കുട്ടികള്‍ക്ക് കഴിവതും പുതിയ ഭക്ഷണങ്ങള്‍ മാത്രം കൊടുക്കുക; ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ചതോ ചൂടാക്കിയതോ ആയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക;കുഞ്ഞുങ്ങള്‍ക്ക്് ഭക്ഷണം നല്‍കുമ്പോള്‍ ഈ കാര്യങ്ങള്‍കൂടി ശ്രദ്ധിക്കണം

Malayalilife
topbanner
കുട്ടികള്‍ക്ക് കഴിവതും പുതിയ ഭക്ഷണങ്ങള്‍ മാത്രം കൊടുക്കുക; ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ചതോ ചൂടാക്കിയതോ ആയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക;കുഞ്ഞുങ്ങള്‍ക്ക്്  ഭക്ഷണം നല്‍കുമ്പോള്‍ ഈ കാര്യങ്ങള്‍കൂടി ശ്രദ്ധിക്കണം

കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്നുവെന്ന് മിക്ക അമ്മമാരും ഡോക്ടറിനോട് പറയാറുണ്ട്. എല്ലാതരം ഭക്ഷണങ്ങളും കൊടുത്ത് നോക്കി. എന്നിട്ടും കുട്ടികള്‍ ഭക്ഷണം കഴിക്കുന്നില്ല. ഇങ്ങനെ പറയുന്ന നിരവധി അമ്മമാര്‍ ഇന്നുണ്ട്. കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ് കഴിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ അമ്മമാര്‍ക്ക് കഴിയണം. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ അമ്മമാര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

Image result for kids food

 ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുട്ടിയെ ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്. അനുനയത്തിന്റെ ഭാഷയാണ് എപ്പോഴും അഭികാമ്യം. ഭക്ഷണത്തോടുള്ള വിരക്തിയുടെ കാരണമാണ് ആദ്യംകണ്ടുപിടിക്കേണ്ടത്. കുട്ടികള്‍ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണം അളവിലും ഗുണത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.എന്നും കൃത്യസമയത്ത് ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. അതുപോലെ കുട്ടികളെ ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കാന്‍ പഠിപ്പിക്കണം.

ചവച്ചരച്ച് കഴിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ധാരാളം പച്ചക്കറികളും പഴവര്‍?ഗങ്ങളും കൊടുക്കാന്‍ ശ്രമിക്കുക. ക്യാരറ്റ്, ബീറ്റ് റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ ധാരാളം കൊടുക്കുക. ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ വ്യത്യസ്തമായ ആകൃതിയിലും അളവിലും ഉണ്ടാക്കി നോക്കുക. പുട്ടുണ്ടാക്കുമ്പോള്‍ തേങ്ങാ ചിരവിയിട്ടതിന്റെ കൂടെയോ പകരമോ കാരറ്റ് കൊത്തിയരിഞ്ഞതോ ചീര കൊത്തിയരിഞ്ഞതോ ഒക്കെ ചേര്‍ക്കാവുന്നതാണ്. രുചിയും ഗുണവും വര്‍ണവൈവിധ്യവും ഉണ്ടാകു

Image result for kids food

കുട്ടികള്‍ക്ക് സമീകൃതാഹാരം ശീലിപ്പിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, വെള്ളം എന്നിവ ധാരാളം നല്‍കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി നല്‍കുക. കുട്ടികള്‍ക്ക് കഴിവതും പുതിയ ഭക്ഷണങ്ങള്‍ മാത്രം കൊടുക്കുക. ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ചതോ ചൂടാക്കിയതോ ആയ ഭക്ഷണങ്ങള്‍  കുട്ടികള്‍ക്ക് നല്‍കാതിരിക്കുക. വൈകിട്ട് നാലുമണി പലഹാരമായി ബേക്കറി സാധനങ്ങള്‍ കൊടുക്കുന്നത് പരമാവധി ഒഴിവാക്കുക. ബിസ്‌ക്കറ്റ്, കേക്ക്, ജിലേബി, ലഡു, എന്നിവയിലൊക്കെ എണ്ണ, കൊഴുപ്പ്, പഞ്ചസാര, നിറവും മണവും നല്‍കാനുള്ള കൃതിമ വസ്തുക്കള്‍, ഉയര്‍ന്ന കലോറി എന്നിവ അടങ്ങിയിരിക്കുന്നു.  മൈദ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഗോതമ്പിലുള്ള വിഭവങ്ങള്‍ കൊടുക്കുന്നതില്‍ വലിയ പ്രശ്‌നമൊന്നുമില്ല.

Image result for kids food

ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ബര്‍?ഗര്‍, ചീസ് പോലുള്ള ഭക്ഷണങ്ങള്‍ നല്‍കി ശീലിപ്പിക്കരുത്. ചായ, കാപ്പി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. പാലില്‍ ബൂസ്റ്റോ, ഹോര്‍ലിക്‌സോ, ബദാം പൗഡറോ എന്നിവ ചേര്‍ത്ത് കൊടുക്കുന്നതില്‍ പ്രശ്‌നമില്ല. പാലില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള (വാനില,സ്‌ട്രോബെറി പോലുള്ള) ഫ്‌ളേവറുകള്‍ ചേര്‍ക്കാവുന്നതാണ്. 

kids-to-eat-healthy-food- how can manage

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES