കുട്ടികളിലെ പല്ലിന്റെ കാര്യത്തില്‍ അത്രതന്നെ കണ്ട് ശ്രദ്ധ നല്‍കാത്തവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. കൊഴിഞ്ഞ് വീണ്ടും വരാനുള്ളതല്ലെ എന്ന ധാരണയിലാണ് പല മാതാപിതാക്കളും ഇരിക്കുന്നത്. എന്നാല്‍ ഇത് തെറ്റായ കാര്യമാണ്. നാം ഏറ്റവും കൂടുതല്‍ ജാഗ്രത നല്‍കേണ്ടത് കുട്ടികളുടെ കിന്നരിപ്പല്ലുകള്‍ക്കാണ്. എന്നാല്‍ മാത്രമേ അവര്‍ക്ക് ആരോഗ്യവും, ഭംഗിയും ഉള്ള പല്ലുകള്‍ ഭാവിയില്‍ ലഭിക്കുകയുള്ളു .
കുഞ്ഞ് ജനിച്ച് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ കിന്നരിപ്പല്ലുകളുടെ കാര്യത്തില്‍ നാം ശ്രദ്ധ നല്‍കേണ്ടതാണ്. ഒരു വയസ് കഴിഞ്ഞു മാത്രമേ പല്ലുകള്‍ വരുമെങ്കിലും നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യമായി ശ്രദ്ധിക്കേണ്ടത് കുട്ടികള്‍ക്ക് കൃത്രിമ നിപ്പിള്‍ നല്‍കരുത് എന്നതാണ്. ഇത് കുട്ടികളിലെ പല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്. പല്ലുവന്ന കുട്ടികളില്‍ പലരിര്‍ക്കും ഉറക്കത്തില്‍ പാല്‍ക്കുപ്പികള്‍ വായില്‍ വച്ച് ഉറക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്. ഇത് പല്ലിന് മുകളില്‍ ഒരു ആവരണം ഉണ്ടാകാന്‍ ഇടയാക്കും .
120 മില്ലിയിലധികം ജ്യൂസുകള്‍ ചെറിയ കുട്ടികള്‍ക്ക് നല്‍കുന്നത് കുട്ടികളുടെ പല്ലിന്റെ ഇനാമല്‍ നഷ്ടമാകുന്നതിന് കാരണമായി മാറും. ദിവസവും രണ്ടുതവണയെങ്കിലും കുഞ്ഞുങ്ങളുടെ മോണകളെ മൃദുവായി തുടയ്ച്ച് വ്യത്തിയാക്കാവുന്നതാണ്.