എൻ്റെ മനസ്സിനും
നിൻ്റെ മനസ്സിനും
ഇടയിലിടയ്ക്കൊരു വേലി കെട്ടി
വേലിയിൽ ചുറ്റിപ്പടർന്ന മസ്സിൽ ഇലകളും പൂവും കിളിർത്തു വന്നു
വേലിയ്ക്കരികിലൊരു കുടം വെള്ളം വേരു വളരാൻ തളിച്ചു പോന്നു
വേലി വളർന്നു പോയ്
വേരറിഞ്ഞില്ല ഞാൻ
നേരറിഞ്ഞില്ല തെൻ കർമ്മദോഷം
വേരറിയാതെ നാം
വേലി കെട്ടീടുകിൽ വേലി വളർന്നു വിളവ് തിന്നും
പോതു പാറ മധുസൂദനൻ