ദിവസം മുഴുവന്‍ ബ്രാ ധരിച്ച് പുറത്ത് പോയി ജോലികളിലും മറ്റും ഏര്‍പ്പെട്ട് വരുന്ന നല്ലൊരു വിഭാഗം സ്ത്രീകളും രാത്രിയില്‍ ഉറങ്ങാന്‍ നേരത്ത് ബ്രാ അഴിച്ച് വച്ച് സ്വതന്ത്രമായി ഉറങ്ങാന്‍ പോകാറുണ്ടെന്നാണ് പൊതുവെയുള്ള വെളിപ്പെടുത്തല്‍. എന്നാല്‍ അങ്ങനെയല്ലാത്ത സ്ത്രീകളും ഏറെയുണ്ടെന്നാണ് മറ്റ് ചിലര്‍ വെളിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ വിദഗ്ധര്‍ക്ക് പോലും ഭിന്നാഭിപ്രായമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഉറങ്ങാന്‍ നേരത്തെ ബ്രാ ധരിക്കലിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
കേരളത്തിലെ സ്ത്രീകളില്‍ ഭൂരിഭാഗവും ബ്രാ ധരിച്ചാണ് ഉറങ്ങാറുള്ളത്. ഇത് ശരിയാണോ തെറ്റാണെയെന്ന് ഇപ്പോഴും പലര്‍ക്കും കണ്‍ഫ്യുഷനാണ്. പലര്‍ക്കും ശീലമായതിനാലാണ് ബ്രാ രാത്രി ഉപേക്ഷിക്കാന്‍ പറ്റാത്തത്. സ്ത്രീകള്‍ക്ക് സ്തനാകൃതി കൃത്യമായി നിലനിര്‍ത്തുവാനും നടക്കുമ്പോഴും ഒടുമ്പോഴും അടക്കം മറ്റുള്ള ജോലികള്‍ ചെയ്യുമ്പോള്‍ സ്തനങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുവാനും അതു വഴി ആത്മ വിശ്വാസം പ്രധാനം ചെയ്യുവാനും ബ്രാകള്‍ സഹായകമാവാറുണ്ട്. ഇത്തരം ഗുണങ്ങള്‍ ഉണ്ടെങ്കിലും അതിനൊപ്പം ദോഷ വശങ്ങളും ഇതിന്റെ ഉപയോഗം മൂലം ഉണ്ട്. അതേസമയം ബ്രാ ധരിച്ച് ഉറങ്ങുന്നത് കൊണ്ട് അവയുടെ ഷേയ്പ്പ് മെച്ചപ്പെടുത്താനാവുമെന്നതിന് ശാസ്ത്രീയമായി തെളിവുകളൊന്നുമില്ലെന്നാണ് നൂറ് കണക്കിന് ബ്രെസ്റ്റ് റിഡക്ഷന്‍ സര്‍ജറികള്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജന്റെ അഭിപ്രായം.
ഉറങ്ങുമ്പോഴായാലും അല്ലാതെയും ഇറുകിയ അടിവസ്ത്രം ധരിച്ചാല്‍ രക്തയോട്ടം കുറയും. പലപ്പോഴും ബ്രീത്തെബിള്‍ അല്ലാത്ത അടിവസ്ത്രമാണ് സ്ത്രീകള്‍ ഉപയോഗിക്കുന്നത്. രാത്രിയില്‍ ഉറങ്ങുന്ന സമയത്ത് അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ശ്വസനപ്രക്രിയയ്ക്ക് തടസം ഉണ്ടാകുന്നു എന്നും സ്തനങ്ങളില്‍ രക്തയോട്ടം നടക്കാതെ വരികയും സ്ത്രീകളെ ഏറ്റവും അധികം വേട്ടയാടുന്ന അസുഖങ്ങള്‍ ആയ സെര്‍വികല്‍ ക്യാന്‌സറും സ്തനാര്‍ബുദവും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു എന്നും ആണ് പഠനങ്ങള്‍ പറയുന്നത്. പക്ഷേ ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നതിലൂടെ ചില സ്ത്രീകളുടെ സ്തനം ഇടിയുന്നത് കുറയ്ക്കാനാവുമെന്നും വിദഗ്ധാഭിപ്രായം ഉണ്ട്. ഇപ്പോഴും ഉറക്കത്തില്‍ മാത്രം ഉപയോഗിക്കാവുംന്ന ബെഡ് ടൈം ബ്രാകളും വിപണിയില്‍ ലഭ്യമാണ്.