രാവിലത്തെ ഒച്ചപാട് കേട്ടാണ് ഉണ്ണികുട്ടനും അമ്മുകുട്ടിയും എഴുന്നേറ്റത്

Saleej
രാവിലത്തെ ഒച്ചപാട് കേട്ടാണ് ഉണ്ണികുട്ടനും അമ്മുകുട്ടിയും എഴുന്നേറ്റത്

രാവിലത്തെ ഒച്ചപാട് കേട്ടാണ് ഉണ്ണികുട്ടനും അമ്മുകുട്ടിയും എഴുന്നേറ്റത്. ''ന്നീ എന്തിനാടാ അനി ആ പെണ്ണിനോട് രാവിലെ തന്നെ വഴക്കിടുന്നത് ' ' എന്റെ കെട്ടിയോളോട് ഞാന്‍ വഴക്കിടും ചിലപ്പോ തല്ലും ന്നിങ്ങളാരാ ചോദിക്കാന്‍ ' 'ഞാന്‍ ന്നിന്റെ അമ്മയാ ചോദിക്കാനുള്ള അവകാശവും ഉണ്ട്'' ' ആ അമ്മ അമ്മയുടെ സ്ഥാനത്തിരുന്നാല്‍ മതി എനിക്കറിയാം എന്റെ കാര്യങ്ങള്‍ ന്നോക്കാന്‍ ' രാവിലെ ഉണ്ടാക്കിയ കടലക്കറിയില്‍ എരിവ് കൂടിപോയിന്ന് പറഞ്ഞ് അനി സൗമ്യയോട് ഉണ്ടാക്കുന്ന പുകിലാണ്.. മുന്നാല് മാസമായിട്ട് അനിക്ക് തോട്ടതിനും പിടിച്ചതിനും സൗമ്യയുടെ മെക്കട്ട് കേറും, പ്രണയ വിവാഹമായിരുന്നു ന്നീണ്ട 14 വര്‍ഷങ്ങള്‍ കഴിഞ്ഞു പക്ഷേ ഈ അടുത്തകാലം മുതലാണ് ഇതുപോലെ അനിലേട്ടനെ കാണുന്നത്.. എന്നെ ഒരു വാക്ക് കോണ്ട് പോലും ന്നോവിക്കാത്ത അനിലേട്ടന് ഇതെന്ത്പറ്റി സൗമ്യയുടെ മനസ്സിലൂടെ കുറേ ചോദ്യങ്ങള്‍ കടന്ന് പോയി എടുത്ത ഭക്ഷണം ഒന്ന്‌തോട്ട്‌ന്നോക്കിയിട്ട് ഇറങ്ങിപോയി അനി ' എന്താ അമ്മേ അനിലേട്ടന്‍ ഇപ്പോ എന്നോട് ഇത്ര ദേഷ്യം ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാ ' ' എനിക്കും അറിയല്ലാ മോളേ ചിരിയും തമാശയയുമായി ന്നടന്ന ചെക്കന്‍ എന്താ ഇപ്പോ ഇങ്ങനെ ആയേന്ന് എത്ര ആലോചിച്ചിട്ടും മനസിലാവണില്യാ '

'മക്കളോടോന്ന് അനിലേട്ടന്‍ സ്‌നേഹത്തോടെ മിണ്ടിയിട്ട് എത്ര ന്നാളായിന്ന് അറിയോ അമ്മക്ക് ' 'ഞാന്‍ പറയാനുള്ളത് പരമാവധി പറഞ്ഞ് നോക്കി മോളേ ഇനി ഈ വയസ്സാം കാലത്ത് അവനെ തല്ലാന്‍ പറ്റുമോ ' സൗമ്യ ഒരോന്ന് പറഞ്ഞ് വിങ്ങി പോട്ടി അപ്പോഴെക്കും ഉണ്ണികുട്ടനും അമ്മു കുട്ടിയും എണിറ്റ് വന്നിരുന്നു ''എന്തിനാ അമ്മേ കരയണേ'' ''ഒന്നുല്ല മക്കളെ ബാ ന്നിങ്ങള് പോയി പല്ല് തേക്ക് അമ്മ ചായ എടുത്ത് വെക്കാം ' 'അമ്മേ അഛന്‍ എന്താ ഞങ്ങളോട് പഴയപോലെ മിണ്ടാത്തെ'' അതുകേട്ടപ്പോഴെക്കും സൗമയുടെ സകല ന്നിയന്ത്രണവും വിട്ട് മക്കളെ കെട്ടിപിടിച്ച് ഒന്ന് കൂടി പോട്ടികരഞ്ഞു ''ന്നീ എന്താ മോളേ പിള്ളേരെയും കൂടി വിഷമിപ്പിക്കുവാണോ .. അനിയുടെ സ്വഭാവം എല്ലാം ശെരിയായികോള്ളും ന്നീ പോയി പിള്ളേര്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കോടുക്ക് അമ്മ അപ്പോഴെക്കും വന്ന് ഒരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചു, രാവിലെ വഴക്ക് ഉണ്ടാക്കി പോയ അനി തിരിച്ച് വന്നത് രാത്രി വൈകിയാണ് ' അനിലേട്ടാ ചോറ് എടുത്ത് വെച്ചിട്ടുണ്ട് ' ' എനിക്ക് വേണ്ടാ ന്നിന്റെ ചോറും കോപ്പും ' ' എന്താ അനിലേട്ടാ ഞാനും മക്കളും എന്ത് ചെയ്തിട്ടാ ഇങ്ങനെ ഞങ്ങളോട് ' 'ആ എനിക്ക് ഇങ്ങനെ പെരുമാറാനെ അറിയൂ'' ''പണ്ട് അനിലേട്ടന്‍ ഇങ്ങനെ ആയിരുന്നില്ലല്ലോ'' ''ആ ഇപ്പോ ഇങ്ങനെയാ സൗകര്യം ഉണ്ടെങ്കില്‍ മതി'' ''ഓഹോ ഇപ്പോ ഇങ്ങനെയായോ ഞാനും മക്കളും ശല്യമായല്ലേ അനിലേട്ട ..എല്ലാ മാസവും തിരുവനന്തപുരത്തേക്കാണെന്ന് പറഞ്ഞ് പോകുന്നത് വേറേ ഭാര്യേം മക്കളെയും കാണാനാണോ സൗമ്യ അത് പറഞ്ഞ് തീരുംമുന്‍മ്പേ അനി കരണം ന്നോക്കി ഒന്ന് പോട്ടിച്ചു സൗമ്യയുടെ കരച്ചില്‍ കേട്ട് അപ്പോഴെക്കും അമ്മ ഓടിയെത്തി ''ന്നീ എന്താടാ ആ പെണ്ണിനെ തല്ലികോല്ലുവാണോ ന്നിനക്കെന്താ വട്ട് പിടിച്ചോ '

' ആ വട്ടാ .സൗകരമുള്ളവര്‍ ഇവിടെ ന്നിന്നാമതി അല്ലാത്തവര്‍ക്ക് ഇറങ്ങിപോവാം ' ' അതേടാ ഞങ്ങള്‍ ഇറങ്ങാം എന്നിട്ട് ഇവള് പറഞ്ഞപോലെ നിന്റെ എങ്ങാണ്ടുള്ള ഭാര്യയേയും മക്കളേയും വിളിച്ചോണ്ട് വാ ' അത് കേട്ടതും അനി മുറിയിലേക്ക് കേറി വാതില്‍ കോട്ടിയടച്ചു.. ഇതെല്ലാം കണ്ട് ഉണ്ണികുട്ടനും അമ്മുകുട്ടിയും പേടിച്ച് ന്നില്‍ക്കുന്നുണ്ടായിരുന്നു.. കുറച്ച് നാളുകളായി അനി കിടക്കുന്നത് ന്നിലത്താണ്.. വഴക്ക് ഉണ്ടായ രാത്രി എന്തോ സൗമ്യക്ക് ഉറക്കം വന്നില്ലാ. ന്നന്നായി ചുമക്കുന്ന ശബ്ദം കേട്ട് സൗമ്യ എണീറ്റ് നോക്കിയപ്പോള്‍ ഞ്ഞെട്ടിപ്പോയി അനി കിടന്ന് ചുമച്ച്‌കോണ്ട് ചോരശര്‍ദ്ദിക്കുന്നു സൗമ്യ പെട്ടന്ന് എണിറ്റ് ലൈറ്റ് ഇട്ടു.. അമ്മയെയും വിളിച്ചു അനി ബോധമില്ലാതെ കിടക്കുകയാണ് പെട്ടന്ന് തന്നെ ആംബുലന്‍സിന് ഫോണ്‍ ചെയ്തു അനിയെ പഹോസ്പിറ്റലില്‍ എത്തിച്ചു ICU വിലേക്ക് കയറ്റുന്നതിന് മുന്‍മ്പ് അനിയുടെ പോക്കറ്റില്‍ ഉണ്ടായാരുന്ന പേഴ്‌സ് അറ്റന്‍ഡര്‍ സൗമയെ ഏല്‍പ്പിച്ചു സൗമ്യ അത് തുറന്ന് ന്നോക്കിയപ്പോള്‍ ഒരു കത്ത് കിട്ടി സൗമ്യ ആ കത്ത് തുറന്ന് വായിക്കാന്‍ തുടങ്ങി പ്രിയപെട്ട സൗമ്യയും മക്കളും അറിയാന്‍ ഞാന്‍ നിങ്ങളോടോക്കെ കുറച്ച് ന്നാളുകളായി ദേശ്യപെടുന്നത് എന്താണെന്ന് അറിയാമോ.അതിനോരു ചെറിയ കാരണമുണ്ടട്ടോ ന്നിങ്ങള്‍ എല്ലാരും എന്നെ വെറുക്കാന്‍ വേണ്ടിയാണ് .

അത് എന്തിനാണന്നല്ലേ ക്യാന്‍സര്‍ എന്ന മാരകരോഗം എന്റെ ജീവന്‍ ഒരോ നിമിശവും കാര്‍ന്ന് തിന്ന്‌കോണ്ടിരിക്കുകയാണ് ഒരു മരുന്നിനും ഇനി എന്നെ രക്ഷിക്കാന്‍ കഴിയില്ലാ മരണത്തെ ഒരോ മിനിട്ടിലും കാത്തിരിക്കുന്ന ഞാന്‍ ന്നിങ്ങളെയോക്കെ സ്‌നേഹിച്ചാല്‍ എന്നിലേക്ക് അടുത്ത്‌കോണ്ടിരിക്കുന്ന ആ മരണത്തോട് എനിക്ക് ബൈ ബൈ പറയാന്‍ ഭയമായി പോകും .. ന്നിങ്ങള്‍ എന്നെ എത്രത്തോളം വെറുക്കുന്നുവോ അത്രത്തോളം സങ്കടം കുറവായിരിക്കും എന്റെ വേര്‍പാടിന് .. എന്റെ മക്കളെ സ്‌നേഹിച്ച് കോതി തീര്‍ന്നില്ലായിരുന്നു സൗമ്യ .. എന്റെ മക്കളോട് എന്നെ ആലോചിച്ച് സങ്കടപെടരുതെന്ന് പറയണം.അവര്‍ക്ക് ഒരു ന്നല്ല അഛനാവാന്‍ എനിക്ക് കഴിഞ്ഞില് നിനക്ക് ഒരു നല്ല ഭര്‍ത്താവ് ആവാന്‍ എനിക്ക് കഴിഞ്ഞില്ലാ എന്റെ അമ്മക്ക് ന്നല്ലോരു മകനാവാന്‍ എനിക്ക് കഴിഞ്ഞില്ലാ ഈ ലോകത്തോട് ഞാന്‍ വിടപറഞ്ഞ് പോകുമ്പോള്‍ എന്നെ കുറിച്ച് ഒരു ചിന്തപോലും ന്നിങ്ങളുടെ മനസ്സില്‍ ഉണ്ടാകരുത് കത്ത് വായിച്ച് തീര്‍ന്നപ്പോഴെക്കും ഡോക്ടര്‍ അടുത്തെത്തി പറഞ്ഞു 'Anil is no More'

short story- love after marriage-husband death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES