കുഞ്ഞുങ്ങൾ അബദ്ധവശാൽ എന്തെങ്കിലും വസ്തുക്കൾ വിഴുങ്ങി അത് തൊണ്ടയിൽ കുടുങ്ങി കഴിഞ്ഞാൽ ആദ്യമേ അവർക്ക് പ്രഥമശുശ്രൂഷ വേണം നൽകേണ്ടത്. ഇങ്ങനത്തെ സാഹചര്യത്തിൽ കടുത്ത ശ്വാസതടസ്സം, ശരീരത്തിൽ നീലനിറം, കടുത്ത ചുമ, തളർച്ച, ബോധക്ഷയം എന്നിവ ഉണ്ടാകാനും ഇടയുണ്ട്. എന്തൊക്കെയാണ് പ്രഥമ ശുശ്രൂഷ മാർഗ്ഗങ്ങൾ എന്ന് നോക്കാം.
ഒരു വയസ്സിലേറെ പ്രായമുള്ള കുട്ടികളിലാണ് ഇങ്ങനെ ഉണ്ടായത് എങ്കിൽ പുറം നെഞ്ചോട് ചേരുന്ന തരത്തിൽ നിർത്തി വയറിന്റെ താഴ്ഭാഗത്തു ശക്തിയായി അമർത്തുകയാണ് വേണ്ടത്. ഒരു കൈ ചുരുട്ടിയ ശേഷം മറുകൈകൊണ്ട് മൂടി വേണം അമർത്തേണ്ടത്.
കൊച്ചു കുട്ടികളിലാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ ചുമലുകൾക്കിടയിലുള്ള ഭാഗത്തു 5 തവണ കാൽമുട്ടിലോ മറ്റോ കമഴ്ത്തി കൈയിലെടുത്തശേഷം ശക്തിയായി തട്ടുക. തള്ളവിരലുപയോഗിച്ചു വായ്തു റന്നുപിടിക്കുകയും വേണം.
എന്നാൽ കുട്ടികൾ വിഴുങ്ങിയ വസ്തു പുറത്തേക്ക് വന്നില്ലെങ്കിൽ കുഞ്ഞിനെ മലർത്തിക്കിടത്തിയ ശേഷം രണ്ടു വിരലുകൾ നെഞ്ചിനു നടുവിൽ വരുന്ന രീതിയിൽ ശക്തിയായി തന്നെ അമർത്തുക. അങ്ങനെ 5 തവണ ആവർത്തിക്കാം.
അതേ സമയം വിഴുങ്ങിയ വസ്തു പുറത്തു പോയി എന്ന് കണ്ട ഉടനെ അപകടം ഒഴിവായെന്ന് തോന്നിയാലും വൈദ്യ പരിശോധന കുട്ടിക്ക് നടത്തണം.