രജനികാന്തിനൊപ്പം 'അണ്ണാത്തെ' എന്ന ചിത്രത്തില്‍ അഭിനയിച്ചതില്‍ നിരാശയുണ്ടെന്ന് വെളിപ്പെടുത്തി നടി ഖുശ്ബു. രജനികാന്തിന്റെ നായിക എന്നു പറഞ്ഞാണ് സിനിമയില്‍ കാസ്റ്റ് ചെയ്തതെന്നും, എന്നാല്‍ അവസാനം തന്റെ കഥാപാത്രം കാര്‍ട്ടൂണ്‍ പോലെ ആയിപ്പോയെന്നും ഖുശ്ബു പറയുന്നു. വിക്കി ലാല്‍വാനിയുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
എന്നോട് പറഞ്ഞതു പോലെ ആയിരുന്നില്ല ആ കഥാപാത്രം സിനിമയില്‍ വന്നത്. എനിക്കും മീനയ്ക്കും നായികമാരെപ്പോലെയുള്ള കഥാപാത്രമാണെന്ന് ആയിരുന്നു ആദ്യം പറഞ്ഞത്. രജനി സാറിനൊപ്പം വേറെയാരും ജോഡിയായി അഭിനയിക്കുന്നില്ലെന്നും ഞങ്ങള്‍ ഉടനീളം സിനിമയില്‍ ഉണ്ടാകുമെന്നും വിശ്വസിച്ചാണ് പ്രോജക്റ്റ് സ്വീകരിച്ചത്.
കോമഡിയും ഫണ്ണുമെല്ലാമുള്ള രസകരമായ കഥാപാത്രമായിരുന്നു അത്. എന്നാല്‍ സിനിമ പുരോഗമിച്ചപ്പോള്‍ രജനി സാറിന്റെ കഥാപാത്രത്തിന് ഒരു നായികയുണ്ടാകുകയും എന്റെ കഥാപാത്രം കാരിക്കേച്ചറിഷ് ചെയ്യപ്പെടുകയുമായിരുന്നു. ഡബ്ബിങ്ങിനിടെ സിനിമ കണ്ടപ്പോള്‍ വളരെയധികം നിരാശ തോന്നി.''-ഖുശ്ബുവിന്റെ വാക്കുകള്‍.
തമിഴ് നടന്‍ അജിത് കുമാറിനൊപ്പം വീരം, വേദളം, വിവേഗം, വിശ്വാസം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ശിവ. ബോക്‌സ് ഓഫീസിലെ തുടര്‍ വിജയങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ സംവിധായകന്റെ അവസാന ചിത്രങ്ങളായ രജനീകാന്ത് നായകനായ അണ്ണാത്തെയും, സൂര്യ നായകനായ കങ്കുവയും വന്‍ പരാജയങ്ങളായിരുന്നു. ഏറെ പ്രതീക്ഷയോടെയെത്തിയ രണ്ടു ചിത്രങ്ങളും തിയേറ്ററില്‍ തകര്‍ന്ന് അടിയുകയായിരുന്നു.
കഥാപാത്രങ്ങളിലുണ്ടായ മാറ്റം രജനീകാന്തിന്റെ തീരുമാനമായിരുന്നില്ലെന്നും അദ്ദേഹം അങ്ങനെയുള്ള ആളല്ലെന്നും ഖുശ്ബു പറഞ്ഞു. 'എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഒരുപക്ഷെ ആരാധകരെ പ്രീതിപ്പെടുത്താനായിരിക്കാം അല്ലെങ്കില്‍ സംവിധയകന്റെയോ നിര്‍മ്മാതാവിന്റെയോ തീരുമാനവുമാകാം. സിനിമയുടെ തുടക്കത്തില്‍ തന്റെയും മീനയുടെയും കഥാപാത്രത്തിന് രജനീകാന്തിനൊപ്പം ഡ്യുവറ്റ് ഗാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു
രാജീവ് കപൂറിനെക്കുറിച്ചുള്ള ഓര്‍മകളും ഖുശ്ബു പങ്ക് വച്ചു.
മദ്യപാനത്തിന് അടിമയായ രാജീവിന് എന്തെങ്കിലും സംഭവിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. നടനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു. മുട്ടിന് പ്രശ്‌നങ്ങളുണ്ടായിരുന്ന രാജീവ് നിരവധി ശസ്ത്രക്രിയകള്‍ക്ക് വഴങ്ങിയെങ്കിലും ബുദ്ധിമുട്ടുകള്‍ക്ക് മാറ്റമുണ്ടായില്ല. അദ്ദേഹത്തിന്(ചിപ്പു) വയ്യെന്നുള്ള കാര്യം നമുക്ക് അറിയാമായിരുന്നു...
ചിപ്പു മരിക്കുമ്പോള്‍ ഞാന്‍ മുംബൈയിലുണ്ടായിരുന്നു. ബോണി കപൂര്‍ ആണ് എന്നെ വിയോ?ഗ വാര്‍ത്ത അറിയിച്ചത്. അതാെരു വലിയ ഷോക്കായിരുന്നു. ചിപ്പു മരിക്കുന്നതിന് ഒരു ദിവസം മുന്‍പ് എന്നോട് സംസാരിച്ചിരുന്നു.പനിയുണ്ടായിരുന്നു. എന്നാല്‍ അസുഖത്തെ നിസാരമായി കണ്ട രാജീവ് ഉടനെ കാണാമെന്നും വാ?ഗ്ദാനം നല്‍കിയിരുന്നു--ഖുശ്ബു പറഞ്ഞു.