തേൻ ഇഷ്‌ടപ്പെടാത്തവർ വളരെ വിരളമാണ്. സൗന്ദര്യ വർധക വസ്തുവായി ഉപയോഗിക്കുന്നതോടോപ്പം ആരോഗ്യത്തിനും ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് തേൻ. എന്നാൽ ഗർഭിണികൾ തേൻ ഉപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധാലുവുമാണ്. കുട്ടികൾക്ക് ഒരു വയസ്സ് ആകുന്നതിന് മുന്നേ തേൻ നൽകാൻ പാടില്ല എന്നത് കൊണ്ട് തന്നെ ഗർഭിണികൾ തേൻ ഉപയോഗിക്കാമോ എന്ന കാര്യത്തിലും സംശയം ഉണ്ട്.
ഗർഭിണികൾ തേൻ കഴിക്കുന്നത് കൊണ്ട് തന്നെ കുഞ്ഞിന് യാതൊരു ദോഷവും ഉണ്ടാകില്ല. തേൻ പതിവായി ഉപയോഗിക്കുന്നതിലൂടെ രോഗങ്ങളെ ചെറുക്കാനും സാധിക്കുന്നു. അതോടൊപ്പം ദഹനപ്രക്രിയയെ തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്‌ടീരിയലുകളും ഏറെ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചാരയുടെ വളവിൽ ക്രമീകരണം നടത്താൻ തേനിലിലൂടെ സാധിക്കുന്നു. തേന്‍ കഴിക്കുന്നതിലൂടെ ജലദോഷം, ചുമ എന്നിവയെല്ലാം വളരെ വേഗം മാറുന്നതാണ്.ആരോഗ്യത്തിന് തേൻ ഗുണങ്ങൾ നൽകുന്നു എങ്കിലും വേണ്ട രീതിയില്‍ കഴിച്ചാലേ ഇതിന്റെ ഗുണം ശരീരത്തിന് ലഭ്യമാകുകയുള്ളു. തേന്‍ ഏതെല്ലാം രീതിയില്‍ ആണ് കഴിക്കേണ്ടത് എന്നും നാം അറിഞ്ഞു വേണം നിത്യേനെ കഴിക്കേണ്ടത്.