പല സന്ദര്‍ഭത്തിലും രക്ഷപ്പെടാന്‍ വേണ്ടി കുട്ടികള്‍ മാതാപിതാക്കളോട് നുണ പറയാറുണ്ട്. ഇത്തരത്തില്‍ കുട്ടികള്‍ എന്തുകൊണ്ടാണ് മാതാപിതാക്കളോട് നുണപറയുന്നത് എന്നതിന്റെ കാരണങ്ങള്‍ ഇതാ.
കുട്ടികള്‍ പലപ്പോഴായി മാതാപിതാക്കളോട് നുണ പറയുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ ഈ കാരണങ്ങളും അറിയാതെ പോകരുത്.
കുട്ടികളില്‍ മാതാപിതാക്കള്‍ വളര്‍ത്തിയെടുക്കുന്ന ഭയം തന്നെയാണ് ഇത്തരത്തില്‍ നുണകള്‍ പറയുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന്. മാതാപിതാക്കളുടെ സമ്മതമില്ലാതെ കളിച്ചാല്‍ അടികിട്ടുമോ എന്ന ഭയം, അവരുടെ കയ്യില്‍ നിന്നും ചീത്ത കേള്‍ക്കുമല്ലോ എന്ന ഭയം... അങ്ങിനെ കുട്ടികള്‍ക്കുള്ളില്‍ നിങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ഭയത്തിനും അതിരുകളില്ല.
ഇത്തരത്തില്‍ മാതാപിതാക്കളോടുള്ള പേടിയാണ് അതില്‍ നിന്നും രക്ഷിക്കാന്‍ ചില മുണകള്‍ പറയാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ നുണകള്‍ ചെറുപ്പത്തില്‍ തന്നെ പറഞ്ഞ് പഠിക്കുന്നത് സ്വഭാവരൂപീകരണത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട് എന്നതും മാതാപിതാക്കള്‍ മറക്കരുത്.
നമ്മള്‍ മുതിര്‍ന്നവര്‍ക്ക് എന്നത് പോലെ തന്നെ കുട്ടികള്‍ വളരും തോറും അവര്‍ക്കും കുറച്ചം കൂടെ സ്വാതന്ത്രം വേണം. കുറച്ചും കൂടെ ഫ്രീ ആയിരിക്കണം എന്ന ചിന്തകള്‍ കയറാന്‍ തുടങ്ങും. അവര്‍ക്ക് ഒന്ന് ഫ്രീ ആയി ഇഷ്ടമുള്ളത് കളിക്കാന്‍ തോന്നു. അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ തോന്നും. ഇത്തരത്തില്‍ കുറച്ചും കൂടെ സ്വാതന്ത്രം എന്ന ആഗ്രഹം മനസ്സിലേയ്ക്ക് വരുമ്പോള്‍ അത് നേടിയെടുക്കാന്‍ ചിലപ്പോള്‍ കുട്ടികള്‍ മാതാപിതാക്കളോട് നുണപറയുന്നു. അതിനാലാണ് അമ്മ കളിക്കണ്ട പറഞ്ഞാലും കള്ളത്തരം കാണിച്ചും കുട്ടികള്‍ കളിക്കാന്‍ മുതിരുന്നത്.
കുട്ടികളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കുട്ടികള്‍ക്ക് ഏതൊരു കാര്യം ചെയ്യുന്നതിന് മുന്‍പും മാതാപിതാക്കളുടെ അനുവാദം അനിവാര്യമാണ്. ഇത്തരം അവസ്ഥകളില്‍ അവരുടെ ആഗ്രഹങ്ങള്‍ നടക്കാന്‍ വേണ്ടി മാതാപിതാക്കള്‍ എന്ത് പറഞ്ഞാല്‍ സമ്മതിക്കുമോ, അതേ രീതിയില്‍ ചിലപ്പോള്‍ നുണ പറയാനും സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ആദ്യം നുണപറയുമ്പോള്‍ കുട്ടികളില്‍ ഭയം ഉണ്ടാകുമെങ്കില
ും പിന്നീട് ഇത്തരം ശീലം തുടര്‍ന്നാല്‍, ഇവരില്‍ ഭയം ഇല്ലാതാകും.
കുട്ടികള്‍ക്ക് ഒരു പ്രശ്നം എങ്ങിനെ ഡീല്‍ ചെയ്യണം എന്ന കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. ഇത്തരം സന്ദര്‍ഭത്തില്‍ ഇവര്‍ ചിലപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി ആദ്യം വായയയില്‍ വരുന്ന നുണ പറഞ്ഞെന്ന് വരാം. ഇത്തരത്തില്‍ നുണപറയുമ്പോള്‍ ഇത് എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് കുട്ടികള്‍ക്ക് ചിന്തിക്കാന്‍ അറിയില്ല എന്നതും മാതാപിതാക്കള്‍ മനസ്സിലാക്കണം.
ഇതിന് പരിഹാരം കണ്ടെത്തണമെങ്കില്‍ മാതാപിതാക്കള്‍ തന്നെ വിചാരിക്കണം. കുട്ടിയുമായി നല്ല ഹെല്‍ത്തി റിലേഷന്‍ഷിപ്പ് നിലനിര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. എന്നാല്‍ മാത്രമാണ്, കുട്ടികള്‍ നിങ്ങളോട് എല്ലാ കാര്യങ്ങളും തുറന്ന് സമ്മതിക്കുകയും അതുപോലെ, അവരില്‍ ഭയമില്ലാതെ കാര്യങ്ങള്‍ വളരെ സുതാര്യമായി അവതരിപ്പിക്കാനുള്ള ശേഷി വളര്‍ത്തി എടുക്കാനും സാധിക്കുക.
എല്ലാ മാതാപിതാക്കളും മക്കള്‍ക്ക് മാതൃകാപരമായിരിക്കണം. പല കുട്ടികളും തങ്ങളുടെ അച്ഛനും അമ്മയും ചെയ്യുന്നത് അതേപോലെ അനുകരിക്കാന്‍ ശ്രമിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അതുപോലെ തന്നെ, നിങ്ങള്‍ നുണ പറയുന്നതും കുട്ടികള്‍ ശ്രദ്ധിക്കും. നുണ പറയുന്നത് പ്രശ്നമില്ല എന്ന ബോധം കുട്ടികളില്‍ വളര്‍ത്താന്‍ ഇത് കാരണമാകും.
അതുപോലെ തന്നെ, കുട്ടികള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ അതിന് വളരെ ക്രൂരമായി ശിക്ഷിക്കുകയല്ല, മറിച്ച് അവരെ നല്ലരീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. ഇത് കൂട്ടികള്‍ക്ക് നിങ്ങളോടുള്ള ആത്മബന്ധം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, നല്ല ശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്തി എടുക്കാനും നിങ്ങള്‍ പരിശ്രമിക്കുക.