി ചെയ്യുക എന്നിങ്ങനെ. അവരെ അതില്‍ സഹായിക്കുന്നതില്‍ കവിഞ്ഞ് അവര്‍ക്കുവേണ്ടി അത് ഏറ്റെടുത്തു ചെയ്യുകയാണ് സാധാരണയായി ഹെലികോപ്റ്റര്‍ പേരന്റസ് ചെയ്യുന്നത്. എന്നാല്‍ ഹെലികോപ്റ്റര്‍ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് നിരവധി സ്വഭാവവൈകല്യങ്ങള്‍ ഉണ്ടാവാറുണ്ട്. 

മാതാപിതാക്കള്‍ മക്കളുടെ ഏതു കാര്യങ്ങളും ചെയ്തു നല്‍കുന്നതിനാല്‍ വളരെ ചെറിയ പ്രശ്നത്തില്‍ അകപ്പെട്ടാല്‍ പോലും അതു പരിഹരിക്കാനുള്ള കഴിവ് ഈ കുട്ടികള്‍ക്ക് കുറവായിരിക്കും.ഏതു കാര്യത്തിലും മറ്റുള്ളവരെ ആശ്രയിക്കുന്ന സ്വഭാവം കുട്ടികളില്‍ വളര്‍ന്നു വരുന്നു. മാതാപിതാക്കാള്‍ ഇല്ലാതെ വരുന്ന സാഹചര്യത്തിലും ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ വരുമ്പോള്‍ അതു നേരിടുന്ന കാര്യത്തില്‍ അവര്‍ പലപ്പോഴും പരാജയപ്പെടുന്നു. 

parenting -right path -signs-Helicopter parent

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES