Latest News

ഇനി ചെകുത്താന്റെ വരവിനായി കാത്തിരിക്കാം; ഹെലികോപ്ടറില്‍ ഖുറേഷി അബ്രാം; എമ്പുരാന്‍ പുതിയ പോസ്റ്റര്‍ പുറത്ത്; ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്ററെന്ന് ആരാധകര്‍

Malayalilife
 ഇനി ചെകുത്താന്റെ വരവിനായി കാത്തിരിക്കാം; ഹെലികോപ്ടറില്‍ ഖുറേഷി അബ്രാം; എമ്പുരാന്‍ പുതിയ പോസ്റ്റര്‍ പുറത്ത്; ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്ററെന്ന് ആരാധകര്‍

മലയാള സിനിമയുടെ ചരിത്രം എമ്പുരാന്‍ മാറ്റി എഴുതും'- എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകളിലധികവും. എമ്പുരാന്‍ ഫസ്റ്റ് ലുക്കില്‍ തന്നെ ഒരുപാട് രഹസ്യങ്ങളാണ് സംവിധായകന്‍ പൃഥ്വിരാജ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനു മുന്നില്‍ നെഞ്ചു വിരിച്ച് നില്‍ക്കുന്ന ഖുറേഷി അബ്രാം ആയിരുന്നു ഫസ്റ്റ് ലുക്കില്‍ നമ്മള്‍ കണ്ടത്. 

ഇപ്പോഴിതാ എമ്പുരാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ഖുറേഷി അബ്രാം ആണ് പുതിയ പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കിടിലന്‍ ലുക്കില്‍ തന്നെയാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. പുതിയ പോസ്റ്റര്‍ തിയേറ്ററുകളുടെ മുന്നിലും എത്തിയിട്ടുണ്ട്. എല്ലാവരും കരുതിയിരുന്നത് പടത്തിന്റെ ചെറിയ ഭാഗം ലീക്കായതെന്നാണ്. 

എന്നാല്‍ പിന്നീടാണ് മനസ്സിലായത് പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടാതാണെന്ന്. ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍', 'ഇനി ചെകുത്താന്റെ വരവിനായി കാത്തിരിക്കാം' എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകള്‍. അതേസമയം എമ്പുരാന്റെ കഥ എന്തായിരിക്കുമെന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ ഖുറേഷി അബ്രാം ആയി മാറിയെന്നതാകും ചിത്രം പറയുന്നത് എന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. 

ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇലുമിനാറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുള്‍ അഴിയുന്നതും എംപുരാനിലായിരിക്കുമെന്ന് ആരാധകര്‍ പറയുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

 

Read more topics: # എമ്പുരാന്‍
empuraan movie new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES