Latest News

 ഗര്‍ഭകാലത്തു തന്നെ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം; പച്ചക്കറികളും പഴവര്‍ഗങ്ങളും പാല്‍ ബദാം എന്നിവ കഴിച്ചോളു ;കുഞ്ഞിന് നിറവും ആരോഗ്യവും വരും

Malayalilife
 ഗര്‍ഭകാലത്തു തന്നെ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം; പച്ചക്കറികളും പഴവര്‍ഗങ്ങളും പാല്‍ ബദാം എന്നിവ കഴിച്ചോളു ;കുഞ്ഞിന് നിറവും ആരോഗ്യവും വരും

രു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ മുതല്‍ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ഏറെ പ്രധാനവപ്പെട്ട ഒന്നാണ് ഭക്ഷണം. ജനിക്കുന്നത് ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ് എന്ത് തന്നെയാലും നിറവും ആരോഗ്യവുമെല്ലാം വേണമെന്നത് തന്നെയാണ് ഒരോ അമ്മമാര്‍ ആഗ്രഹിക്കുന്നു.ഗര്‍ഭകാലത്തു തന്നെ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് തന്നെയാണ്.ചൂടും എരിവും ഉള്ള ഭക്ഷണങ്ങള്‍, വേവിക്കാത്ത ഇലക്കറികള്‍ എന്നിവ ഒഴിവാക്കുക.കൃത്രമ രുചികളും നിറവും കേടാവാതിരിക്കാനുള്ള രാസ പദാര്‍ത്ഥങ്ങളും ചേര്‍ത്തിട്ടുള്ള ഭക്ഷണങ്ങള്‍ ഒന്നും ഉപയോഗിക്കാടെയിരിക്കുക.

ഗര്‍ഭിണികള്‍ പാല്‍ കുടിയ്ക്കുന്നതു ഗര്‍ഭസ്ഥ ശിശുവിന് ഏറെ നല്ലതാണ്. ഹോര്‍മോണ്‍ ചേര്‍ക്കാത്ത പാല്‍ തിരഞ്ഞെടുക്കുക. 135 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെ ചൂടാക്കി വേണം കുടിക്കുന്നത്.പുല്ല് കഴിക്കുന്ന പശുവിന്റെ നെയ്യും ഉപയോഗിക്കാം. ദിവസം രണ്ട് നേരം ഒരു കപ്പ് ചൂട് പാല്‍ ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധ ശേഷി ഉയരാന്‍ സഹായിക്കും. ഇത് കുഞ്ഞിന് ആരോഗ്യവും ഓജസും നല്‍കും. ഗര്‍ഭിണികള്‍ നെയ്യു കഴിയ്ക്കുന്നതും കുഞ്ഞിന് ആരോഗ്യവും സൗന്ദര്യവും നല്‍കും. ദിവസവും രണ്ടുതവണ ചെറുചൂടുളള പാലില്‍ നെയ്യു ചേര്‍ത്തു കഴിയ്ക്കുക. ഇത് കുഞ്ഞിന് പ്രതിരോധശേഷി നല്‍കാനും കുഞ്ഞിന് ഓജസും നിറവും നല്‍കാനും സഹായിക്കും.പച്ചക്കറികളും പഴവര്‍ഗങ്ങളും ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് നിറം നല്‍കും. നിറം മാത്രമല്ല, ആരോഗ്യവും. ഇവയിലെ പൊട്ടാസ്യം ഗര്‍ഭകാലത്ത് ബിപി നിയന്ത്രിയ്ക്കും. ഇവയില്‍ ഉള്ള ബീറ്റാ കരോട്ടിന്‍ കുഞ്ഞിന് പ്രതിരോധശേഷിയും കോശവളര്‍ച്ചയും നല്‍കും. വൈറ്റമിന്‍ സി എല്ലിനും പല്ലിനും നിറത്തിനും ചര്‍മത്തിനുമെല്ലാം ഏറെ നല്ലതുമാണ്.

ഗര്‍ഭകാലത്തു ബദാം കഴിയ്ക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് നിറവും സൗന്ദര്യവും നല്‍കുന്ന ഒന്നാണ്. കുതിര്‍ത്തിയ ബദാം ഗര്‍ഭിണികള്‍ കഴിയ്ക്കുന്നത് കുഞ്ഞിന് ബുദ്ധിയും സൗന്ദര്യവും നിറവുമെല്ലാം നല്‍കുന്നു
ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ പെരുഞ്ചീരക വെള്ളം കുടിയ്ക്കുന്നതും ഗര്‍ഭസ്ഥ ശിശുവിന് നിറം നല്‍കുമെന്ന് ആയുര്‍വേദം വിശദീകരിയ്ക്കുന്നു. പെരുഞ്ചീരകം കുഞ്ഞിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്.ഭക്ഷണം, ജീവിതചര്യ, ചിന്തകള്‍ എന്നിവ നല്ലതാക്കി വയ്ക്കണം.എണ്ണ തലയിലും ദേഹത്തും തേച്ചുകുളിയ്ക്കുന്നത് നല്ലതാണ്.സ്ട്രെസ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളും ഒഴിവാക്കാന്‍ പരമാവധി ഒഴിവാക്കുക.

Read more topics: # best-foods -eat-during- pregnancy
best-foods -eat-during- pregnancy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES