പ്രസവിച്ച് കഴിഞ്ഞ കുട്ടികള്‍ക്ക് എന്ത് നല്‍കണം എങ്ങനെ നോക്കണം എന്നത് എല്ലാം എന്നും അമ്മമ്മാര്‍ക്ക് ആവലാതിയാണ്. നവജാത ശിശുവിനെ നോക്കുമ്പോള്‍ ആ സംശയം കൂടുകയേ ഒള്ളു. സാധാരണഗതിയില്‍ പ്രസവിച്ച ഉടന്‍ കുഞ്ഞിന്റെ ശരീരത്തില്‍ ധാരാളം ജലം ഉണ്ടാകും. അതിനാല്‍ മുലപ്പാലിന്റെ അളവ് കുറഞ്ഞാലും കുഞ്ഞിനു ജലാംശശോഷണം ഉണ്ടാവില്ല.
ഇരുപത്തിനാലു മണിക്കൂറിനകം കുഞ്ഞു നന്നായി മുല കുടിക്കാന്‍ തുടങ്ങിയാല്‍ പാല്‍ സ്രവിക്കാന്‍ തുടങ്ങും. ദിവസേന (ഉദാ: രാവിലെ എട്ടു മുതല്‍ പിറ്റേ ദിവസം രാവിലെ എട്ടുമണി വരെ) ആറു പ്രാവശ്യമെങ്കിലും മൂത്രമൊഴിച്ചാല്‍ കുഞ്ഞിന് ആവശ്യമുള്ള പാല്‍ കിട്ടുന്നുണ്ടെന്നുറപ്പിക്കാം.
തിളപ്പിച്ചാറിയ വെള്ളത്തിന്റെ ആവശ്യം സാധാരണഗതിയില്‍ ഉണ്ടാവാറില്ല. പാല്‍ നന്നായി സ്രവിക്കുവാന്‍ വൈകിയാല്‍ നേര്‍ത്ത പഞ്ചസാര/കല്‍ക്കണ്ടം ലായിനിയോ മറ്റോ നല്‍കുന്നതാണുത്തമം. കുഞ്ഞിന്റെ രക്തത്തില്‍ പഞ്ചസാര കുറയാതെ നോക്കേണ്ടത് അത്യാവശ്യമാണ്.