ഒരു വൃക്കയും മൂത്ര സഞ്ചിയും ട്രാന്‍സ്പ്ലാന്റ് ചെയ്തു; വരുന്ന മാസങ്ങളില്‍ വിശ്രമം; ഉടന്‍ തന്നെ ശക്തനായി തിരിച്ചെത്തും; ചികിത്സാ വിവരം പങ്ക് വച്ച് കന്നഡ നടന്‍ ശിവരാജ്കുമാര്‍

Malayalilife
ഒരു വൃക്കയും മൂത്ര സഞ്ചിയും ട്രാന്‍സ്പ്ലാന്റ് ചെയ്തു; വരുന്ന മാസങ്ങളില്‍ വിശ്രമം; ഉടന്‍ തന്നെ ശക്തനായി തിരിച്ചെത്തും; ചികിത്സാ വിവരം പങ്ക് വച്ച് കന്നഡ നടന്‍ ശിവരാജ്കുമാര്‍

പുതുവര്‍ഷ ദിനത്തില്‍ ആശ്വാസ വാര്‍ത്തയുമായി കന്നഡ നടന്‍ ശിവരാജ്കുമാര്‍. ക്യാന്‍സര്‍ വിമുക്തനായ കാര്യമാണ് അദ്ദേഹം വീഡിയോയ സന്ദേശത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സന്തോഷവാര്‍ത്ത പങ്കിടാന്‍ ശിവരാജ്കുമാറും ഭാര്യ ഗീതയും ഇന്‍സ്റ്റാഗ്രാമിലെത്തി. 

യുഎസിലെ മിയാമി കാന്‍സര്‍  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിസംബര്‍ 24-നായിരുന്നു മൂത്രാശയ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയ നടന്നതെന്ന് താരം പറഞ്ഞു. ചികില്‍സയ്ക്കിടെ തന്നോടൊപ്പം നിന്നവര്‍ക്കും ഓരോ ചുവടിലും ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വൈകാരിക യാത്രകളെ കുറിച്ചും ശിവരാജ്കുമാര്‍ മനസ്സ് തുറന്നു.

കഴിഞ്ഞ ഡിസംബറില്‍ മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ചായിരുന്നു ശിവരാജ്കുമാര്‍ മൂത്രാശയ അര്‍ബുദത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. 'ഞാന്‍ നേരത്തെ ഒത്തിരി ഭയപ്പെട്ടിരുന്നു. പക്ഷേ എന്റെ ആരാധകരും ബന്ധുക്കളും സഹപ്രവര്‍ത്തകരും ഡോക്ടര്‍മാരും, പ്രത്യേകിച്ച് എന്നെ ചികിത്സിച്ച ഡോ. ശശിധറും നഴ്‌സുമാരും എന്നെ ശക്തനാക്കി,' അദ്ദേഹം പറഞ്ഞു.

ഞാന്‍ കീമോതെറാപ്പി ചെയ്തു. സത്യസന്ധമായി പറഞ്ഞാല്‍ അതൊക്കെ ഞാന്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് എനിക്കറിയില്ല. അവസാനം മിയാമിയില്‍ ചികിത്സയ്ക്ക് പോകാനൊരുങ്ങിയപ്പോഴും ഭയമായിരുന്നു. എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും എന്റെ അരികിലുണ്ടായിരുന്നു.' ചികിത്സയ്ക്കിടെ തന്നോടൊപ്പം നിന്നവര്‍ക്കും ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. പൂര്‍ണ ശക്തനായി തിരിച്ചുവരുമെന്നും ശിവരാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്റെ ഒരു വൃക്കയും മൂത്ര സഞ്ചിയും ട്രാന്‍സ്പ്ലാന്റ് ചെയ്തു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളോടും ഡോക്ടറുടെ ഉപദേശത്തോടും കൂടി, അടുത്ത മാസങ്ങളില്‍ വിശ്രമം വേണം. ഞാന്‍ ഉടന്‍ തന്നെ ശക്തനായി തിരിച്ചെത്തും. എല്ലാവരേയും സ്‌നേഹിക്കുന്നു, പുതുവത്സരാശംസകള്‍ ' ശിവരാജ് കുമാര്‍ വീഡിയോ അവസാനിപ്പിച്ചു അദ്ദേഹത്തിന്റെ ഭാര്യ ഗീതയും ഒപ്പം ഉണ്ടായിരുന്നു. 

നേരത്തെ റിപ്പോര്‍ട്ടുകള്‍ എല്ലാം നെഗറ്റീവ് ആണെന്നും ഉടന്‍ തന്നെ ശിവരാജ് കുമാര്‍ ക്യാന്‍സര്‍ വിമുക്തനായി തിരിച്ചെത്തും എന്ന് ഗീത സോഷ്യല്‍ മീഡിയ പോസ്റ്റ് നടത്തിയിരുന്നു. അതേ സമയം ശിവരാജ് കുമാറിന്റെ ആരാധകര്‍ അദ്ദേഹത്തിന്റെ വീഡിയോയുടെ അടിയില്‍ ആശംസകള്‍ നേരുന്നുണ്ട്. ചിലര്‍ മുടിയെല്ലാം പോയ ശിവരാജ് കുമാറിന്റെ രോഗിയായി നില്‍ക്കുന്ന രൂപത്തില്‍ ആശങ്കയും സങ്കടവും പ്രകടിപ്പിക്കുന്നുണ്ട്. 

ഡിസംബര്‍ ആദ്യമാണ് മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 62 കാരനായ ശിവരാജ് കുമാര്‍  മൂത്രാശയ ക്യാന്‍സറിനുള്ള ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടത്. ഡിസംബര്‍ മധ്യത്തോടെ ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക്

Kannada star Shivarajkumar reveals

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES