Latest News

കുട്ടികള്‍ ഉയരം വെക്കുന്നതില്‍ ഭക്ഷണവും വ്യായാമവും ഒരുപോലെ പ്രധാനമാണ്; ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ ഇവയാണ്

Malayalilife
കുട്ടികള്‍ ഉയരം വെക്കുന്നതില്‍ ഭക്ഷണവും വ്യായാമവും ഒരുപോലെ പ്രധാനമാണ്; ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ ഇവയാണ്

കുട്ടികളില്‍ ഒരു പ്രായം കഴിഞ്ഞാല്‍ വളര്‍ച്ച നിലയ്ക്കും. അതിനുള്ളില്‍ തന്നെ ശരീരം ആവശ്യമായ വളര്‍ച്ച നേടുകയെന്നതാണ് പ്രധാനം. വളര്‍ച്ച എന്നു പറഞ്ഞാല്‍ ഉയരം വയ്ക്കുകയെന്നതാണ് വണ്ണം വയ്പ്പിക്കുകയെന്നതിനേക്കാള്‍ പ്രധാനം. കാരണം വണ്ണം ഏതു പ്രായത്തില്‍ വേണമെങ്കിലും വയ്ക്കും. എന്നാല്‍ ഉയരം അങ്ങനെയല്ല. ഒരു നിശ്ചിത പ്രായം വരെ മാത്രമേ കുട്ടികള്‍ ഉയരം വയ്ക്കൂ. അതായത് കുട്ടികളിലെ എല്ലു വളര്‍ച്ചയുണ്ടാകൂ. ഇതു കഴിഞ്ഞാല്‍ പിന്നെ എന്തെല്ലാം ചെയ്തിട്ടും കാര്യമായ ഗുണങ്ങളുണ്ടാകില്ല.കുട്ടികളുടെ ഉയരം വര്‍ദ്ധിപ്പിയ്ക്കും, വളര്‍ച്ച കൂട്ടും, എല്ലു ബലം വര്‍ദ്ധിയ്ക്കും എന്നിങ്ങനെയെല്ലാം അവകാശപ്പെട്ട് പല എനര്‍ജി ഡ്രിങ്കുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇവ വില കൊടുത്തു വാങ്ങാമെന്നല്ലാതെ കാര്യമായ ഗുണങ്ങള്‍ ലഭിയ്ക്കണമെന്നില്ല. കുട്ടികളിലെ ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പാനീയങ്ങള്‍ ഉണ്ട്.

മുട്ട, തേന്‍, പാല്‍ എന്നിവ  കുട്ടികള്‍ക്ക് ഉയരം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. മുട്ട പ്രോട്ടീന്‍, കാല്‍സ്യം, വൈററമിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. മുട്ട പലതരം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയുമെല്ലാം പ്രധാന ഉറവിടമാണ്. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ ആരോഗ്യകരമാണ്. പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം ലഭിയ്ക്കാന്‍ മുട്ട മുഴുവന്‍ കഴിയ്ക്കണമെന്നതാണ് വാസ്തവം. കുട്ടികള്‍ക്കു നല്‍കാവുന്ന മികച്ച സമീകൃതാഹാരങ്ങളില്‍ ഒന്നാണു മുട്ട. കുട്ടികള്‍ക്ക് അവശ്യം വേണ്ടുന്ന മറ്റൊന്നാണ് പാല്‍. കുട്ടികള്‍ക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പാനീയമെന്നു വേണമെങ്കില്‍ പറയാം. നിത്യവും കുറഞ്ഞത് ഒരു ഗ്ലാസ് പാലെങ്കിലും കുട്ടി കുടിച്ചിരിയ്ക്കണം. ഇതില്‍ കാല്‍സ്യം, പ്രോട്ടീന്‍, വൈററമിനുകള്‍ തുടങ്ങിയ പ ഘടകങ്ങളുമുണ്ട്. 

തേനും ആരോഗ്യപരമായ പല ഗുണങ്ങളും ഉള്ള ഒന്നാണ്. കുട്ടികള്‍ക്കു പ്രതിരോധ ശേഷി നല്‍കുന്ന, പല തരം വൈറ്റമിനുകളുടെ കൂട്ടാണ് തേന്‍. പല രോഗങ്ങള്‍ക്കും ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന കൂട്ടു കൂടിയാണിത്. പഴം, ഇത് ഏതു തരമായാലും കുട്ടികള്‍ക്കു കഴിയ്ക്കാവുന്ന മികച്ച ഒന്നാണ്. ഇതില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ചേര്‍ന്ന പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതു ദിവസവും കുട്ടിയ്ക്കു നല്‍കാം. 

നമ്മുടെ നേന്ത്രപ്പഴം നെയ്യു ചേര്‍ത്തു വേവിച്ചു കുട്ടിയ്ക്കു നല്‍കുന്നത് ഏറെ നല്ലതാണ്.നല്ല ഉറക്കവും ഭക്ഷണവും വ്യായാമവും പോലെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇത് ശാരീരിക വളര്‍ച്ചയ്ക്കു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും മാനസിക ആരോഗ്യത്തിനുമെല്ലാം ഏറെ പ്രധാനമാണ്. കുട്ടികള്‍ക്ക് 8-9 മണിക്കൂര്‍ ഉറക്കമെങ്കിലും ഏറെ അത്യാവശ്യവുമാണ്.ഇതു വളര്‍ച്ചയ്ക്കുള്ള പ്രധാനപ്പെട്ട ഘടകമാണ്. കുട്ടികളിലെ ഉയരത്തിനു സഹായിക്കുന്ന വ്യായാമങ്ങളില്‍ പ്രധാനമാണ് നീന്തുകയെന്നത്. ഇത്തരം വ്യായാമങ്ങള്‍ ഉയരം വയ്ക്കാന്‍ മാത്രമല്ല, ആകെ ഗ്രോത്ത് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചെയ്യും. കുട്ടികളുടെ ശാരീരികനില, അതായത് ഇരിയ്ക്കുന്നതും നില്‍ക്കുന്നതും നടക്കുന്നതുമെല്ലാം ശരിയായ രീതിയിലാകാന്‍ ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും.

How to- Increase -the Height-of a -Child

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES