Latest News

ഭരത്ചന്ദ്രനായുള്ള കാത്തിരിപ്പിന് വിരാമം; ഷാജി കൈലാസ് രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന കമ്മീഷണര്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവോടെയെത്തുന്നു; ജനുവരിയില്‍ തിയേറ്ററില്‍

Malayalilife
 ഭരത്ചന്ദ്രനായുള്ള കാത്തിരിപ്പിന് വിരാമം; ഷാജി കൈലാസ് രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന കമ്മീഷണര്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവോടെയെത്തുന്നു; ജനുവരിയില്‍ തിയേറ്ററില്‍

രത്ചന്ദ്രനായുള്ള കാത്തിരിപ്പിന് വിരാമം; ഷാജി കൈലാസ് രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന കമ്മീഷണര്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവോടെയെത്തുന്നു; ജനുവരിയില്‍ തിയേറ്ററില്‍. ഭരത്ചന്ദ്രനെ ബിഗ്‌സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിന് വിരാമം. ഷാജി കൈലാസ് രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം 31 വര്‍ഷങ്ങള്‍ക്ക് ശേഷം 4k ദൃശ്യ മികവോടെ ജനുവരിയില്‍  തിയേറ്ററുകളില്‍ എത്തും.നേരത്തെ സുരേഷ് ഗോപിയുടെ സോഷ്യല്‍ മീഡിയിലൂടെ പുറത്തു വിട്ട റീ മാസ്റ്ററിങ് ട്രൈലെറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷന്‍ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച   ചിത്രമായിരുന്നു കമ്മീഷണര്‍. ചിത്രത്തിനു വേണ്ടി ഒരു ക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.മാത്രമല്ല കമ്മീഷറോട് പ്രേക്ഷകര്‍ക്ക് ഇന്നുമുള്ള ആഭിമുഖ്യം കണക്കിലെടുത്താണ്  ആധുനിക ശബ്ദ ദൃശ്യവിസ്മയങ്ങളുമായി 4K അറ്റ്‌മോസില്‍ എത്തുന്നത്.

1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി കമ്മീഷണര്‍ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പര്‍ താര പദവിയില്‍ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ശോഭന, രതീഷ്, ഭീമന്‍ രഘു, വിജയരാഘവന്‍, ഗണേഷ് കുമാര്‍, രാജന്‍ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. മികച്ച വിജയമായിരുന്നു സിനിമ അവിടെ നിന്നും നേടിയത്. ചിത്രം ആന്ധ്രാപ്രദേശില്‍ 100 ??ദിവസത്തിലധികം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിലൂടെ തെലുങ്കില്‍ സുരേഷ് ഗോപിക്ക് വലിയ ഫാന്‍ ബേസ് ഉണ്ടായി. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതിയ സിനിമ നിര്‍മിച്ചത് എം മണി ആയിരുന്നു.

സംഗീതം - രാജാമണി.ഛായാഗ്രഹണം -ദിനേശ് ബാബു. എഡിറ്റിംഗ് -എല്‍. ഭൂമിനാഥന്‍,' പശ്ചാത്തല സംഗീതം പുനരാവിഷ്‌കരണം - ബെന്നി ജോണ്‍സണ്‍,4k റീമാസ്റ്ററിങ് നിര്‍മ്മാണം 
ഷൈന്‍ വി.എ. മെല്ലി വി.എ. , ലൈസണ്‍ ടി.ജെ, ഡിസ്ട്രിബ്യൂഷന്‍ ഹെഡ് -ഹര്‍ഷന്‍.ടി, 
കളറിങ് ഷാന്‍ ആഷിഫ്, അറ്റ്‌മോസ് മിക്‌സ് ഹരി നാരായണന്‍, മാര്‍ക്കറ്റിംഗ്   ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അരോമ മോഹന്‍. പി ആര്‍ ഓ.ഐശ്വര്യ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

Read more topics: # കമ്മീഷണര്‍
Commissioner will re release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES