ഒരു പാലക്കാട്ടുകാരി കാന്താരിയെ കെട്ടി വീട്ടിൽ വന്ന് കയറിയപ്പോൾ അമ്മയുടെ നോട്ടം അവളിലേക്ക് പതിച്ചു………… “അമ്മ എന്ന പദവി മാറി അമ്മായിയമ്മ ആയ ഗമയിൽ അവളെ അടിമുടി നോക്കി വലിയ ആഡംബരമൊന്നും ഇല്ലേലും അത്യാവശ്യ സ്വർണമൊക്കെ ഉണ്ടായിരുന്നു………….. “അമ്മയുടെ കണ്ണുകൾ അവളുടെ കാലിൽ പതിച്ചപ്പോൾ സ്വർണ കൊലുസിനുപകരം വെള്ളി കൊലുസ്. കെട്ടി കൊണ്ട് വന്ന പെണ്ണിന് സ്വർണകൊലുസ് ഇല്ല, നാട്ടാരറിഞ്ഞാ നാണക്കേടല്ലേ എന്നു പറഞ്ഞ് അപ്പോൾ തന്നെ ഇല്ലാത്ത കലാപം സൃഷ്ടിച്ചു…………. “കലിതുള്ളി ഭദ്രകാളിയെ പോലെ നിന്ന അമ്മയെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ശ്രമം നടന്നില്ല മറ്റൊന്നിലും കുറ്റം പറയാൻ കഴിയാതിരുന്ന അമ്മക്ക് ഒരു തുറുപ്പ് ചീട്ട് ദൈവമായി കാണിച്ച് കൊടുത്തു………….. “അമ്മക്ക് ഇഷ്ടമല്ലാതെ ഇത്രയും ദൂരെ നിന്ന് ഞാൻ മുൻകൈയ്യെടുത്ത് കെട്ടിയതിന്റെ വാശി വന്ന് കയറിയതു മുതൽ തുടങ്ങി………… “അന്നത്തെ പ്രശ്നങ്ങൾ ഒരുവിധം ഒതുക്കി തീർത്തു എങ്കിലും വരും ദിവസങ്ങളിൽ ഒരു കൊലുസ് കാരണം എന്റെ മനസമാധാനം മുഴുവൻ നഷ്ടമായി………… “നി എന്തിനാണി ഈ കൊലുസും ഇട്ടു കൊണ്ട് വന്നതെന്ന് ദയനീയമായി കെട്ടിയോളോട് ചോദിച്ചു………. “നമ്മ പാലക്കാട്ടുകാർ സ്വർണകൊലുസ് ഇടാറില്ല എന്ന് അവൾ തനി പാലക്കാടൻ ഭാഷയിൽ പറഞ്ഞു………… “ഒരു കല്യാണം കഴിച്ചതിന് ആദ്യമായി എനിക്ക് കൊലുസിൽ തന്നെ പണി വന്നു. അവൾ പറഞ്ഞതും കേട്ട് അമ്മയെ വീണ്ടും അനുനയിപ്പിക്കാൻ ചെന്ന എന്നെ അമ്മ ഓടിച്ചു. സ്വർണ കൊലുസ് ഇല്ലാതെ അവളെ ഇവിടെ നിർത്തില്ലാന്ന് അമ്മ വാശിപിടിച്ചു………… “കെട്ടി കൊണ്ട് വന്ന അന്ന് മുതൽ തന്നെ കൊലുസിന്റെ പേരും പറഞ്ഞ് രണ്ടും വഴക്ക് തുടങ്ങി…………
“ദിവസങ്ങളായി ഇത്കേട്ട് സഹികെട്ട ഞാൻ ഇല്ലാത്ത പൈസ കൊടുത്ത് കൊലുസ് വാങ്ങി വീട്ടിലെത്തി………… “ഇതോടെ പ്രശ്നം അവസാനിക്കുമെന്ന സന്തോഷത്തിൽ അവൾക്ക് കൊലുസ് നൽകി ഇടാൻ പറഞ്ഞു………… ” അവളുടെ മറുപടി എന്റെ ചങ്കൊന്ന് പിടപ്പിച്ചു…………. “ഇടില്ലാന്ന് പറഞ്ഞ ഇടില്ല അവൾ തറപ്പിച്ച് പറഞ്ഞു . വന്ന അന്നു തന്നെ അമ്മായിയമ്മ കൊലുസിന്റെ പേരിൽ ഉടക്കിയത് കൊണ്ട് ഇനി കൊന്നാലും അവൾ കൊലുസ് ഇടില്ലാന്ന് പറഞ്ഞു………… “കൊലുസ് ഇല്ലാത്തത് കൊണ്ട് തുടങ്ങിയ പ്രശ്നം കൊലുസ് വാങ്ങിച്ചിട്ടും അവസാനിക്കുന്നില്ലല്ലൊ എന്ന പ്രാത്ഥനയിൽ ഞാൻ നിന്നു………… “ഇപ്പോഴാണ് ശരിക്കും ചെകുത്താനും കടലിനും നടുക്ക് ആയത് എങ്ങോട്ട് ചാടണമെന്നറിയാതെ ഞാൻ പകച്ചുപോയി എവിടെക്ക് ചാടിയാലും അവസ്ഥ ഒന്നാണ് പിന്നെ ഇങ്ങനെ നിൽക്കാം എന്ന് ഞാനും കരുതി…………. “ഇപ്പോൾ പ്രശ്നം രണ്ടായി കൊലുസ് ഇല്ലാതെ വന്നതും വാങ്ങിച്ചിട്ട് ഇടാത്തതും രണ്ടും കൂടി നിരന്തരം കൊലുസിന്റെ പേരിൽ വഴക്ക് തുടങ്ങി……… “എന്ത് ചെയ്യാനാ എവിടെ തൊട്ടാലും ബെസ്റ്റ് പണി മറ്റങ്ങും പോകാതെ എനിക്ക് തന്നെ കിട്ടാറുണ്ട് ഇതൊരു വല്ലാത്ത പണിയായിപ്പോയി……… “ഇതെല്ലാം കേട്ട് സഹികെട്ട അനിയത്തി അവൾടെ കയ്യിൽ നിന്നും കൊലുസ് വാങ്ങി.
എല്ലാവരും അക്ഷമരായി നോക്കി നിന്നു……… “അനിയത്തി അത് വാങ്ങി അവൾടെ കാലിൽ ഇട്ടു. കുറെ നാളായി അമ്മയോട് പറയുന്ന ആഗ്രഹം ഇങ്ങനെ സാധിച്ചു എന്നും പറഞ്ഞ് അവൾ ചിരിച്ച് കൊണ്ട് പോയി………. ” എന്നാണ് ഇവിടെ നടക്കുന്നതെന്ന് അറിയാതെ ഞാൻ മിഴിച്ച് നിന്നു ഇപ്പൊൾ ആർക്കും പ്രശ്നമില്ല അവൾക്ക് കൊലുസും വേണ്ട, അമ്മേടെ വഴക്കും തീർന്നു അനിയത്തിക്ക് കൊലുസും കിട്ടി……….. “അവൾ ഇടുന്നില്ലെങ്കിൽ ഇടണ്ട എന്നു പറഞ്ഞ് അമ്മയും പ്രശ്നം അവസാനിപ്പിച്ചു……… “അല്ലെങ്കിലും ഈ നാത്തൂൻ മാർക്ക് അറിയാം എപ്പോൾ എങ്ങനെ എറിഞ്ഞ് ഓരോന്ന് കൈക്കലാക്കുന്നമെന്ന് അനിയത്തി അത് മുതലാക്കിയെന്ന് ഞാനും കരുതി………. “അനിയത്തി നിരന്തരം ശല്യം ചെയ്തിട്ട് വാങ്ങി കൊടുക്കാത്തത് അവൾ ഓസിന് ഒപ്പിച്ചെടുത്തു…….. “എല്ലാം കണ്ട് തൃപ്തിയായി റൂമിലേക്ക് പോയ എന്റെ ചെവിയിൽ പെണ്ണുംപിള്ള പറഞ്ഞു നിങ്ങടെ അനിയത്തി പറഞ്ഞിട്ട് കൊലുസ് വാങ്ങാൻ വേണ്ടി കല്യാണത്തിന് മുൻപേ തന്നെ എല്ലാവരും കൂടി പ്ലാൻ ചെയ്ത ഡ്രാമയായിരുന്നു ഇതെന്ന്………….. “ഞാനാകെ പകച്ചുപോയി കെട്ടുന്നതിന് മുൻപേ തന്നെ നീ എനിക്കും പണി തരാൻ പ്ലാൻ ചെയ്ത് തുടങ്ങിയോ എന്ന അർത്ഥത്തിൽ ഞാൻ ഭാര്യയെ നോക്കി.അവൾ ചിരിച്ചോണ്ട് അടുക്കളയിലേക്കോടി പോയി ……….