Latest News

താരന്‍ കാരണം മുടി കൊഴിയുന്നുവോ? ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം;

Malayalilife
താരന്‍ കാരണം മുടി കൊഴിയുന്നുവോ? ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം;


കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരേയും അലട്ടുന്ന ഒന്നാണ് താരന്‍. താരന്‍ മുടിയുടെ ആരോഗ്യത്തിന് എന്നും വില്ലനാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പല എണ്ണകളും ഷാമ്ബൂവും ഉപയോഗിച്ച് മുടിയുടെ ഉള്ള ആരോഗ്യം പോലും ഇല്ലാതാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും പലപ്പോഴും മുടിയുടെ ഉള്ള ആരോഗ്യം കുറക്കുകയാണ് ചെയ്യുന്നത്.

താരന്‍ പോകാനുളള ചില കാര്യങ്ങള്‍ നോക്കാം 

തേങ്ങാപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. ഇത് താരന്‍ മാറ്റാനുള്ള മികച്ച വഴിയാണ്.

വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരമിട്ട് എണ്ണ കാച്ചി തലയില്‍ തേച്ച് ദിവസവും കുളിക്കുക. ഇത് താരനെ എന്നന്നേക്കുമായി പ്രതിരോധിക്കും.

പാളയംകോടന്‍ പഴം കുഴമ്പാക്കി തലയില്‍ തേച്ച് പിടിപ്പിച്ച് പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക. ഇത് താരനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ചെറുപയര്‍ പൊടി മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ഇത് തലയിലെ അഴുക്കും താരനേയും എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

കേശസംരക്ഷണത്തിനും താരനെ പ്രതിരോധിക്കാനും താമര ഉത്തമമാണ്. താമരയില താളിയാക്കി തലയില്‍ തേക്കാവുന്നതാണ്.

ഉലുവ അരച്ചതും തേക്കുന്നതും താരനെ പ്രതിരോധിക്കുന്നു. താരനെ ഇല്ലാതാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉലുവ.

ഉള്ളി നീര് മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. ഉള്ളിനീര് തലയില്‍ പുരട്ടി കഴുകുന്നത് താരനെ ഇല്ലാതാക്കും.

ചെറുനാരങ്ങ നീര് വെളിച്ചെണ്ണ ചൂടാക്കി അതില്‍ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

Read more topics: # tharan,# hair tips
tharan hair tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES