നിൻ്റെ ചുവന്ന പൊട്ടിൽ
നിന്നൊരിഷ്ടം ഒഴുകി വരുന്നു കൂടെയൊരു പ്രാർത്ഥനയും
'ഇഷ്ടമാകണേയെന്ന് '
എന്നിയ്ക്കി ഷ്ടമാണ്
പക്ഷേ എൻ്റെ മനസ്സിലെ
മൗനമാം ഒച്ചിഴഞ്ഞിറങ്ങും വരെ
നിൻ്റെയിഷ്ടത്തിൻമേൽ എൻ്റെ സ്നേഹം അലിഞ്ഞു കൊണ്ടിരിയ്ക്കും
മൗനങ്ങളായ് നാം ഇഷ്ടപ്പെടുന്നു
ചുവന്ന പൊട്ടുകൾക്കുള്ളിൽ
വിലങ്ങണിഞ്ഞ പ്രണയം
വിതുമ്പി നിൽക്കുന്നു
സ്വതന്ത്ര്യമില്ലാതെ,
ഇഷ്ട്ടപ്പെട്ടത് നു കരാനാവാതെ,
അവ ക്ഷേത്രങ്ങളിലും
തീരങ്ങളിലും,
മാളുകളിലും, മഹാനഗരങ്ങളിലും
നടക്കുന്നതിനിടയിൽ
ഇമകളാലിണഞ്ഞും പിണഞ്ഞും സ്വതന്ത്രമായൊരു സ്നേഹത്തിനു വേണ്ടി....
നിമിഷങ്ങളിൽ
ഒളിഞ്ഞുകിട്ടുന്ന സ്നേഹം
വിലങ്ങുകൾക്ക്
വീശറിയായ് മാറുന്നു
എൻ്റെ വസന്തത്തിലും ചുവന്ന പൊട്ടുകൾ നിറഞ്ഞിരുന്നു
എനിയ്ക്ക് ചുവന്ന പൊട്ടുകളെ ഇഷ്ടമാണ്
ഞാനും വിലങ്ങണിഞ്ഞ ഒരു പ്രണയമാണ്.
പോതു പാറമധുസൂദനൻ