കുഞ്ഞുങ്ങള്‍ക്ക് എത്ര വയസ് മുതല്‍ മുട്ട നല്‍കണമെന്നതിനെ പറ്റി പലര്‍ക്കും സംശയമുണ്ട്. പോഷകങ്ങളുടെ കലവറയാണ് മുട്ട എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. മുട്ടയില്‍ വിറ്റാമിന്‍, കാത്സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ കുഞ്ഞുങ്ങള്‍ക്ക് ശരീരഭാരം വര്‍ധിക്കാനും ബുദ്ധിവികാസത്തിനും സഹായകമായ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
എട്ട് മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് മുട്ട നല്‍കി തുടങ്ങാം. എട്ട് മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് മുട്ടയുടെ മഞ്ഞ മാത്രമേ നല്‍കാന്‍ പാടൂള്ളൂ. അല്ലെങ്കില്‍ കുഞ്ഞിന് ദഹിക്കാന്‍ പ്രയാസമാകും. പത്ത് മാസം പ്രായമാകുമ്പോള്‍ മുട്ടയുടെ വെള്ള നല്‍കാം. കുഞ്ഞിന് പ്രോട്ടീന്‍ അലര്‍ജിയുണ്ടാകുന്നില്ലെങ്കില്‍ മാത്രം തുടര്‍ന്നും നല്‍കാം
സ്‌കൂള്‍ കാലത്തിലേക്ക് കടന്നാല്‍ ദിവസവും കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താം. ബാക്ടീരിയില്‍ അണുബാധയ്ക്ക് സാധ്യത ഉള്ളതിനാല്‍ മുട്ട പുഴുങ്ങി കറിയാക്കി നല്‍കുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് ഏറ്റവും നല്ലത് നാടന്‍ കോഴി മുട്ടയാണ്. കുട്ടികള്‍ക്ക് കോഴി മുട്ട മാത്രമല്ല, കാട മുട്ട, താറാവ് മുട്ട എന്നിവയും ആരോ?ഗ്യത്തിന് വളരെ നല്ലതാണ്.