പിച്ചവച്ച് തുടങ്ങുമ്പോള്‍ അല്‍പം നടന്ന ശേഷം പതിയെ ഇരിക്കാന്‍ കുട്ടി പ്രാപ്തനായിട്ടുണ്ടാവില്ല.പെട്ടെന്ന് ഇരിക്കുമ്പോള്‍ വീണു പോകാം. ഇതൊഴിവാക്കാന്‍ കരുതല്‍ വേണം.
കുട്ടിയുടെ മുന്നില്‍ നിന്നു കൊണ്ടോ മുട്ടുകുത്തി നിന്നു കൊണ്ടോ രണ്ടു കൈകളും പിടിച്ച് അമ്മയ്ക്ക് അഭിമുഖമായി നിര്‍ത്തി നടക്കാന്‍ പ്രോത്സാഹിപ്പിക്കണം. അമ്മ അടുത്തുണ്ടെന്ന സുരക്ഷിതബോധം പ്രോത്സാഹനമാകും.
സ്വതന്ത്രമായി നടക്കാന്‍ ആവശ്യമായ സ്ഥലം ഒരുക്കി കൊടുക്കണം. മുറിയിലെ ഫര്‍ണിച്ചര്‍ വശങ്ങളിലേക്കു നീക്കിയിടാം.
കൂര്‍ത്ത അഗ്രങ്ങളുള്ള മേശകളും മറ്റും മുറിയില്‍ നിന്ന് ഒഴിവാക്കുകയോ കൂര്‍ത്ത അഗ്രങ്ങള്‍ മറയ്ക്കുകയോ ചെയ്യാം.
തീര്‍ത്തും ബലം കുറഞ്ഞ എളുപ്പത്തില്‍ മറിഞ്ഞു വീഴാന്‍ ഇടയുള്ള ഫര്‍ണിച്ചറുകള്‍ മാറ്റുക.
സ്റ്റെയര്‍കേസിന്റെ മുകളിലെയും താഴത്തെയും അറ്റങ്ങളില്‍ സേഫ്റ്റി ഗേറ്റ് പിടിപ്പിക്കുക