Latest News

കോളേജില്‍ പഠിക്കുമ്പോള്‍ ഷൂട്ടിങ് മത്സരങ്ങളില്‍ താരമായി; ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്ന ആഗ്രഹം; പഠനകാലത്തെ നാടകാഭിനയവും ഷോര്‍ട്ഫിലിം അഭിനയവും എത്തിച്ചത് സിനിമയില്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ കൈയ്യടി നേടിയ നടി ഐശ്വര്യ രാജ് പങ്ക് വച്ചത്

Malayalilife
കോളേജില്‍ പഠിക്കുമ്പോള്‍ ഷൂട്ടിങ് മത്സരങ്ങളില്‍ താരമായി; ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്ന ആഗ്രഹം; പഠനകാലത്തെ നാടകാഭിനയവും ഷോര്‍ട്ഫിലിം അഭിനയവും എത്തിച്ചത് സിനിമയില്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ കൈയ്യടി നേടിയ നടി ഐശ്വര്യ രാജ് പങ്ക് വച്ചത്

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ അന്നാ ലൂയിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊടുമണ്‍ സ്വദേശി ഐശ്വര്യ രാജ് പ്രേക്ഷകരോട് മനസ്സ് തുറന്നിരിക്കുകയാണ്. കോളേജില്‍ പഠിക്കുമ്പോള്‍ ഷൂട്ടിങ് മത്സരത്തില്‍ ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യയ്ക്ക് പട്ടാളത്തില്‍ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. എന്നാല്‍, എത്തിച്ചേര്‍ന്നതാകട്ടെ സിനിമാ ഷൂട്ടിങ്ങിലേക്കും എന്നും താരം തുറന്നുപറഞ്ഞു. 

താരത്തിന്റെ വാക്കുകള്‍.. പന്തളം എന്‍എസ്എസ് കോളേജില്‍ പഠിക്കുമ്പോള്‍ എന്‍സിസിയില്‍ സജീവമായി. ഷൂട്ടിങ്ങില്‍ ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്തു. അപ്പോഴൊക്കെ ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്നായിരുന്നു ആഗ്രഹം. അതിനിടെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കോളേജ് നാടകത്തില്‍ ഒരുകൈ നോക്കി. ഗ്രീക്ക് പുരാണകഥയിലെ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' ആയിട്ടുള്ള അഭിനയം കൈയടി നേടി. 

എറണാകുളം അമൃത കോളേജില്‍ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠിക്കുമ്പോള്‍ കോളേജിലെ ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചു. കേന്ദ്ര കഥാപാത്രത്തിന്റെ വേഷത്തില്‍. കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചതോടെ അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

അങ്ങനെയിരിക്കെയാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയിലേക്ക് ഓഡിഷന്‍ നടക്കുന്ന വിവരമറിഞ്ഞത്. ഷാഹി കബീര്‍ തിരക്കഥ എഴുതി ജിത്തു അഷറഫ് സംവിധാനം ചെയ്ത സിനിമയില്‍ മൂന്ന് ഘട്ടങ്ങളിലായി ആയിരുന്നു ഓഡിഷന്‍. കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്.

actress aishwarya raj entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES