ഈ ദുരന്ത ലഘൂകരണം ഒരു 'വേമിസഹല ൈഷീയ' ആണെന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഒരു ദുരന്തം വരുന്നതിന് മുന്‍പേ അതിനെ പറ്റി ആളുകളെ ബോധവല്‍ക്കരിച്ച് തടഞ്ഞാല്‍, ഒരു ദുരന്തം ഉണ്ടായേക്കാമായിരുന്നു എന്ന് ഒരിക്കലും ജനം മനസ്സിലാക്കില്ല. മാത്രമല്ല, ചുമ്മാ അവരുടെ സമയവും പണവും കളഞ്ഞു എന്ന് തോന്നുകയും ചെയ്യും. അതുകൊണ്ട് ദുരന്ത ലഘൂകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കുക സാധാരണമല്ല.
ഇത് വ്യക്തികളുടെ കാര്യം മാത്രമല്ല, പ്രസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യങ്ങളുടെയും കാര്യമാണ്. ദുരന്ത ലഘൂകരണത്തിന് നൂറു കോടി രൂപ ആവശ്യപ്പെട്ടാല്‍ പോലും ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ദുരന്തം ഉണ്ടായിക്കഴിഞ്ഞാല്‍ ആയിരം കോടി കിട്ടാനും ഒരു വിഷമവുമില്ല. ഇതുകൊണ്ടൊക്കെ തന്നെ വീണ്ടും വീണ്ടും സുരക്ഷയെപ്പറ്റി എഴുതുന്‌പോള്‍ ഒരു മടുപ്പ് തോന്നും. എഴുത്ത് എവിടെയെങ്കിലും എത്തുന്നുണ്ടോ?, ആളുകള്‍ക്ക് ഉപകാരപ്പെടുന്നുണ്ടോ?, ആളുകളുടെ ജീവന്‍ രക്ഷപ്പെടുന്നുണ്ടോ എന്നെല്ലാം സംശയിക്കും.
അങ്ങനെയിരിക്കുമ്ബോള്‍ തീരെ പ്രതീക്ഷിക്കാതെ ഒരു മെയില്‍ കിട്ടും. കോഴിക്കോട് വിമാനാപകടം ഉണ്ടായതിന്റെ പിറ്റേന്ന് അങ്ങനെ ഒരു മെസ്സേജ് കിട്ടി. 'ചേട്ടാ, വിമാനത്തില്‍ എന്റെ ഭാര്യയും മകളും ഉണ്ടായിരുന്നു. ഞാന്‍ ചേട്ടന്റെ എഴുത്തുകള്‍ അവളെക്കൊണ്ട് വായിപ്പിക്കാറുണ്ട്. അപകടം ഉണ്ടായപ്പോള്‍ അവള്‍ പേടിക്കാതെ ശരിയായ കാര്യങ്ങള്‍ ചെയ്തു, ചേട്ടന്റെ പാഠങ്ങള്‍ വളരെ ഗുണമായി, ഇപ്പോള്‍ അവര്‍ സുരക്ഷിതരാണ്.
'ഇത്തരത്തില്‍ ഒരു മെയില്‍ കിട്ടിയാല്‍ പിന്നെ കുറേ നാളത്തേക്ക് ഒരു ഊര്‍ജ്ജമാണ്. ഇന്നും അതുപോലെ ഒരു സന്ദേശം വന്നു. അയൗവെമയശഹ ഒമാീീറ എന്ന സുഹൃത്താണ്. 'ങൗൃമഹലല ഠവൗാാമൃൗസൗറ്യ, അല്‍പം വിശദമായി പറയാനുള്ളതുകൊണ്ടാണ് ഇവിടെ ഞാന്‍ ചുരുക്കി പറഞ്ഞത്.
സാറിന് അറിയാമായിരിക്കും. വര്‍ഷങ്ങളായി സാര്‍ എഴുതുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഫീച്ചറുകള്‍ വായിക്കാറുള്ള ഒരാളാണ് ഞാന്‍. അതില്‍ നിന്നും കിട്ടിയ അറിവ് പല സന്ദര്‍ഭങ്ങളിലും എനിക്ക് തുണയായിട്ടുണ്ട്. പ്രത്യേകിച്ച് എന്റെ കണ്‍മുന്നില്‍ സംഭവിച്ചിട്ടുള്ള റോഡപകടങ്ങളില്‍.
ശാന്തമായിരുന്ന കടല്‍ത്തീരത്ത് അപ്രതീക്ഷിതമായി ഉയര്‍ന്നുപൊങ്ങിയ തിരമാലയില്‍ ഞങ്ങളെല്ലാം പെടുകയായിരുന്നു. സുഹൃത്തിന് നീന്തല്‍ അറിയില്ലാ എന്നതുകൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ മേല്‍ ഒരുകണ്ണ് തുടക്കം മുതലെ ഉണ്ടായിരുന്നു. ഉടനെ ഞാന്‍ ചെയ്തത് കരയില്‍ നില്‍ക്കുന്ന കുട്ടിയോട് പറഞ്ഞത് അഴിച്ചു വെച്ച പാന്റ്റ് എടുത്ത് തരാനാണ്. തിരയില്‍ പെട്ട സുഹൃത്തിന് എന്റെ പാന്റിന്റെ ഒരറ്റം എറിഞ്ഞു കൊടുത്തു. ഭാഗ്യത്തിന് അയാള്‍ക്കതില്‍ പിടി കിട്ടി. കരക്ക് വലിച്ചു കയറ്റി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
* പ്രത്യക്ഷത്തില്‍ ശാന്തമെന്ന് തോന്നുന്ന കടല്‍ തീരത്ത് നമ്മള്‍ സെയ്ഫാണ് എന്ന് പരിപൂര്‍ണ്ണ വിശ്വാസം ഞാന്‍ വെച്ചില്ല. അപകടം വന്നേക്കാം, നീന്തല്‍ അറിയാത്ത ഒരാള്‍ കൂടെയുണ്ട് അദ്ദേഹത്തെ പ്രത്യേകം കെയര്‍ ചെയ്യണം എന്ന ധാരണ എനിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു.
* എന്റെ പാന്റ് ഞാന്‍ അടുത്ത് തന്നെ അഴിച്ചു വെച്ചത് ഈ ധാരണയുടെ പുറത്താണ്.
* സുഹൃത്ത് തിരയില്‍പെട്ടു എന്ന് കണ്ടപ്പോള്‍ ഞാന്‍ ഓടി ചെന്ന് പിടിക്കാന്‍ ശ്രമിക്കാതെ ആദ്യം ഉറപ്പ് വരുത്തിയത് എന്റെ സുരക്ഷയും തൊട്ടു പുറകെ ചെയ്തത് പ്രയോഗികമായ രക്ഷാപ്രവര്‍ത്തനവുമാണ്. (മറ്റു കൂട്ടുകാരെ പോലും കൂട്ടിന് വിളിച്ച് എന്റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ തടസ്സമുണ്ടാക്കിയില്ല).
ഞാനീ അവലംബിച്ച രീതിയാണ് പ്രിയ സുഹൃത്തിന് അപകടം പറ്റാതെ രക്ഷപ്പെടുത്താന്‍ എനിക്ക് സാധിച്ചത് എന്ന് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്. ഈ കാര്യങ്ങള്‍ ചെയ്യാനും പാന്റ് അടുത്ത് തന്നെ അഴിച്ചു വെക്കാനും പോലുമുള്ള ചിന്തക്ക് പിന്നില്‍ മുരളി സാറിന്റെ ഞാന്‍ വായിച്ചിട്ടുള്ള രക്ഷാപ്രവര്‍ത്തന ഫീച്ചറുകള്‍ക്ക് വലിയ പങ്കുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂള്‍ വാന്‍ പുഴയിലേക്ക് വീണു കുട്ടികള്‍ മരിക്കാനുണ്ടായ സാഹചര്യത്തില്‍ 'വെള്ളത്തില്‍ അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും, എല്ലാവരും കൂടെ വെള്ളത്തില്‍ എടുത്തുചാടി കുടുതല്‍ പേര്‍ക്ക് അപകടം വരുത്തിവെക്കുന്നതിനെ കുറിച്ചും, അതുപോലെ ആദ്യം രക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചുമെല്ലാം സാര്‍ എഴുതിയിരുന്ന കാര്യങ്ങള്‍ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തു പോകുന്നു.
സുഹൃത്തുക്കളെ, സുരക്ഷ എന്നത് ഒട്ടും രസകരമായ വിഷയമല്ല. നമുക്ക് അപകടം ഉണ്ടാകുമെന്ന് നമ്മളാരും വിശ്വസിക്കുന്നുമില്ല. ലോകത്തെ തൊണ്ണൂറു ശതമാനം ഡ്രൈവര്‍ മാരും മറ്റുള്ളവരെക്കാള്‍ നന്നായിട്ടാണ് താന്‍ ഡ്രൈവ് ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ടാണ് ഡ്രൈവിങ്ങ് സുരക്ഷെയെ പറ്റി എഴുതുന്‌പോള്‍ അവര്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ പറ്റി എഴുതുന്നത്. പക്ഷെ ഓരോ വര്‍ഷവും പതിനായിരത്തോളം ആളുകള്‍ കേരളത്തില്‍ അപകടത്തില്‍ മരിക്കുന്നു, അവരൊക്കെ ഇത്തരത്തില്‍ 'മറ്റുള്ളവര്‍ക്ക് ആണ് അപകടം ഉണ്ടാകുന്നത്' എന്ന് കരുതി അന്ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയവരാണ്.
പൂര്‍ണ്ണമായ സുരക്ഷ എന്നൊന്നില്ല. എന്നാല്‍ സുരക്ഷിതമായ പെരുമാറ്റം കൂടുതല്‍ സുരക്ഷ നല്‍കും. എപ്പോഴും സുരക്ഷിതമായി പെരുമാറുക, നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുക. എന്റെ ഉപദേശങ്ങള്‍ ഗുണകരമായി എന്ന് തോന്നിയാല്‍ വല്ലപ്പോഴും ഒരു മെയില്‍ അയക്കുക.
സുരക്ഷിതമായിരിക്കുക...