Latest News

കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് അമ്മമാര്‍ അറിയാന്‍

Malayalilife
കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് അമ്മമാര്‍ അറിയാന്‍

കുഞ്ഞിന്റെ ബുദ്ധിപരമായ ശേഷി വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ എത്രയും നേരത്തെ തുടങ്ങുന്നുവോ അത് അവരുടെ ജീവിത ത്തോടുള്ള ബുദ്ധിപരമായ കാഴ്ചപ്പാടിനെ കൂടുതല്‍ വിശാലമാക്കും. വായനയിലൂടെ കുഞ്ഞിനെ അറിവിന്റെ ലോകത്തേയ്ക്കു കടക്കാന്‍ സഹായിക്കുക.


കുഞ്ഞിനെക്കൊണ്ടു സംസാരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായ ശ്രവണശേഷി അവരെ ക്കൊണ്ട് ഉപയോഗിപ്പിക്കുകയാണു ചെയ്യുന്നത്. ഇതിനു മറുപടിയായി കുട്ടി താന്‍ കേള്‍ക്കുന്നതിനു സംഭാഷണരൂപം നല്‍കുന്നു.കൂടുതല്‍ കാര്യങ്ങള്‍ കുഞ്ഞിനു പറഞ്ഞു കൊടുത്ത് അറിവിന്റെ ലോകം വിശാലമാക്കുക. കുഞ്ഞിനെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വാക്കുകള്‍ മനസിലാക്കിക്കുന്നതിലൂടെ പഠിക്കാനുള്ള താല്‍പര്യം കുഞ്ഞില്‍ നിറയ്ക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയും.

ധാരാളം ചിത്രങ്ങളും നിറങ്ങളുമുള്ള പുസ്തകങ്ങള്‍ കുഞ്ഞിനു നല്‍കുക. പുസ്തകങ്ങളിലെ കഥകളും പാട്ടുകളും ദിവസവും അല്‍പനേരം ഉറക്കെ വായിക്കുക. കിടക്കാന്‍ പോകുന്ന സമയത്തും കുഞ്ഞിന് കഥ പറഞ്ഞു കൊടുക്കാം. പുതിയ കഥകള്‍ വേണം പറഞ്ഞു കൊടുക്കാന്‍.
കുഞ്ഞിനെ ഇടയ്ക്കിടെ പുറത്തേയ്ക്കു കൊണ്ടുപോകാം. പുതിയ കാഴ്ചകള്‍ കുഞ്ഞിന്റെ അനുഭവസമ്പത്തു വളര്‍ത്തുന്നു. വീട്ടിലെത്തിയ ശേഷം പോയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കുഞ്ഞിന്റെ അനുഭവങ്ങള്‍ പറയിക്കുക. കുഞ്ഞിന് എന്തൊക്കെ ഇഷ്ടപ്പെട്ടെന്നും ഇഷ്ടമാകാത്തത് എന്താണെന്നും ചോദിക്കാം.

കുഞ്ഞിനെ മറ്റു കുട്ടികളുമായി കളിക്കാന്‍ അനുവദിക്കുക. മാതാപിതാക്കളും കുട്ടികളോടൊപ്പം കളിക്കുകയും ഇടയ്ക്കിടെ തോറ്റു കൊടുക്കുകയും വേണം. കളിയില്‍ തോല്‍ക്കുന്നതു സ്വാഭാവികമാണെന്നു കുഞ്ഞു മസിലാക്കട്ടെ. നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കാന്‍ പ്രോത്സാഹിപ്പിക്കാം. ഇതു സാമൂഹികപരമായ കഴിവുകള്‍ കുഞ്ഞില്‍ വളര്‍ത്താന്‍ സഹായിക്കും.

Read more topics: # mental development in child
mental development in child

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES