കാസര്‍ഗോഡ് സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത വന്നതോടെ ഗായകന്‍ ഹനാന്‍ ഷായാണ് വാര്‍ത്തകളില്‍ നിറയുന്നത്. സ്റ്റേജ് പ്രകടനം, കലോത്സവം, റിയാലിറ്റി ഷോ പരമ്പരകളുടെ പിന്‍ഗാമിയായ സോഷ്യല്‍ മീഡിയയിലൂടെ ജനപ്രീതി നേടിയ ഗായകനാണ് ഈ മലപ്പുറംകാരന്‍ യുവാവ്
2022-ല്‍ പറയാതെ അറിയാതെ എന്ന ആല്‍ബത്തിലൂടെയാണ് ഹാനാന്‍ സംഗീത പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. മൂണ്‍വാക്കിലെ ഒ കിനാക്കാലം എന്ന പാട്ടാണ് ആദ്യേത്തേതെങ്കിലും ചിറാപൂഞ്ചി മഴയത്താണ് ഏറ്റവുമധികം ആരാധക ശ്രദ്ധ നേടിയ സമീപകാല പാട്ട്. ഇതിനോടകം
ചെന്നുകേറുന്നിടത്തെല്ലാം വലിയ ജനക്കൂട്ടം കാത്തിരിക്കുന്നൊരു ഗായകനാകാനും ഒരു പക്ഷെ വേടനെ പോലെയോ ജസ്റ്റിന്‍ ബീബറിനെ പോലെയോ, എഡ് ഷീരനോ പോലെയോ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുക്കാനും ഈ ഗായകന് കഴിഞ്ഞു.
ഹൈസ്‌കൂള്‍ മാഷിന്റെ മകനായ ഹനാന്‍ ഷാ, കുട്ടിക്കാലത്ത് ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു. ഫുട്ബോളും കലോത്സവും തലയ്ക്ക് പിടിച്ച ഹനാന്‍ ഷാ പഠിത്തത്തില്‍ ഉഴപ്പിയതും പിതാവ് താന്‍ പഠിപ്പിച്ച സ്‌കൂളിലേക്ക് മകനെ മാറ്റി. എന്നിട്ടും തരക്കേടില്ലാതെ പഠിച്ചു എന്ന് മാത്രം. അധ്യാപകന്റെ മകന്‍ എന്ന പേര് നിലനിര്‍ത്തണം എന്നതായിരുന്നു പ്രധാനം. പ്ലസ് ടു വരെ പാട്ടും കലയും നിലച്ചു.
അധ്യാപകകുടുംബത്തിലെ ഇളമുറക്കാരന്‍ ആ പരമ്പര തുടരണം എന്ന ആഗ്രഹമായിരുന്നു കുടുംബത്തിനും. ഹനാന്‍ ടി.ടി.സിയും ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സും പൂര്‍ത്തിയാക്കി. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് 99 ശതമാനം മാര്‍ക്ക് വാങ്ങി പാസായി. മൂന്നു തവണ പരീക്ഷ എഴുതി, മൂന്നാംവട്ടം മിന്നും വിജയം നേടി.
ടി.ടി.സി. കാലത്ത് ഒരു പരിപാടിയില്‍ പാടിയ പാട്ട് ആണ് ഹനാന്റെ തലവര മാറ്റിയത്. സുഹൃത്തുക്കള്‍ നല്‍കിയ പ്രോത്സാഹനത്തില്‍ ഹനാന്‍ പാടി. അവര്‍ പറഞ്ഞതുപോലെ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി. കൂട്ടുകാര്‍ക്ക് തന്റെ പാട്ട് ഒരിക്കല്‍ കേട്ട് കഴിഞ്ഞാല്‍, വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നിയാല്‍ ഒരിടം. അത്രയും മാത്രമേ ഹനാന്‍ ഷാ ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചതുകൊണ്ടു ഉദ്ദേശിച്ചുള്ളൂ. ഏതൊരു പാട്ടും സ്വന്തം ശൈലിയിലേക്ക് മാറ്റുന്നതാണ് ഹനാന്‍ ഷായുടെ രീതി. ഇന്നിപ്പോള്‍ഹനാനന്റ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 2.2 ദശലക്ഷമാണ്.
ഇന്‍സാനിലെ, ഹനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല്‍ തുടങ്ങിയ പാട്ടുകളും ഹനാന്റെ തന്നെ. ഇതിനോടകം നിരവധി സിംഗിളുകളും, ആല്‍ബം കവറുകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മലബാര്‍ മേഖലയില്‍ കൊച്ചു കുട്ടികള്‍ മുതിര്‍ന്നവര്‍ വരെ ഹനാന്റെ പാട്ടുകള്‍ മൂളുന്നു.ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ പുതിയ ചിത്രത്തില്‍ ഹനാന്‍ ഷായും അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ചിറാപൂഞ്ചി മഴയത്ത്... എന്ന ഗാനവും ഹനാന്‍ ഷായ്ക്ക് ആരാധകവൃന്ദം നേടിക്കൊടുത്ത ഗാനമായിരുന്നു. അടുത്തിടെ ഇറങ്ങിയ 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര'യില്‍ ഹനാന്‍ ആലപിച്ച 'നീയേ പുഞ്ചിരി...' മറ്റൊരു ഹിറ്റ് ഗാനമായി മാറി.
നിരവധി ആരാധകര്‍ ഉള്ളതുകൊണ്ട് തന്നെ ഹനാന്‍ഷായൂടെ പരിപാടികള്‍ പലപ്പോഴും വിവാദത്തിലുമാകാറുണ്ടായിരുന്നു. ഇത്തവണ അത് കാസര്‍കോടായിരുന്നു. കാസര്‍?ഗോഡ് പുതിയ ബസ്റ്റാന്റിന് സമീപത്തെ മൈതാനത്ത് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ചടങ്ങ സംഘടിപ്പിച്ച മൈതാനത്ത് ഉള്‍ക്കൊള്ളാവുന്നതിലുമേറെ ആളുകള്‍ പരിപാടിക്ക് എത്തിയിരുന്നു.
ഇതോടെ നിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വരികയും തിക്കിലും തിരക്കിലുംപ്പെട്ട് കാണികളായി എത്തിയവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തീ വീശി. പരിപാടിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആയിരക്കണക്കിന് പേര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നതായാണ് വിവരം. തിരക്ക് നിയന്ത്രിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സംഘാടകര്‍ ചെയ്തിരുന്നില്ല.