ഇന്ന് 38000..ഇന്നലെ 35000..മിനിഞ്ഞാന്ന് 32000; ഇവിടാരും ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിക്കുന്നില്ല; ആശുപത്രികള്‍ നിറഞ്ഞുകവിയുന്നില്ല; കൊറോണയെ നേരിടുന്ന കാര്യത്തില്‍ മലയാളി പുപ്പുലി തന്നെ: സജീവ് ആല എഴുതുന്നു

Malayalilife
topbanner
ഇന്ന് 38000..ഇന്നലെ 35000..മിനിഞ്ഞാന്ന് 32000; ഇവിടാരും ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടി മരിക്കുന്നില്ല; ആശുപത്രികള്‍ നിറഞ്ഞുകവിയുന്നില്ല; കൊറോണയെ നേരിടുന്ന കാര്യത്തില്‍ മലയാളി പുപ്പുലി തന്നെ: സജീവ് ആല എഴുതുന്നു

ഇ ന്ന് 38000..ഇന്നലെ 35000..മിനിഞ്ഞാന്ന് 32000. പക്ഷെ കേരളത്തിലെ ആശുപത്രികള്‍ നിറഞ്ഞുകവിയുന്നില്ല. ഓക്‌സിജന്‍ കിട്ടാതെ ആരും ശ്വാസംമുട്ടി മരിക്കുന്നില്ല. കൊറോണയെ നേരിടുന്ന കാര്യത്തില്‍ മലയാളി പുപ്പുലി തന്നെയാണ്.

ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കേരളത്തിലേതിനേക്കാള്‍ കുറവാണ്. പക്ഷെ അവിടുത്തെ ഹോസ്പിറ്റലുകളില്‍ ഒഴിവില്ല. അയല്‍സംസ്ഥാനങ്ങളായ ഹരിയാന പഞ്ചാബ് ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്ക് ആളുകള്‍ ചികിത്സ തേടിപ്പോകുന്നു. പക്ഷെ കേരളത്തില്‍ ഇതുവരെ എല്ലാം നിയന്ത്രണാധീനമാണ്.

വാര്‍ത്താചാനലുകള്‍ മനുഷ്യരെ പേടിപ്പിക്കാനുള്ള എല്ലാ അടവുകളും പയറ്റിയിട്ടും മലയാളികള്‍ക്ക് കോവിഡിനെ അത്ര പേടിയൊന്നുമില്ല.
നമ്മുടെ സാമാന്യബുദ്ധി, അതുതന്നെയാണ് കേരളത്തില്‍ കോവിഡ് ഭീകരരൂപമാര്‍ജ്ജിക്കാതെ പോകുന്നതിന്റെ കാരണം.
ഒന്നാം തരംഗ കാലത്തെ കോവിഡ് ഭീതി ഇപ്പോഴില്ല. ഒരു ദിവസം 35000 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്ബോള്‍ അതില്‍ 2000 പേര്‍ പോലും ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യപ്പെടുന്നില്ല.

95 ശതമാനം കോവിഡ് പോസിറ്റീവുകാരും വീട്ടിലിരുന്ന് വിശ്രമിച്ച്‌ ഒഴിവുവേളകളെ ആഹ്‌ളാദഭരിതരാക്കുന്നു. ചുരുക്കം ചില പണച്ചാക്കുകള്‍ സ്വകാര്യ ഹോസ്പിറ്റലുകളില്‍ ചുമ്മാ അഡ്‌മിറ്റാകുന്നത് ഒഴിച്ചാല്‍ ആശുപത്രി ക്രേസ് ഇവിടെയില്ലേയില്ല. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതുകൊണ്ട് മാത്രമാണ് ജനം പുറത്തിറങ്ങുന്നത് കുറഞ്ഞത്.

വണ്ടിയിടിച്ച്‌ നടുറോഡില്‍ ചോരവാര്‍ന്ന് കിടക്കുന്നയാളെ തിരിഞ്ഞു നോക്കാതെ സ്വന്തം കാര്യം സിന്ദാബാദ് മുദ്രാവാക്യം മുഴക്കി നീങ്ങുന്ന മലയാളി കൊറോണയെ ഇപ്പോള്‍ സീരിയസായി കാണുന്നില്ലെങ്കില്‍ അതിന്റെ പിന്നില്‍ അവരുടെ കോമന്‍സെന്‍സ് തന്നെയാണ്.
ഡല്‍ഹിയുടെ കാര്യത്തില്‍ സ്ഥിതി നേരെമറിച്ചാണ്. പരമദരിദ്രരായ ചേരിനിവാസികളുടെ നഗരം മാത്രമല്ല ഡല്‍ഹി. അതിസമ്ബന്നരുടേയും ആയിരക്കണക്കിന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും റിട്ടയര്‍ ചെയ്തവരുടെയും വാസഗൃഹം കൂടിയാണ് ഇന്ദ്രപ്രസ്ഥം. സുഖസുന്ദരജീവിതം നയിക്കുന്ന ഈ കുലീനര്‍ കോവിഡിനെ വല്ലാതെ ഭയക്കുന്നവരാണ്. വലിയ ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ വരുന്ന കൊറോണയെ പോലും പേടിച്ച്‌ ഇത്തരക്കാര്‍ ആശുപത്രികളിലേക്ക് ഓടിക്കയറുന്നു. ഡല്‍ഹിയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ നിറഞ്ഞുകവിയാനുള്ള ഒരുകാരണം ഒരടിസ്ഥാനവുമില്ലാത്ത മരണഭയം മാത്രമാണ്.

വീട്ടില്‍ ബെന്‍സ് കാറുള്ളപ്പോഴും റേഷന്‍കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ പൊരിവെയിലത്ത് ക്യു നില്‍ക്കുന്ന പിശുക്കന്‍ മലയാളി കോവിഡിനെ പേടിച്ച്‌ ആശുപത്രിയില്‍ കൊണ്ട് കാശ് കളയാന്‍ തയ്യാറല്ല. വാക്‌സിന്‍ കാശുകൊടുത്ത് വാങ്ങേണ്ടി വരുമോ എന്ന ആശങ്കയില്‍ രാവിലെ തൊട്ട് വൈകുന്നേരം വരെ സാമൂഹിക അകലം തകര്‍ത്ത് വരിവരിയായി നിന്ന് ബോധം കെട്ടുവീഴുന്ന കേരളമക്കളുടെ അടുത്തുകൊറോണ കണ്ണുരട്ടലൊന്നും വിജയിക്കാന്‍ പോകുന്നില്ല.

ഹൊറര്‍ന്യൂസ് ചാനലുകാര്‍ ഒന്ന് അടങ്ങുന്നതാണ് അവര്‍ക്ക് നല്ലത്. സ്വയം മാറാന്‍ തയ്യാറായില്ലെങ്കില്‍ റേറ്റിങ് ഇടിഞ്ഞ് കൈരളി ചാനലിന്റെ പിന്നിലാവും. 12 ജില്ലകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര നിര്‍ദ്ദേശം പോ മോനേ ദിനേശായെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കേരളസര്‍ക്കാരിന് പ്രത്യേക അഭിനന്ദനങ്ങള്‍.

Read more topics: # Sajeev ala note about corona
Sajeev ala note about corona

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES