കുട്ടികളെ പഞ്ചസാര ശീലിപ്പിക്കരുത്. പഞ്ചസാരയില്‍ ജീവകങ്ങളോ മൂലകങ്ങളോ ഇല്ല. പല്ലിന്റെയും എല്ലിന്റെയും ആരോഗ്യം നശിപ്പിക്കാന്‍ അതിനു കഴിയുകയും ചെയ്യും. കേക്ക്, ഐസ്‌ക്രീം, കുക്കീസ്, ശീതളപാനീയങ്ങള്‍, ജാം, ജെല്ലി, ചോക്ലേറ്റ്, പേസ്ട്രി എന്നിവ കുട്ടികള്‍ക്ക് കൊടുത്തു ശീലിപ്പിക്കരുത്. നഗരവല്‍ക്കരണത്തിന്റെ അതിപ്രസരത്തില്‍ ഉപയോഗം കൂടിയിട്ടുള്ള സംസ്‌കരിച്ച ഭക്ഷണവും
കുട്ടികളുടെ ആരോഗ്യം തകര്‍ക്കും. ശര്‍ക്കര, പനംചക്കര, കരിപ്പെട്ടി, പഴങ്ങള്‍, പച്ചക്കറികള്‍, തേന്‍ എന്നിവയിലടങ്ങിയിരിക്കുന്ന പഞ്ചസാര മാത്രമേ ഗുണം ചെയ്യുകയുള്ളൂ. കുട്ടികള്‍ക്ക് ഇടക്കിടെ പഴങ്ങള്‍ കൊടുക്കാം. കൊഴുപ്പും മധുരവും ചേര്‍ന്ന ബേക്കറിസാധനങ്ങളും മറ്റും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ സ്നാക്കുകള്‍ക്കു പകരം പഴങ്ങള്‍, കാരറ്റ്, കക്കരിക്ക എന്നിവ കൊടുക്കുക. വളര്‍ച്ചയ്ക്കാവശ്യമായ കാത്സ്യം ലഭിക്കാനായി കമ്പം, റാഗി എന്നിവകൊണ്ടുണ്ടാക്കിയ ആഹാരസാധനങ്ങള്‍ ഉപയോഗിക്കാം.
പാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികളില്‍ കഫപ്രശ്നങ്ങളും അലര്‍ജി രോഗങ്ങളും വളരെ കൂടുതലാണ്. കുട്ടികളില്‍ കാണുന്ന പ്രമേഹവും പാല്‍ പ്രേമികളില്‍ കൂടുതലാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇലക്കറികളിലും റാഗിയിലും ഉള്ള കാത്സ്യം ഉപയോഗപ്പെടുത്തുന്നതാണ് കൂടുതല്‍ നല്ലത്.