Latest News

കരയാത്തവന്‍-ചെറുകഥ

 നീലാംബരി
കരയാത്തവന്‍-ചെറുകഥ

അയാളുടെ കഴിവില്ലായ്മകള്‍ കണ്ടു, നീ നശിക്കാനായി ജനിച്ചവനെന്നു പറഞ്ഞു അമ്മ ശപിച്ചപ്പോള്‍ അവന്‍ കരഞ്ഞില്ല. ഭൂമിക്കു ഭാരം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അവന്‍ കരഞ്ഞില്ല. ഒരുനാളും ഒരു സമ്മാനവും വാങ്ങികൊടുക്കാതെ ഒരു പണിയുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നതിനാല്‍, വൃത്തികെട്ട ജന്തു എന്ന് സോദരിമാര്‍ വിളിച്ചപ്പോള്‍ അവന്‍ കരഞ്ഞില്ല. ഷണ്ടന്‍ എന്ന് വിളിച്ചു ഭാര്യ മുഖത്ത് കാറിതുപ്പിയപ്പോഴും അവന്‍ കരഞ്ഞില്ല. എല്ലാവരും വിട്ടകന്നപ്പോഴും, സുഹൃത്തുക്കളും ബന്ധുക്കളും പരിഹസിച്ചപ്പോഴും അവന്‍ കരഞ്ഞില്ല.

ദേവാലയത്തിന്റെ അള്‍ത്താരയിലെയ്ക്ക് നോക്കി എന്നെ ആരും മനസിലാക്കിയില്ലല്ലോ എന്നോര്‍ത്ത് അവന്‍ നിന്നപ്പോള്‍, അവന്റെ ഹൃദയം അവനോടു ചോദിച്ചു'നിനക്ക് ഒന്നു കരഞ്ഞു കൂടെ'. ദേവാലയത്തിന്റെ മച്ചില്‍ നിന്നു അവനെ പ്രാവുകള്‍ അവന്‍ കരയുന്നുണ്ടോ എന്നെത്തിനോക്കി. അള്‍ത്താരയിലെയ്ക്ക് നോക്കി അവന്‍ പുഞ്ചിരിച്ചു നിന്നു.

ഇനി നീ കരഞ്ഞുകൊള്ളുക എന്നു ദൈവം മെല്ലെ അവന്റെ കാതില്‍ മന്ത്രിച്ചു. അവന്‍ കരഞ്ഞു... ഉറക്കെ ഉറക്കെ.. ദേവാലയത്തിന്റെ മച്ചിന്‍പുറത്തു നിന്നു പ്രാവുകള്‍ ചിറകടിച്ചു പറന്നകന്നു. ഉച്ചത്തില്‍ അവന്‍ നിലവിളിച്ചു, ഇരുകൈകളും ഇടത്തേ നെഞ്ചിനോട് ചേര്‍ത്ത് അമര്‍ത്തി മെല്ലെ അവന്‍ മറിഞ്ഞു വീണു. കരച്ചില്‍ ഒടുങ്ങിയപ്പോള്‍ അവന്‍ ഒന്നു പിടഞ്ഞു. സ്വര്‍ണ ചിറകുള്ള മാലാഖമാര്‍ അവനെ ഒരു തേരിലേറ്റി നിത്യതയുടെ കവാടത്തിലേക്ക് കൊണ്ടുപോയി.

 

Read more topics: # literature,# short story,# karayathavan
literature,short story,karayathavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES