രാത്രിയായാല്‍ തനിച്ചിരിക്കാന്‍ പേടി. ഒരു മുറിയില്‍ നിന്ന് അടുത്ത മുറിയിലേക്കു പോകാന്‍ പേടി. ഉറക്കത്തില്‍ പേടിച്ചു കരയുക. ചില കുട്ടികള്‍ ഇങ്ങനെയാണ്. കുട്ടികളുടെ പേടിയുടെ കാരണം കണ്ടുപിടിച്ച് അതു മാറ്റുകയാണു വേണ്ടത്.പകരം കുട്ടികള്‍ക്ക് കൂട്ടിരുന്നാല്‍ അത് മാറില്ല.കുട്ടിയുടെ പേടി മാറ്റാന്‍ ഇതാ ചില വഴികള്‍.
. മിക്ക കുട്ടികള്‍ക്കും പേടി കഥകളിലൂടെ കേട്ടറിഞ്ഞ ഭൂത പ്രേതങ്ങളെ ആയിരിക്കും. ശരിക്കും ഭൂതവും പ്രേതവു മൊന്നുമില്ല എന്നു കുട്ടിക്കു പറഞ്ഞു കൊടുക്കുക. ആദ്യമൊക്കെ ഇതു വിശ്വസിക്കാന്‍ കുട്ടിക്കു കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നതിലൂടെ കുട്ടിയുടെ പേടി അകറ്റാം.
. കുട്ടി ഉറങ്ങാന്‍ പോകുമ്പോള്‍ മനസില്‍ നെഗറ്റീവ് ചിന്തകള്‍ പാടില്ല. ഉറക്കാന്‍ കിടത്തുമ്പോള്‍ രസകരങ്ങളായ കഥകള്‍ പറഞ്ഞു കൊടുക്കണം. ഇതു ശാന്തമായ മനസോടെ ഉറങ്ങാന്‍ കുട്ടിയെ സഹായിക്കും. ദുസ്വപ്നങ്ങളും കാണില്ല.
. മുറിയില്‍ പ്രകാശം കുറഞ്ഞ ബള്‍ബിടുന്നതു കുട്ടിയുടെ പേടി കുറയ്ക്കും. മുറിയില്‍ വലിയ നിഴലുകള്‍ വീഴ്ത്തുന്ന സാധനങ്ങള്‍ ഒഴിവാക്കുക. ഇടയ്ക്ക് ഇവ കണ്ടു കുട്ടി പേടിക്കാനിടയുണ്ട്. മുറിയുടെ മുക്കും മൂലയും ഒരു ടോര്‍ച്ചു പയോഗിച്ചു പരിശോധിക്കാന്‍ കുട്ടിയെ അനുവദിക്കുക. ഇതു മുറിയില്‍ മറ്റാരുമില്ലെന്ന ബോധം ഉറപ്പിക്കാന്‍ കുട്ടിയെ സഹായിക്കും.
. അച്ഛനോ അമ്മയോ കുട്ടിയുടെ സാന്നിദ്ധ്യത്തില്‍ മുറി പരിശോധിക്കുന്നതും ഗുണം ചെയ്യും. ഇവിടെയൊന്നുമില്ലെന്ന് അവര്‍ പറഞ്ഞാല്‍ തന്നെ കുട്ടിയുടെ പേടി കുറയും.
. കുഞ്ഞിന്റെ കിടക്കയില്‍ ഒരു പാവയെയോ അവര്‍ക്കിഷ്ടമുള്ള കളിപ്പാട്ടമോ വയ്ക്കുന്നതു കുട്ടിക്കു സുരക്ഷിതത്വ ബോധം നല്‍കും.
. കുഞ്ഞ് ദുഃസ്വപ്നം കണ്ടു ഞെട്ടിയുണരുകയാണെങ്കില്‍ സമാധാനിപ്പിക്കണം. സ്വപ്നം സത്യമല്ലെന്നും ഓര്‍മപ്പെടുത്തണം.