വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുക. കുട്ടികള്‍ അവരുടെ മാതാപിതാക്കളെ അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ ഭക്ഷണവും അവര്‍ അങ്ങനെ കഴിക്കാന്‍ ശ്രമിക്കും.
ഭക്ഷണം കഴിക്കുമ്‌ബോള്‍ ഒരിക്കലും കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തരുത്. ഭക്ഷണം കഴിക്കാനായി ശാസിക്കുകയുമരുത്. അത് വിപരീതഫലമേ ചെയ്യൂ. ഭക്ഷണം ഒരിക്കലും നിര്‍ബന്ധിച്ചു കഴിപ്പിക്കാന്‍ ശ്രമിക്കരുത്. കുഞ്ഞിന്റെ വ്യക്തിത്വത്തെ അംഗീകരിക്കുക.
കുഞ്ഞുങ്ങള്‍ക്ക് പുതിയ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ നല്ല സമയമെടുക്കും. ആ സമയത്ത് ഭക്ഷണം കുത്തി ചെലുത്തരുത്. രുചി മുകുളങ്ങള്‍ക്ക് രുചി പിടിച്ചാല്‍ മാത്രമെ ആ ഭക്ഷണം ഇഷ്ടമാവൂ എന്നു കുഞ്ഞുങ്ങളോട് പറയുക. ഭക്ഷണം ഇഷ്ടപ്പെടാത്തതിനു അവര്‍ക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല. മനസ്സില്‍ അത്തരം ആശങ്കയില്ലാതെയായാല്‍ അവര്‍ ഭക്ഷണം ഇഷ്ടപ്പെടുകയും ചെയ്യാം.
കുഞ്ഞുങ്ങളുടെ ഹീറോ ആരെന്നു ശ്രദ്ധിച്ചു മനസ്സിലാക്കുക. അവരുടെ പോലെയാവാന്‍ ഈ ഭക്ഷണം കഴിക്കണമെന്നു പറഞ്ഞാല്‍ മിക്കവാറും എല്ലാ കുഞ്ഞുങ്ങളും വിരോധം കൂടാതെ അനുസരിക്കും.