ലോകത്തിലെ ഏറ്റവും സന്തുഷ്ടാരയ യുവിതികള്‍ അവിവാഹിതരെന്ന് പഠനം.ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമികസിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസറായ പോള്‍ ഡോളന്‍ പറയുന്നത് അവിവാഹിതരായ സ്ത്രീകള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ടെന്നാണ്. അവിവാഹിതരും കുട്ടികളില്ലാത്ത സ്ത്രീകളുമാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ വിഭാഗങ്ങളെന്നാണ് പോള്‍ ഡോളന്‍ പറയുന്നത്.
വെറുതെയല്ല വിശദമായ കണക്കുകള്‍ നിരത്തിയാണ് ഡോളന്‍ ഇത് പറയുന്നത്. വിവാഹിതരും അമ്മമാരുമായ സ്ത്രീകളെക്കാള്‍ ആരോഗ്യവും ആയുസും കൂടുതല്‍ അവിവാഹിതര്‍ക്കും കുട്ടികളില്ലാത്തവര്‍ക്കുമാണെന്ന് ഇവര്‍ പറയുന്നു. ഹാപ്പി എവര്‍ ആഫ്റ്റര്‍ എന്ന തന്റെ പുതിയ പുസ്തകത്തിനു വേണ്ടി ഡോളന്‍ ചില സര്‍വേകള്‍ നടത്തിരുന്നു.
ഇതില്‍ വിവാഹിതരുടെയും വിവാഹമോചനം നേടിയവരുടെയും പങ്കാളി മരിച്ചു പോയവരുടെയും അവിവാഹിതരുടെയും സന്തോഷങ്ങളും ദു:ഖങ്ങളും തമ്മിലുള്ള വിശകലനമായിരുന്നു നടത്തിയത്. ഇക്കൂട്ടാരുടെ ആരോഗ്യ സാമ്പത്തിക അവസ്ഥകള്‍ കൂടി കണക്കിലെടുത്താണ് കണ്ടെത്തല്‍. എന്നാല്‍ പുരുഷന്മാര്‍ക്ക് ഇത് ബാധകമല്ലെന്ന് ഗവേഷണം വ്യക്തമാക്കുന്നു.
പുരുഷന്മാര്‍ക്ക് വിവാഹം കൊണ്ട് ആരോഗ്യ സമൂഹിക സാമ്പത്തിക നേട്ടങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കാത്തതു കൊണ്ടാകാം സത്രീകള്‍ അസംതൃപ്തരാകുന്നത് എന്നു ഡോളന്‍ പറയുന്നു.