കുഞ്ഞുങ്ങല്‍ള്‍ക്ക് കോഴിമുട്ട കൊടുക്കുന്നത് നല്ലതല്ല എല്ലതാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ പഠനങ്ങള്‍ അങ്ങിനെയല്ല പറയുന്നത്. കുട്ടികള്‍ക്ക് മുട്ടകൊടുക്കുന്നതാ നല്ലതാണ്. മുട്ട കഴിച്ചാല്‍ ശരീരഭാരം കൂടും, ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാം ഇങ്ങനെയൊക്കെയാണ് മുട്ടയെ കുറിച്ച് മിക്കവരും ചിന്തിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ മിക്ക പഠനങ്ങളും പറയുന്നത് ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടേ.
ഒരു മുട്ടയില്‍ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയില്‍ റൈബോഫ്‌ളാവിന്‍, വിറ്റാമിന്‍ ബി2 എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞ എല്ലാവരും ഒഴിവാക്കാറാണുള്ളത്. 100 ഗ്രാം മുട്ട മഞ്ഞയില്‍ 1.33 ഗ്രാം കൊളസ്‌ട്രോളാണുള്ളത്. മാത്രമല്ല വിറ്റാമിന്‍ എ,ബി, ക്യത്സ്യം,ഫോസ്ഫറസ്,ലെസിതിന്‍, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം ഒരു മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ കാര്യമായി ബാധിക്കില്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് വളരെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.