Latest News

ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൗന്ദര്യം എന്നത് ഏവരുടെയും ഒരു സ്വപ്നമാണ്.  അത് നന്നായി സൂക്ഷിക്കാൻ നിരവധി പൊടികൈകളാണ് നാം ചെയ്യാറുള്ളത്. എന്നാൽ മുഖത്തിന്റെ കാര്യത്തിലാണ് ഏറെ ശ്രദ്ധ ചെലുത്താറുള്ളത്. അത്തരത്തിൽ മുഖത്ത് ഉപയോഗിക്കുന്ന ഒന്നാണ്  ഫേസ് വാഷ്. ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

ഫേസ് വാഷുകള്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ വേണ്ട. എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ് വാഷുകള്‍ ലഭിക്കും. ഏതു ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ് വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ് വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇവയാണ് ചര്‍മവുമായി കൂടുതല്‍ യോജിക്കുന്നതും. സൂഗന്ധം കൂടുതലുളളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവയില്‍ അലര്‍ജിക്കു സാധ്യതയുളള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാകും.

മുഖം കഴുകിയിട്ടു വേണം ഫേസ് വാഷ് പുരട്ടാന്‍. മുകളിലേക്ക് വളരെ മൃദുവായി മസാജ് ചെയ്യുക. ഒരു മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. തുടര്‍ന്ന് തണുത്ത വെളളം ഉപയോഗിച്ച് കഴുകി കളയുക. ശേഷം നല്ല ഉണങ്ങിയ തുണി കൊണ്ട് മുഖം ഒപ്പിയെടുക്കുക. ശക്തിയായി അമര്‍ത്തി തുടയ്ക്കേണ്ട ആവശ്യമില്ല. കാലാവധി തീര്‍ന്ന ഫേസ് വാഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്.

മരുന്നുകള്‍ അടങ്ങിയ ഫേസ് വാഷുകളും ഉണ്ട്. മുഖക്കുരു, എണ്ണമയമുളള ചര്‍മം എന്നീ പ്രശ്നങ്ങള്‍ക്കായാണ് ഈ ഫേസ് വാഷുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുളളത്.

Read more topics: # thing remember,# for using face wash
thing remember for using face wash

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES