Latest News

ലൈംഗീക ഉണര്‍വിന് ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം; അറിഞ്ഞിരിക്കാം ഇവയെല്ലാം

Malayalilife
topbanner
ലൈംഗീക ഉണര്‍വിന് ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം; അറിഞ്ഞിരിക്കാം ഇവയെല്ലാം

ന്തോഷകരമായ ലൈംഗിക ജീവിതത്തിന്‌ കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട്‌ സ്‌ഥാനം. പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.

ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്‌ടിക്ക്‌ സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ്‌ ലൈംഗികശേഷിയിലും പ്രകടമാകും.

മാംസാഹാരം മാത്രമാണ്‌ ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തില്‍ മുന്‍പന്തിയിലെന്നാണ്‌ പണ്ടു മുതലുള്ള വിശ്വാസം. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ്‌ ഏറ്റവും ഫലപ്രദം. 

ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന്‌ ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു.

പഴങ്ങള്‍ തരുന്ന ഉണര്‍വ്‌

പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും ലൈംഗികതയുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഈ നിറവും മണവും പഞ്ചേന്ദ്രിയങ്ങളെ ഉണര്‍ത്തുന്നു. മുന്തിരി, ആപ്പിള്‍, പപ്പായ, പ്ലം, ചെറിപ്പഴം, സ്‌ട്രോബറി, വാഴപ്പഴം, ഓറഞ്ച്‌, ഈന്തപ്പഴം തുടങ്ങിയ പഴങ്ങളെല്ലാം ലൈംഗികത ആസ്വാദ്യകരമാക്കാന്‍ സഹായിക്കുന്നു.

പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പുരുഷബീജത്തിന്റെ എണ്ണവും ചലനശേഷിയും വര്‍ധിപ്പിക്കുന്നുവെന്ന്‌ ആധുനിക വൈദ്യശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്‌. വൈറ്റമിന്‍ സി അടങ്ങിയ ഗുളികകള്‍ കഴിക്കുന്നതിനേക്കാള്‍ പഴങ്ങള്‍ കഴിക്കുന്നതാണ്‌ പ്രയോജനകരം എന്നു പറയാറുണ്ട്‌.

വാഴപ്പഴം സ്‌ഥിരമായി കഴിക്കുന്നത്‌ ലൈംഗികാരോഗ്യത്തിന്‌ ഉത്തമമാണ്‌. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ബുഫോടെനിന്‍ എന്ന രാസവസ്‌തു തലച്ചോറില്‍ ഉണര്‍വു നല്‍കുന്നുവെന്നും ലൈംഗിക വികാരം ഉണര്‍ത്തുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

പച്ചക്കറിയുടെ കരുത്ത്‌

ലൈംഗിക ഉണര്‍വിന്‌ പച്ചക്കറികളും സഹായിക്കുന്നു. കാരറ്റ്‌, സെലറി, വെള്ളരിക്ക, മുരിങ്ങക്ക തുടങ്ങിയവ ലൈംഗിക ഉണര്‍വു പകരുന്ന പച്ചക്കറികളാണ്‌. മുരിങ്ങപ്പൂവും മുരിങ്ങവിത്തും ലൈംഗികശേഷി വര്‍ധിപ്പിക്കുന്നവയാണെന്ന്‌ ആയുര്‍വേദം പറയുന്നു.

ചീര, ചുവന്നുള്ളി, കോളിഫ്‌ളവര്‍ എന്നിവ പുരുഷന്മാരില്‍ ധാതുപുഷ്‌ടി ഉണ്ടാകാന്‍ ഉത്തമമാണ്‌. സെലറിയുടെ ഗന്ധം ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കും. സെലറിയില്‍ നാരുകള്‍ ധാരാളമുണ്ട്‌. കാലറിയും കുറവാണ്‌.അതുകൊണ്ട്‌ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്‌. 

പാലക്‌ ചീരയില്‍ ഫോളിക്‌ ആസിഡ്‌ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്‌ അണ്ഡോല്‍പാദനത്തിന്‌ സഹായിക്കുന്നു.ലൈംഗികമായി ഉണര്‍വു പകരുന്ന വിഭവങ്ങളാണ്‌ മുളപ്പിച്ച ധാന്യങ്ങള്‍. ഇവയില്‍ നാരുകള്‍ ധാരാളമുണ്ട്‌. 

രക്‌തത്തിലെ അമിതമായ കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഇവ സഹായിക്കും.ഇതുമൂലം ധമനികളിലൂടെ രക്‌തപ്രവാഹം സുഗമമാക്കും. ലൈംഗികാവയവങ്ങളിലേക്കും രക്‌തപ്രവാഹം വര്‍ധിക്കും. ലൈംഗികതയ്‌ക്ക് കൂടുതല്‍ ഊര്‍ജം പകരും. പ്രായക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ കുറയ്‌ക്കാനും ഇവ സഹായിക്കുന്നു.

കടല്‍ വിഭവങ്ങള്‍

കടല്‍ വിഭവങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സിങ്ക്‌, ലൈംഗികാരോഗ്യം പകരുന്നതില്‍ സുപ്രധാന പങ്ക്‌ വഹിക്കുന്നു. പുരുഷന്മാരില്‍ ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയ്‌ക്കും കരുത്തിനും സിങ്ക്‌ അത്യാവശ്യമാണ്‌.

കക്കയിറച്ചി

ലൈംഗിക ഉത്തേജനത്തിന്‌ സഹായിക്കുന്നു. കക്കയിറച്ചിയിലും ധാരാളം സിങ്ക്‌ അടങ്ങിയിട്ടുണ്ട്‌. മുട്ട കഴിച്ചാല്‍ പുരുഷന്മാരില്‍ ലൈംഗികശേഷി കൂടുമെന്ന്‌ വിശ്വാസമുണ്ട്‌. മുട്ടയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ലൈംഗികതൃഷ്‌ണ നിലനിര്‍ത്താന്‍ സഹായകരമാണ്‌.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം. ഇല്ലെങ്കില്‍ പകല്‍ മുഴുവന്‍ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും. പ്രഭാത ഭക്ഷണത്തില്‍ ബി1, ബി2 എന്നീ ജീവകങ്ങള്‍ ഉണ്ടെങ്കില്‍ ദിവസം മുഴുവനും ശരീരത്തിന്റെ ഊര്‍ജം നിലനിര്‍ത്താം.തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഈ ജീവകങ്ങള്‍ ആവശ്യമാണ്‌. 

ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉദ്ദീപനങ്ങള്‍ നല്‍കാനും ഇവ സഹായകരമാണ്‌. തവിടു കളയാത്ത ധാന്യങ്ങള്‍, സോയാബീന്‍, യീസ്‌റ്റ്, മുട്ട, കാബേജ്‌, ഇലക്കറികള്‍,ചീസ്‌ തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ നല്ലതാണ്‌.

sexual health food has increasing extra time

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES