പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..
വേലിതിന്നുന്ന വിളവിന്‍ മാംസള
തനിമവാര്‍ന്നുപോം ദൈന്യമായ് നാം
നാളെ വെട്ടുന്നറിവിന്‍ ഞെട്ടലും
കാതലിന്റെ കഥനഭാരവും
പാഠക രീതിനങ്ങള്‍ പാകുമീ
ശീതളതയിലലിഞ്ഞു ചേരുമ്പോള്‍
മരം അറിവിന്റെ ഉറവയാകുന്നു
മരണമാകുന്നു..
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
മരണം മധുരമന്ത്രാക്ഷരം
മൌനം പോലെ മഹത്തരം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ദളിത ഹൃദയനിണ മൂറ്റുന്ന ജീവിത
ദുരിതമൊക്കെമൊടുക്കുന്നൊരഷൌധം
ജീവിതം വെറും മൂന്നക്ഷരം
മഹാ മഠയത്തരം
മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
മരനിഴലിന്റെ മുറിവിലിറ്റുന്ന മഞ്ഞുതുള്ളിയോ
നയന തീര്‍ത്ഥമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
ഹരിത ജീവിതവ്യഥകള്‍
ആഴത്തിലലിഞ്ഞുചേരുന്ന സുഖനിശ്വാസമോ
തുടലുപൊട്ടിച്ചു വരുന്ന ഭ്രാന്തമാം അലര്‍ച്ച
കാര്‍മുകിലരിച്ചിറങ്ങുന്നു
വിരലൊടിച്ചു ചമതയാക്കി
മോഹമൂലങ്ങള്‍ ചുട്ടടെക്കുന്നു
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ
കരളെടുത്തൊരു കവിതയാക്കുവാന്‍
കിളി വരുന്നിതാ..
കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
കാറ്റുപാറ്റികൊഴിച്ചെടുത്തൊരു
കാട്ടുപൂവിന്റെ സുഗന്ധലേപങ്ങള്‍
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
സ്വര്‍ണ്ണ രോമങ്ങള്‍ എഴുന്നരാവിന്റെ
മര്‍മ്മഭാഗത്ത് പാത്തു നില്‍ക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
തോലുരിഞ്ഞിട്ട വിരിയില്‍ നമ്മളും നിഴലും
ശവരതിയുടെ തരി പെറുക്കുന്നു
അരുത് വേഴ്ചകളിനിയും
നാളെ കടപുഴകേണ്ട തരു നിഴലുനാം
നാളെ കടപുഴകേണ്ട തരു നിഴലുനാം
നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
നിത്യരോഗിയായ് തീര്‍ന്ന പകലിന്റെ
ശ്വാസനാളമെരിഞ്ഞു തീരുമ്പോള്‍
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഒരുമുഴം കയറെടുത്തുകൊണ്ടിതാ
വ്യഥിത കൌമാരം
മരനിഴലിനെ കൊലമരത്തിന്റെ
നിഴലായ് മാറ്റുന്നു..
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ഉയിരുവേര്‍പ്പെട്ടൊരുടലുമായ്
കാലമകന്നുപോകുന്നു
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
ചിത്ത രോഗത്തിന്‍ സൌരയൂഥത്തില്‍
നിഴലിനോട് പടകളിച്ചു നാം
ഭ്രമണ വീഥിയില്‍ കുഴഞ്ഞു വീഴുമ്പോള്‍
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു
വൈദ്യുതാഘാതമടിച്ചുകേറുന്ന തലവരകളില്‍
വഴിവിളക്കുകള്‍ മരിച്ചു നില്‍ക്കുന്നു
പതിതമാരുടെ പതിവുകാരനാം
ഇരുളും ഒരുതുടം താര ബീജവും
കരുതിയെത്തുന്ന കൃഷ്ണപക്ഷത്തിലെ
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
വ്രണിത ദേഹരാം നിഴലുകള്‍ നമ്മള്‍
(കടപ്പാട് : അനിൽ പനച്ചൂരാൻ)