Latest News

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കായി പോഷകാഹാരം

Malayalilife
സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കായി പോഷകാഹാരം

സ്‌കൂളില്‍പ്പോകും കാലം വളരുന്ന കാലമാണ് കുട്ടികള്‍ക്ക്. അതിനൊത്ത ഭക്ഷണം വേണം. വളരുന്ന പ്രായത്തില്‍ ഏറ്റവും അത്യാവശ്യമാണു പ്രോട്ടീന്‍. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസ വും നല്‍കണം. പ്രോട്ടീന്‍ അടങ്ങിയ ഏതെ ങ്കിലും ഒരു വിഭവം ഓരോ നേരവും ഭക്ഷണ ത്തിലുള്‍പ്പെടുത്തണം. പാല്‍, മുട്ട, മീന്‍, ഇറച്ചി, നട്‌സ്, പയറുവര്‍ഗങ്ങള്‍ ഇവയിലെ ല്ലാം പ്രോട്ടീന്‍ ധാരാളമുണ്ട്.ഓരോ നേരവും ഭക്ഷണ ത്തില്‍ ഇവയിലൊരെണ്ണം ഉറപ്പാ ക്കണം.

വളരുന്ന കുട്ടികള്‍ക്ക് എല്ലിന്റെയും പല്ലിന്റെയും കരുത്തിനു കാല്‍സ്യം വളരെയേറെ വേണം. കാല്‍സ്യം അടങ്ങിയ ഭക്ഷണം കുട്ടികള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പാലില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യ മാണ് ഏറ്റവും എളുപ്പം

ശരീരം ആഗിരണം ചെയ്യുന്നത്. ദിവസംകുറഞ്ഞത് ഒരു ഗാസ് പാലെങ്കിലും കുട്ടികള്‍ക്ക് നല്‍കണം. പാല്‍ കഴിക്കാത്ത കുട്ടികള്‍ക്കു ഷേക്ക് ആയോ നട്‌സും പാലും കൂടി ചേര്‍ത്തടിച്ചോ നല്‍കാം. തൈര്, മോര് എന്നിവയിലും കാല്‍സ്യം ഉണ്ട്.

എട്ടുമുതല്‍ 10 വരെ ക്‌ളാസുകളിലെ കുട്ടികള്‍ക്ക് ഇരുമ്പിന്റെ അംശം ധാരാളം ആവശ്യമുണ്ട്. ദിവസവും ഒരുതരം ഇലക്കറിയെങ്കിലും ഇവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. മീന്‍, ഇറച്ചി, മുട്ട, ശര്‍ക്കര ചേര്‍ന്ന വിഭവങ്ങള്‍ എന്നിവയിലും ഇരുമ്പ് ഉണ്ട്. വൈകുന്നേരങ്ങളില്‍ ശര്‍ക്കര ചേര്‍ന്ന അടയോ റാഗി ശര്‍ക്കര ചേര്‍ത്തു കുറുക്കിയതോ ഒക്കെ നല്‍കാം.

ഒരു ദിവസം കിട്ടേണ്ട പോഷണത്തിന്റെ മൂന്നിലൊന്നു ഭാഗവും ഉച്ചഭക്ഷണത്തില്‍ നിന്നാണു ലഭിക്കുന്നത്. രാവിലത്തെ ഭക്ഷണത്തിന്റെ ബാക്കി ഒരിക്കലും ഉച്ചയ്ക്കു കൊടുത്തുവിടരുത്. പയറുവര്‍ഗങ്ങളിലൊന്ന് ഉച്ചഭക്ഷണത്തില്‍ ഉറപ്പായും വേണം. അല്‍പം തൈര് നല്‍കുന്നതു ദഹനത്തിനു സഹായിക്കും. വെള്ളമിറങ്ങുന്ന കറികള്‍ ചോറിനൊപ്പം വയ്ക്കാതെ പ്രത്യേകം കുപ്പിയിലാക്കി നല്‍കണം.

എന്നും ചോറും കറികളുമാക്കാതെ വല്ലപ്പോഴും വെജിറ്റബിള്‍ പുലാവ്, പച്ചക്കറികളോ ഉരുളക്കിഴങ്ങോ കൊണ്ട് സ്റ്റഫ് ചെയ്ത ചപ്പാത്തി എന്നിവയൊക്കെ നല്‍കാം. നൂഡില്‍സ് കഴിവതും ഒഴിവാക്കണം. അഥവാ നല്‍കുകയാണെങ്കില്‍ ധാരാളം പച്ചക്കറികള്‍ അരിഞ്ഞിട്ടോ മുട്ട ഉടച്ചുചേര്‍ത്തോ പോഷകപൂര്‍ണമാക്കാം. ബ്രഡ്, ജാം എന്നിവയും വേണ്ട. വെജിറ്റേറിയന്‍ കുട്ടികള്‍ക്ക് ഇടയ്ക്ക് തൈരുസാദം നല്‍കാം.

പ്രഭാതഭക്ഷണത്തിന് പുളിപ്പിച്ച മാവുകൊണ്ടുള്ള എളുപ്പം ദഹിക്കുന്ന ആഹാരങ്ങളാണു നല്ലത്. ഏതെങ്കിലും ഒരു പഴവും ബ്രേക്ഫാസ്റ്റിനൊപ്പം നല്‍കാം. ഓട്‌സ്, കോണ്‍ഫ്‌ലേക്‌സ് എന്നിവ പ്രഭാതഭക്ഷണത്തിന് ഒഴിവാക്കുന്നതാണു നല്ലത്. സ്‌കൂളിലേക്കു പുറപ്പെടാനുള്ള ധൃതി തുടങ്ങുംമുന്‍പേ കുട്ടിയെ ബ്രേക് ഫാസ്റ്റ് കഴിപ്പിക്കണം. ധൃതിയില്‍ കഴിപ്പിക്കുന്നതു കുട്ടിക്കു ഭക്ഷണത്തോടുതന്നെ വെറുപ്പുണ്ടാക്കും.

ചെറിയ കുട്ടികള്‍ക്ക് 11 മണിക്ക് കഴിക്കാന്‍ സ്‌നാക്‌സ് കൊടുത്തു വിടാം. നൂറുകൂട്ടം കറികള്‍ കൂട്ടി ഉണ്ണാനുള്ള ക്ഷമ തീരെച്ചെറിയ കുട്ടികള്‍ക്ക് ഉണ്ടാവില്ല. പച്ചക്കറികള്‍ വേവിച്ച് ചോറും തൈരും ഒപ്പം ചേര്‍ത്ത് നല്‍കാം. ചോക്കലേറ്റ്, പേസ്ട്രി എന്നിവ ഒഴിവാക്കണം.

വൈകുന്നേരം വിശന്നായിരിക്കും കുട്ടികള്‍ സ്‌കൂളില്‍നിന്നു വരുന്നത്. നല്ലൊരു ചായയും സ്‌നാക്‌സും നല്‍കാം. ഓട്‌സ് കാച്ചിയത്, അവല്‍ നനച്ചത്, റാഗി, ഊത്തപ്പം, മസാല ദോശ എന്നിവയൊക്കെ നല്‍കാം. പോഷകാഹാര ക്കുറവല്ല, അമിതാഹാരമാണു പല സ്‌കൂള്‍ കുട്ടികളുടെയും പ്രശ്‌നം. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും കൊഴുപ്പു കൂടിയ ഫാസ്റ്റ് ഫുഡുമൊക്കെയാണു വില്ലന്‍. പുറമെനിന്നുള്ള ആഹാരം കഴിവതും കുറയ്ക്കണം. ഡീപ് ഫ്രൈ ചെയ്ത ഭക്ഷണം, ചോക്കലേറ്റ്, പേസ്ട്രി എന്നിവ ഒഴിവാക്കാം. കോളയ്ക്കു പകരം ഫ്രൂട്ട് ജ്യൂസ് നല്‍കാം.

nutritious food for school going children

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES