പ രിഷ്‌കരണം വന്ദ് ഞമ്മക്ക് ഹറാം...!ഇസ്ലാമില്‍ പരിഷ്‌കരണം എളുപ്പം അല്ല. കാരണം, കിത്താബ് അത് അനുവദിക്കില്ല എന്ന് മാത്രം അല്ല, കിതാബില്‍ പറഞ്ഞത് എല്ലാം തന്നെ സ്ഥലകാല അതീതമായി നില നില്‍ക്കും എന്നത് ഖുറാനിന്റെ നേരിട്ടുള്ള പ്രഖ്യാപനം കൂടി ആണ്.
അങ്ങനെ ഉള്ള ഒരു സാഹചര്യത്തില്‍, ഇസ്ലാമില്‍ ഒരു പരിഷ്‌കരണം കൊണ്ടുവരുന്നത് സത്യത്തില്‍ ഇസ്ലാമിന്റെ ദൈവീകതയെ ആണ് ചോദ്യം ചെയ്യുന്നത്...! അത് അകത്തു നിന്നായാലും ശരി, പുറത്ത് നിന്നായാലും ശരി. അതാണ് അടിമ വ്യാപാരവും, അത് സംബന്ധിച്ച നിയമങ്ങളും ഇന്നും ഖുര്‍ആനില്‍ ഹലാല്‍ ആയി നില്‍ക്കുമ്ബോഴും, അടിമ വ്യവസ്ഥിതി മൊത്തത്തില്‍ തന്നെ ഇന്ന് ലോകത്ത് അധാര്‍മികമായി മാറിയത്. ഇനി ഒരു കാലത്ത് അടിമ വ്യവസ്ഥിതി തിരിച്ചു വരുമ്ബോള്‍ എടുക്കനുള്ളതാണ് കിതാബിലെ ആ നിയമങ്ങള്‍ എന്നാണ് അതിന് ഉള്ള ഇസ്ലാമിക ന്യായീകരണം...ഭാര്യയെ അടിക്കാനുള്ള നിയമവും, അങ്ങനെ തന്നെ...!
ഈ വഹ വിശ്വാസികളില്‍ നിന്നും ഒക്കെ ഒരു ആന്തരിക പരിഷ്‌കരണം പ്രതീക്ഷിക്കുന്നത് എത്രമാത്രം വ്യര്‍ഥം ആണ് എന്ന് ഒന്ന് ആലോചിച്ച് നോക്കുക...അതുകൊണ്ടാണ്, പരിഷ്‌കരണ വാദികള്‍ ആയ ഇസ്ലാമിക പ്രവര്‍ത്തകരുടെ ജഡം പോലും കാണാത്ത വിധം നിഷ്‌കാസനം ചെയ്യാന്‍ ഇവിടെ ഇസ്ലാമിസ്റ്റുകള്‍ക്ക് സാധിക്കുന്നത്..!
ചേകന്നൂര്‍ അവിടെ ആണ് സ്മരിക്കപ്പെടുന്നതും.ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഒരേ ഒരു പോംവഴി ആണ് ഉള്ളത്.നിശിതമായ ഇസ്ലാം വിമര്‍ശനം തന്നെ ആണ് അത്. ഇസ്ലാമിലെ കിതാബുകള്‍, അതിലെ പൊള്ളത്തരങ്ങള്‍, മാനവിക വിരുദ്ധത, സ്ത്രീ വിരുദ്ധത എന്നിവ ഒക്കെ തുറന്നു കാണിക്കപെടണം. ഇസ്ലാം ഒരു ചക്കരയാണ് എന്ന് പറഞ്ഞുള്ള ആളെ പിടിക്കുന്ന ദഅവാ പരിപാടിയില്‍ മറുചോദ്യങ്ങള്‍ ചോദിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കണം.
ആഴക്കടല്‍ ചീറ്റിപോയ പോലെ, ഹൃദയത്തിലെ തലച്ചോര്‍ പാളിപ്പോയ പോലെ, ഇസ്ലാം ചോദ്യം ചെയ്യപ്പെടണം. ഇസ്ലാമിന് അന്യം ആയ സംവാദം എന്ന ജനാധിപത്യ സംസ്‌കാരം ഇസ്ലാമിനെ പഠിപ്പിച്ചു കൊടുക്കണം. ആത്യന്തികമായി ഇസ്ലാമിനെ നാണം കെടുത്തുക എന്നത് തന്നെ ആണ് ഇതിലൂടെ സാധിക്കുന്നത്. മുസ്ലിം ആണ് എന്ന് പുറത്ത് പറയാന്‍ പറ്റാത്ത കാലം കൊണ്ട് വരിക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സംഘിയാണ് എന്ന് പറയാന്‍ ഇന്ന് അറയ്ക്കുന്ന പോലെ തന്നെ..! അതല്ലാതെ ഉള്ള എല്ലാ പരിഷ്‌കരണ പരിപാടിയും, ഒരൊറ്റ മിനിട്ട് മതി തകര്‍ന്നു തരിപ്പണമായി, ലോക മുസ്ലിങ്ങളെ ഒന്നിപ്പിക്കാന്‍. അതാണ് ഇസ്ലാം എന്ന കള്‍ട്ടിന്റെ പ്രത്യേകത.
ആ പ്രത്യേകത കൊണ്ട് മാത്രം ആണ് അവര്‍ ലാദന് മയ്യിത്ത് നിസ്‌കരിക്കാന്‍ മുന്നോട്ട് വന്നതും, മുര്‍സിക്ക് ജയ് വിളിക്കുന്നവന്‍ ആയതും, ഹാഗിയ സോഫിയ മുസ്ലിം പള്ളി ആക്കിയപ്പോള്‍ തക്‌ബീര്‍ വിളിച്ചതും. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ ഉള്ള കാര്യ പരിപാടികള്‍ ആസൂത്രണം ചെയ്തു വച്ചാണ് ആ തക്‌ബീര്‍ വിളി നടത്തിയത് എന്നതാണ് ഏറെ ശ്രദ്ധേയം. ഏതായാലും, ഇസ്ലാമിന്റെ പ്രസക്തി കെടുന്ന വരേക്കും, എക്സ് മുസ്ലിം എന്ന പ്രതിഭാസം പ്രസക്തമായി നില്‍ക്കുക തന്നെ ചെയ്യും. ഒരു സംശയവും വേണ്ട..!