Latest News

ചെറുപ്രായത്തിലെ ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, മുതലായവയുടെ ഉപയോഗവും കുട്ടികളെ കൂടുതല്‍ അലസന്മാരാക്കുകയും പൊണ്ണത്തടി ഉണ്ടാക്കുകയും ചെയ്യും കുട്ടികളിലെ പെണ്ണതടിയെ കുറിച്ച് മാതാപിതാക്കളറിയാന്‍

Malayalilife
ചെറുപ്രായത്തിലെ ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, മുതലായവയുടെ ഉപയോഗവും കുട്ടികളെ കൂടുതല്‍ അലസന്മാരാക്കുകയും പൊണ്ണത്തടി  ഉണ്ടാക്കുകയും ചെയ്യും  കുട്ടികളിലെ പെണ്ണതടിയെ കുറിച്ച് മാതാപിതാക്കളറിയാന്‍

ലകാരണങ്ങള്‍ കൊണ്ടാണ് കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാകുന്നത്. ടിവിയുടെ അമിത ഉപയോഗം, ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാനമായി കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. ചെറുപ്രായത്തിലെ ടിവി, കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, മുതലായവയുടെ ഉപയോഗവും കുട്ടികളെ കൂടുതല്‍ അലസന്മാരാക്കുകയും അമിതവണ്ണം ഉണ്ടാക്കുകയും ചെയ്യും. നാല് വയസ്സില്‍ കൂടുതലുള്ള കുട്ടിയെ ഒരു കാരണവശാലും ഒന്നര മണിക്കൂര്‍ കൂടുതല്‍ ടിവി, കംപ്യൂട്ടര്‍ മറ്റ് ഉപകരണങ്ങള്‍ ഇവ ഉപയോഗിക്കാന്‍ അനുവദിക്കരുത്. 

കുട്ടികളില്‍ പൊണ്ണത്തടി കൂടാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിതവണ്ണമുള്ള കുട്ടികളില്‍ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന വിധത്തില്‍ കൊഴുപ്പ് ശരീരത്തില്‍ നിക്ഷേപിക്കപ്പെടുന്നതാണ് അമിതവണ്ണം. 

കുട്ടിയുടെ പ്രായത്തിനും പൊക്കത്തിനും ആനുപാതികമായിട്ടല്ല തൂക്കം കൂടുന്നതെങ്കില്‍ ഭാരം കൂടുതലുള്ളതായി കണക്കാക്കാം. ഇത് കണ്ടുപിടിക്കാനായി പൊക്കവും വണ്ണവും രേഖപ്പെടുത്തുന്ന ചാര്‍ട്ടുകള്‍ ഉപയോഗിക്കാം. കുട്ടികളില്‍ ആദ്യത്തെ മൂന്ന് വയസ്സുകളിലും പിന്നെ കൗമാരപ്രായത്തിലുമാണ് പൊണ്ണത്തടി വലിയ പ്രശ്‌നമായി മാറാറുള്ളത്. അമിതവണ്ണമുള്ള കുട്ടികളില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഇവരില്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിക്കപ്പെടുന്നു. 

Read more topics: # childhood-obesity-symptom
childhood-obesity-symptom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES