മ ലയിടുക്കില്‍ കുടുങ്ങിയ ബാബുവിനു വേണ്ടി രാത്രി ഈശ്വരനോട് പ്രാര്‍ത്ഥിക്കുമ്ബോള്‍ മനസ്സില്‍ ധൈര്യവും ആത്മവിശ്വാസവുമുണ്ടായിരുന്നത് അവനെ രക്ഷിക്കാന്‍ ഇറങ്ങിയത് എന്റെ മണ്ണിനെ കാക്കുന്ന യൂണിഫോമിട്ട ദൈവങ്ങള്‍ രാത്രി എത്തിയിട്ടുണ്ടെന്ന വാര്‍ത്ത കണ്ടപ്പോഴാണ്.
രക്ഷയ്ക്കായി നീട്ടുന്ന ഏതൊരു കരത്തെയും കൈവിടാത്ത, ജീവനായി കേഴുന്ന ഏതൊരു ജീവിയേയും വാരിയെടുത്ത് രക്ഷിക്കുന്ന എന്റെ നാടിന്റെ രക്ഷകരാണ് അവര്‍. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി മുതല്‍ നീലസമുദ്രത്തില്‍ വരെ നമുക്കായി കാവല്‍ നില്‍ക്കുന്ന ഇന്ത്യയുടെ ധീര സൈനികര്‍. എന്നിട്ടും അവര്‍ക്ക് പകരം നമ്മള്‍ നല്‍കുന്നത് എന്താണ്?
വീരചരമം അടയുന്ന ഇന്ത്യയൂടെ രക്ഷകന്മാരുടെ ചരമക്കുറിപ്പുകള്‍ക്ക് താഴെ സ്‌മൈലികള്‍ ഇട്ട് കാണിക്കുന്ന അനാദരവ് മുതല്‍ ശത്രു സൈന്യത്തിനെതിരെ പൊരുതുന്ന സൈനികരെ അപമാനിക്കല്‍ വരെ പ്രബുദ്ധ മലയാളിയുടെ രക്തത്തില്‍ അലിഞ്ഞ മാനിഫെസ്റ്റോ ആണ്. രാജ്യം കത്തിക്കാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നവന്‍ ആര്‍മിയുടെ വെടിയുണ്ടയാല്‍ അരിപ്പ ആകുമ്ബോള്‍ അവനെ ഷഹീദ് ആക്കി വാഴ്‌ത്തുന്ന വിനോദവും നമുക്ക് അവകാശപ്പെട്ടത്. സൈനികരും മറ്റേത് തൊഴിലും പോലെ ശമ്ബളത്തിന് തൊഴിലെടുക്കുന്ന വെറും തൊഴിലാളികള്‍ എന്ന് ഉറക്കെപ്പറയുന്ന അതേ നമ്മളാണ് പ്രളയം വന്ന് കൈകാലിട്ട് അടിക്കുമ്ബോള്‍, മലയിടുക്കില്‍ കുടുങ്ങുമ്ബോള്‍ ഒക്കെ സൈന്യം വരണേ, രക്ഷിക്കണേ എന്ന് നിലവിളിക്കുന്നത്. അപ്പോള്‍ വലിയ ശമ്ബളം പറ്റുന്ന കേരളത്തിന്റെ സ്വന്തം ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമിനെ വിളിച്ച് രക്ഷിക്കാന്‍ പറയില്ല. കാരണം സൈന്യത്തെ നാഴികയ്ക്ക് നാല്പതു വട്ടം കുറ്റം പറയുന്ന ടീമുകള്‍ക്ക് അറിയാം സ്വന്തം സ്റ്റേറ്റിലെ ദുരന്തനിവാരണ സേന ചുക്കിനും ചുണ്ണാമ്ബിനും കൊള്ളില്ലെന്ന്.
സത്യം പറഞാല്‍ ലജ്ജിക്കണം മലയാളികള്‍. തള്ളലില്‍ മാത്രം മുമ്ബില്‍ നില്‍ക്കുന്ന നമുക്ക് സ്വന്തമായി ദുരന്തനിവാരണ ടീമുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും പൊലീസും വനം വകുപ്പുമോക്കെയുണ്ട്. പക്ഷേ നാല്‍പ്പത് മണിക്കൂറോളം മലയിടുക്കില്‍ കുടുങ്ങിയ ഒരു പയ്യന് ഒരു തുള്ളി വെള്ളം എത്തിക്കാന്‍ പോലും നമ്മള്‍ പര്യാപ്തമല്ലെങ്കില്‍ നാം എവിടെ നില്‍ക്കുന്നു വെന്ന് നമ്മള്‍ ചിന്തിക്കണം. ഇത്തരം അടിയന്തിര സാഹചര്യം വന്നാല്‍ അതില്‍ ഇടപെടാന്‍ തക്ക പരിശീലനം ലഭിക്കാത്ത റെസ്‌ക്യൂ ടീം ആണ് നമുക്ക് ഉള്ളതെന്ന് കഴിഞ്ഞ രണ്ട് ദിവസം സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. അഡ്വഞ്ചര്‍ ടൂറിസം എന്നൊക്കെ തള്ളി മറിക്കുമ്ബോള്‍ ഓര്‍ക്കുക നമുക്ക് വേണ്ടത് തള്ളല്‍ അല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ പല്ലും നഖവും ഉപയോഗിച്ച് ഇടപെടാന്‍ കഴിയുന്ന well trained and well equipped റെസ്‌ക്യൂ ടീം ആണെന്ന്. അവിടെയാണ് നമ്മുടെ സൈനികരുടെ മൂല്യം.What is a lifetime adventure for us is a daily routine for them.
എന്തായാലും ആ പയ്യന്‍ രക്ഷപ്പെട്ടല്ലോ. അത് മതി. അവന്റെ മുഖത്ത് കണ്ട ആശ്വാസത്തിന്റെ ചിരി മാത്രം മതി ഇന്നത്തെ ദിവസം ധന്യമാകാന്‍. പ്രബുദ്ധ മല്ലു psychology വച്ച് പാലം കടന്നു. ഇനി നാരായണ വിളി നിറുത്തി കൂരായണ ശബ്ദം ഇടാം അല്ലേ. കാശ്മീരില്‍ ജീപ്പിന് മുകളില്‍ കെട്ടി വച്ച തീവ്രവാദിയുടെ ചിത്രം ഇട്ട് മനുഷ്യാവകാശത്തിനായി മുറവിളി കൂട്ടാം. ഇന്ത്യന്‍ ആര്‍മിക്കെതിരെ ആക്ഷേപങ്ങള്‍ തുടരാം. അവര്‍ വീര ചരമം അടയുമ്ബോള്‍ സ്‌മൈലികള്‍ ഇട്ട് ആത്മരതി അടയാം. ആസാദിക്കായി നിലവിളിക്കാന്‍ തുടങ്ങാം.
ഇന്ത്യന്‍ ആര്‍മിക്ക് ബിഗ് സല്യൂട്ട്‌എന്റെ സൈന്യം എന്റെ അഭിമാനം.Saluting Indian Army for their bravery, dedication, and patriotism.You are the reaosn behind our pride, our smiles.