മിക്ക കുട്ടികള്‍ക്കും ഭക്ഷണം കഴിക്കാന്‍ മടിയാണ്. കുട്ടികളെ എങ്ങനെയെങ്കിലും ഭക്ഷണം കഴിപ്പിക്കാന്‍ അമ്മമാര്‍ പലതരത്തിലുള്ള വഴികളും ശ്രമിക്കാറുണ്ട്. പക്ഷേ ഫലം ഉണ്ടാകില്ല.കുട്ടികള്‍ക്ക് ഇടവിട്ട് അമ്മമാര്‍ ഭക്ഷണം നല്‍കാന്‍ ശ്രമിക്കണം. കുട്ടികള്‍ക്ക് ദിവസം അഞ്ച് നേരം ഭക്ഷണം നല്‍കണം. വെള്ളം ധാരാളം കൊടുക്കാന്‍ ശ്രമിക്കുക. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഭക്ഷണം കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ട് ആദ്യമായി ഒരു ഷെഡ്യൂള്‍ തയ്യാറാക്കുക. നല്ല പോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് വാശിയും ദേഷ്യവും വളരെ കുറവായിരിക്കും. രണ്ടു മുതല്‍ എട്ടു വയസുവരെയുള്ള കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള മടിയും വിശപ്പില്ലായ്മയും സ്ഥിരമായി കാണാറുണ്ട് .
കുഞ്ഞു മുലപ്പാല്‍ കുടിക്കുന്ന പ്രായമാണെങ്കില്‍ മറ്റു ഭക്ഷണം കൊടുത്തു കുഞ്ഞിനെ ബുദ്ധിമുട്ടിക്കേണ്ടതില്ല .കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ മുലപ്പാലിലൂടെ ലഭിക്കുന്നുണ്ട്. ബുദ്ധി വളര്‍ച്ചയ്ക്കും കാര്യങ്ങള്‍ മനസിലാക്കാനും കുട്ടികള്‍ക്ക് രോഗപ്രതിരോധശക്തി വര്‍ദ്ധിക്കാനും മുലപ്പാല്‍ തന്നെയാണ് നല്ലത് . മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് അസുഖങ്ങള്‍ കുറവായിരിക്കും.ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
1. കുട്ടികളെ കൊണ്ട് യാത്രപോകുമ്പോഴാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. യാത്ര പോകുമ്പോള്‍ മിക്ക കുട്ടികളും ജങ്ക് ഫുഡ് കഴിക്കാനാണ് താല്‍പര്യം കാണിക്കാറുള്ളത്. മതിയായ മുന്നൊരുക്കങ്ങള്‍ ഇല്ലെങ്കില്‍ അച്ഛനമ്മമാര്‍ക്ക് കുഞ്ഞുങ്ങളുടെ ശാഠ്യത്തിനു വഴങ്ങേണ്ടതായി വരും. അത് കൊണ്ട് തന്നെ യാത്ര പോകുമ്പോള്‍ ക്യാരറ്റ്, തൈര്, അണ്ടിപ്പരിപ്പുകള്‍, എന്നിവ കരുതുന്നത് നല്ലതാണ്. ജങ്ക് ഫുഡ് ഒഴിവാക്കാനാവും.
2. പ്ലാനിങ്ങാണ് പ്രധാനമായി വേണ്ട മറ്റൊരു കാര്യം. കുഞ്ഞുങ്ങളുടെ ഭക്ഷണം നേരത്തെ പ്ലാന്‍ ചെയ്യണം. ഓരോ ദിവസവും ഇത് ചെയ്യാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മൂന്നു ദിവസത്തെ ഒരുമിച്ചു പ്ലാന്‍ ചെയ്യണം. കുഞ്ഞുങ്ങളുടെ ഭക്ഷണം ലളിതമാകുന്നതാണ് നല്ലത്. പക്ഷെ പച്ചക്കറികളും, പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്‌സും കൃത്യമായ അളവിലുണ്ടാകാന്‍ ശ്രദ്ധിക്കണം. ചപ്പാത്തി അല്ലെങ്കില്‍ ചോറ്, ദാല്‍, പച്ചക്കറി എന്തെങ്കിലും , തൈര്, പഴങ്ങള്‍ എന്നിങ്ങനെ ഭക്ഷണം തയ്യാറാക്കുക.
3. വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കാന്‍ ശ്രമിക്കുക. കുട്ടികള്‍ അവരുടെ മാതാപിതാക്കളെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ ഭക്ഷണവും അവര്‍ അങ്ങനെ കഴിക്കാന്‍ ശ്രമിക്കും.ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തരുത്.
4. കുഞ്ഞുങ്ങള്‍ക്ക് പുതിയ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ നല്ല സമയമെടുക്കും. ആ സമയത്ത് ഭക്ഷണം കുത്തി ചെലുത്തരുത്. രുചി മുകുളങ്ങള്‍ക്ക് രുചി പിടിച്ചാല്‍ മാത്രമെ ആ ഭക്ഷണം ഇഷ്ടമാവൂ എന്നു കുഞ്ഞുങ്ങളോട് പറയുക.
5. പാലു കുടിക്കാന്‍ കുഞ്ഞുങ്ങളെ നിര്‍ബന്ധിക്കാതിരിക്കുക. പാലിനെക്കാള്‍ മൂന്നിരട്ടി കാല്‍സ്യം തൈരിലടങ്ങിയിരിക്കുമ്പോള്‍ അത്ര ഒരു നിര്‍ബന്ധത്തിന്റെ ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിച്ചാല്‍ മതി. പാലു കൊടുക്കുകയാണെങ്കില്‍ രുചി മാറ്റി കൊടുക്കാന്‍ ശ്രമിക്കുക. ബോണ്‍വിറ്റ, ബൂസ്റ്റ്, ഹോര്‍ലിക്‌സ് എന്നിവ വേണമെങ്കില്‍ ചേര്‍ക്കാം.