Latest News

ഗുണഫലമറിയാമെങ്കിലും ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് കോണ്ടം ഉപയോഗിക്കാന്‍ ഇഷ്ടമില്ല; രാജ്യത്തെ 94.4 ശതമാനം പുരുഷന്മാരും ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാനിഷടപ്പെടുന്നില്ലെന്ന് സര്‍വേ ഫലം

Malayalilife
 ഗുണഫലമറിയാമെങ്കിലും ഇന്ത്യന്‍ പുരുഷന്മാര്‍ക്ക് കോണ്ടം ഉപയോഗിക്കാന്‍ ഇഷ്ടമില്ല; രാജ്യത്തെ 94.4 ശതമാനം പുരുഷന്മാരും ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാനിഷടപ്പെടുന്നില്ലെന്ന് സര്‍വേ ഫലം

ന്ത്യയിലെ പുരുഷന്മാർക്ക് ഗർഭനിരോധന ഉറകളോട് താല്പര്യമില്ല. രാജ്യത്തെ ഭൂരിഭാഗം പുരുഷന്മാർക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭനിരോധന ഉറ ഉപയോഗിക്കുന്നത് ഇഷ്ടമല്ലെന്ന് സർക്കാരിന്റെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ ഫലം. 94.4 ശതമാനം പുരുഷന്മാർക്കും കോണ്ടം ഉപയോഗിക്കാൻ ഇഷ്ടമല്ലെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. ലൈംഗിക സുരക്ഷയ്ക്ക് വേണ്ടിയാണ് കോണ്ടം ഉപയോഗിക്കുന്നതെന്ന് പുരുഷന്മാർക്ക് അറിയാമെന്നും സർവ്വേയിൽ പറയുന്നു.

ഇന്ത്യയിലെ 95 ശതമാനം ദമ്പതികളും കോണ്ടം ഉപയോഗിക്കുന്നില്ല. പ്രത്യുത്പാദനശേഷി മുന്നിട്ടു നിൽക്കുന്ന 49 വയസ് വരെയുള്ള കാലയളവിൽ പെട്ടവരാണ് ഇവരെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇവർക്ക് ഉറകളുടെ ഗുണഫലങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ 97.9 ശതമാനത്തിനും 'കോണ്ടം' ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചറിയാം. എന്നാൽ ഇവരിൽ ഭൂരിപക്ഷവും പുരുഷാധിപത്യ വ്യവസ്ഥിതിയിൽ നിൽക്കുന്നതിനാൽ അത് അവരുടെ ലൈംഗികതയിലും പ്രതിഫലിക്കുകയാണെന്നും. ഇതാണ് കോണ്ടം ഉപയോഗിക്കുന്നതിലും ഇവർ വിമുഖത പ്രകടിപ്പിക്കുന്നതിന് കാരണമെന്നും സർവ്വേയിൽ പറയുന്നു

കൂടാതെ ഇന്ത്യയിൽ കോണ്ടത്തിന്റെ പരസ്യങ്ങളുടെ എണ്ണത്തിൽ വരെ ഗണ്യമായ കുറവുണ്ടായതായും സർവേ പ്രതിപാദിക്കുന്നുണ്ട്. പല തരം ഫ്‌ളേവറുകളിൽ കോണ്ടം വിപണിയിലെത്തിക്കാൻ വിവിധ ബ്രാൻഡുകൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം തന്ത്രങ്ങളൊന്നും ഇവിടെ അനുകൂലഫലം കാണുന്നില്ലെന്നും സർവ്വേയിൽ വ്യക്തമാക്കുന്നു.

Read more topics: # survey,# condom using tendency,# indian men
survey about condom using tendency in indian men

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES