മക്കളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യാൻ വരട്ടെ; ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

Malayalilife
topbanner
മക്കളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യാൻ വരട്ടെ; ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

രോ കുട്ടികൾക്കും വ്യത്യസ്തമായ അഭിരുചികളാണ് ഉള്ളത്. അത് കുട്ടികളുടെ പഠന കാര്യങ്ങളിൽ മാത്രമല്ല മറ്റുള്ള കാര്യങ്ങളിലും ഇത് ബാധകരമാണ്. എന്നാൽ ചില രക്ഷകർത്താക്കൾ മക്കൾ എല്ലാ മേഖലയിലും ഒന്നാമത്തെത്തണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഈ ആഗ്രഹങ്ങൾ കൊണ്ട് പ്രത്യേക കാര്യമില്ല. 

സ്വന്തം മക്കളുടെ കഴിവ് മനസിലാക്കുകയും ഒപ്പം അവനെ വിലയിരുത്തുകയും അംഗീകരിക്കുകയും ആണ് വേണ്ടത്. മാതാപിതാക്കളെക്കാൾ ഇന്ന് കുട്ടികൾക്ക്  പ്രതികരണ ശേഷി  ഏറെ കൂടുതലാണ്. അവർ ഒരു മടിയും  കാട്ടാതെ തന്നെ ദേഷ്യം, വാശി തുടങ്ങിയ കാര്യങ്ങൾ പ്രകടിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതലായി  ഇന്നത്തെ തലമുറ  വെറുക്കുന്ന ഒന്നാണ് താരതമ്യം.  അയല്‍പക്കത്തെയോ കുടുംബത്തിലെയോ കുട്ടികളുമായി  മിക്ക രക്ഷിതാക്കളും  സ്വന്തം കുട്ടിക്ക് മാർക്ക് കുറയുമ്പോൾ  താരതമ്യം ചെയ്യാറുണ്ട്. എന്നാൽ ഈ പ്രവണത വരല്ല തെറ്റായ ഒന്നാണ്. എന്നാൽ ഇത്  നിങ്ങളിൽ നിന്നും സ്വന്തം മക്കളെ അകറ്റുന്നതിനുള്ള ആദ്യത്തെ വഴി കൂടിയാണ്. സ്വന്തം കുഞ്ഞുങ്ങളെ മറ്റുള്ളവരുമായി ഒരു കാരണവശാലും  താരതമ്യം ചെയ്യാൻ പാടുള്ളതല്ല. ഇതിലൂടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്നത് മാതാപിതാക്കൾ തന്നെ മനസിലാക്കുന്നില്ലെന്ന ചിന്തയാണ്.

എല്ലാ വിഷയത്തിലും അപ്പുറത്തെ വീട്ടിലെ കുട്ടിക്ക് നല്ല മാര്‍ക്ക് ലഭിക്കുന്നു. നിനക്ക് മാത്രമെന്താ മാർക്ക് കുറവ്. അവൻ കളിയ്ക്കാൻ പോകുന്നില്ലല്ലോ നീ എന്തിനാ കളിയ്ക്കാൻ പോകുന്നത് തുടങ്ങിയ ചോദ്യങ്ങളും ഉയരാറുണ്ട്. താരതമ്യങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുകയാണ് ചെയ്യുക. ഇതിലൂടെ അവർ തന്നെ അവരിലെ കഴിവുകൾ നഷ്‌ടപ്പെടുത്തുന്നു. അതോടപ്പം  അപകര്‍ഷതാബോധത്തിനും അടിമകളായിത്തീരുന്നു. പിന്നാലെ അവർ അവരുടെ അഭിപ്രായങ്ങൾ വരെ തുറന്ന് പറയാൻ മടിക്കുകയും ചെയ്യുന്നു.  

അതുകൊണ്ട് തന്നെ കുട്ടികളെ സമർത്ഥരായി തന്നെ വളർത്തണം. കുട്ടികളുടെ വളർച്ച കണക്കാകുന്നത് രക്ഷകർത്താക്കളുടെ തീരുമാനത്തെയും പെരുമാറ്റത്തെയും അടിസ്ഥാനമാക്കിയിരിക്കും ഉണ്ടാകുക. അവരിലെ കഴിവുകൾ തിരിച്ചറിഞ്ഞ് അത് പരിപോഷിപ്പിച്ച് എടുക്കുക.

Let children be compared to other children

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES